മുന്‍ ഡെപ്യൂട്ടി സ്പീക്കറും കൊച്ചിയിലെ മുസ്ലീം ലീഗ് നേതാവുമായ കെ.എം. ഹംസകുഞ്ഞ് അന്തരിച്ചു

മുന്‍ ഡെപ്യൂട്ടി സ്പീക്കറും കൊച്ചിയിലെ മുസ്ലീം ലീഗ് നേതാവുമായ കെ.എം. ഹംസകുഞ്ഞ് അന്തരിച്ചു. 86 വയസ്സായിരുന്നു.
വാര്‍ദ്ധക്യഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
1982 മുതല്‍ 1986 വരെ ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്നു. 1982 മുതല്‍ 87 വരെ മട്ടാഞ്ചേരിയില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. 1973ല്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക്12ന് തോട്ടത്തുംപടി പള്ളിയില്‍. ഭാര്യ: നബീസ. ഒരു മകനും മകളുമുണ്ട്.
https://www.facebook.com/Malayalivartha


























