കേരളാ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം; കനത്ത ആശങ്കയിൽ പ്രദേശവാസികൾ, നിരവധി വീടുകൾ തകർന്നു, കൊവിഡ് പ്രോട്ടോക്കോൾ അടക്കം പാലിച്ച് 356 ക്യാമ്പുകൽ കൊല്ലം ജില്ലയിൽ തുറന്നു

കേരളത്തിന്റെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഇതിനുപിന്നാലെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കൊല്ലം തൃശൂർ, തിരുവനന്തപുരം ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം അതിശക്തമായി തന്നെ തുടരുകയാണ്. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിൽ ശക്തമായ കടൽ ക്ഷോഭത്തിൽ മൂന്ന് വീടുകൾ തകർന്നു. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ അടക്കം പാലിച്ച് 356 ക്യാമ്പുകളാണ് ജില്ലയിൽ സജ്ജമാക്കിയിരിക്കുകയാണ്. ആലപ്പാട് പ്രദേശത്തും ദുരിതാശ്വാസ ക്യാംപ് ആരംഭിക്കുമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. കടൽ കയറി പരവൂർ തീരദേശ റോഡ് ഭാഗികമായി തകർന്നു. മുക്കം പൊഴി ഭാഗത്താണ് തകർന്നത്. തീതീരദേശറോഡിലെ ഗതാഗതം മുടങ്ങിയിരിക്കുന്നു.
അതോടൊപ്പം തന്നെ തിരുവനന്തപുരത്ത് തീരദേശത്തടക്കം കടലാക്രമണവും മഴയും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതായി അധികൃതർ. അഞ്ചുതെങ്ങ് - പൂത്തുറ- പെരുമാതുറ മേഖലകളിലും കടൽക്ഷോഭം രൂക്ഷമാകുകയാണ്. 180 വീടുകളിൽ വെള്ളം കയറി. 3 സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ പേർ ക്യാമ്പുകളെ ആശ്രയിക്കാതെ ബന്ധുവീടുകളിലേക്ക് പോകാനാണ് ശ്രമിക്കുന്നത്. കൂടാതെ ജില്ലയിൽ 263 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. തീരദേശത്ത് പൊഴിയൂരിലടക്കം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റിത്തുടങ്ങിയിരിക്കുകയാണ്.
അതേസമയം തൃശൂർ ചാവക്കാട്, കൊടുങ്ങല്ലൂർ തീരമേഖലയിൽ കടല്‍ക്ഷോഭം ശക്തമാണ്. ചാവക്കാട് നിരവധി വീടുകളിലേക്ക് വെള്ളം കയറി. കടപ്പുറം, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി, ആശുപത്രിപ്പടി തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. കൊടുങ്ങല്ലൂർ തീരമേഖലയിൽ എറിയാട് ഒരു വീട് ഭാഗികമായി തകറുകയുണ്ടായി. എടവിലങ്ങ് കാര വാക്കടപ്പുറം ചോറ്റാനിക്കര ദേവി ക്ഷേത്രവും കടലാക്രമണത്തിൽ തകർന്നു. നിരവധി വീടുകൾ വെള്ളത്തിലായി. ഒരു കിലോമീറ്ററിലധികം പ്രദേശം വെള്ളക്കെട്ടിനുള്ളിലാണ്.
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനാറാം വാർഡിൽ പല്ലന തോപ്പിൽ മുക്ക് മുതൽ പല്ലന ചന്ത വരെയുള്ള ഭാഗങ്ങളിൽ അതി ശക്തമായ കടൽക്ഷോഭമാണുള്ളത്. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. ഏകദേശം പത്തോളം വീടുകൾ ഏത് സമയവും കടൽ എടുക്കാമെന്ന് അവസ്ഥയിലാണ്.
https://www.facebook.com/Malayalivartha


























