കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ബൈക്കോടിച്ചിരുന്ന ഭർത്താവിനും രണ്ട് മക്കൾക്കും പരിക്കേറ്റു. പെരിങ്ങമ്മല ഇടിഞ്ഞറ ശാലോം ഹൗസിൽ മഞ്ജു (33) വാണ് മരിച്ചത്. ഭർത്താവ് റിബിൻ ജോസ് (41), മക്കളായ ആരോൺ (11), ആരാധ്യ (ആറ്) എന്നിവർക്ക് പരിക്കേറ്റു.
ബുധനാഴ്ച രാത്രി 10.30-ഓടെ ചാവർകോട് ജങ്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്. ബൈക്കിൽ പാളയംകുന്നിൽ നിന്നും പാരിപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു റിബിനും കുടുംബവും. ചാവർകോട് ജങ്ഷന് സമീപമെത്തിയപ്പോൾ പിന്നിൽ നിന്നും അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നാലുപേരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മഞ്ജുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ അഞ്ചു മണിയോടെ മരിച്ചു.
https://www.facebook.com/Malayalivartha
























