ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇടുക്കി കിരീത്തോട്ടിലെ വീട്ടിലെത്തിച്ചു... സംസ്‌കാരം ഇന്ന്

ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇടുക്കി കിരീത്തോട്ടിലെ വീട്ടിലെത്തിച്ചു. വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കീരിത്തോട് നിത്യസഹായമാതാ പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും.
ഇസ്രയേലില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച മൃതദേഹം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ഏറ്റുവാങ്ങിയത്.
ഡല്‍ഹി ഇസ്രയേല്‍ എംബസിയിലെ ചാര്‍ജ് ദ അഫയേഴ്സ് റോണി യദിദിയയും സൗമ്യയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.തുടര്‍ന്ന് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു.
നെടുമ്പാശേരിയില്‍ സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. എംപി ഡീന്‍ കുര്യാക്കോസ് അടക്കം രാഷ്ട്രീയ നേതാക്കളും ഇവിടെ എത്തിയിരുന്നു.
ബുധനാഴ്ചയാണ് ഗാസയില്‍ നിന്നുള്ള ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടേക്കറായി ജോലിചെയ്യുന്ന ഇസ്രായേലിലെ അഷ്‌കെലോണ്‍ നഗരത്തിലെ വീടിനു മുകളില്‍ റോക്കറ്റ് പതിക്കുകയായിരുന്നു.
ഇസ്രയേല്‍- പാലസ്തീന്‍ സംഘര്‍ഷത്തിനിടെ ചൊവ്വാഴ്ചയാണ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ.
"
https://www.facebook.com/Malayalivartha























