സൗമ്യ സന്തോഷിന്റെ പേര് ഇസ്രായേലി യുദ്ധവിമാനത്തിനുമേല്‍ ആലേഖനം ചെയ്തതായി പ്രചരിക്കുന്ന ചിത്രം വ്യാജം? പിന്നിലുള്ള സത്യം ഇതാണ്

കേരളത്തിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു ഇസ്രായേല്‍-ഹമാസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സായ സൗമ്യയുടെ വിയോഗം.
ഈ ദുഃഖത്തിന് ഇടയിലും സൗമ്യ സന്തോഷിന്റെ പേര് ഇസ്രായേലി യുദ്ധവിമാനത്തിനുമേല്‍ ആലേഖനം ചെയ്തു എന്ന വാദത്തോടെ ഒരു ചിത്രം പ്രചരിക്കുന്നുണ്ടായിരുന്നു .എന്നാല്‍ ഈ ചിത്രം എഡിറ്റ് ചെയ്യപ്പെട്ടതാണെന്നാണ് വസ്തുതാ പരിശോധനാ വെബ്സൈറ്റായ 'ഫാക്ട് ക്രെസെന്‍ഡോ' വ്യക്തമാക്കുന്നത്.
ചൈനീസ് യുദ്ധവിമാനമായ ജെ-10സിയുടെ ചിത്രം എഡിറ്റ് ചെയ്തുകൊണ്ട് സൗമ്യയുടെ പേര് വിമാനത്തിനുമേല്‍ എഴുതിചേര്‍ക്കുകയായിരുന്നു എന്നാണ് വസ്തുതാ പരിശോധനാ വെബ്സൈറ്റ് പറയുന്നത്. ഗൂഗിള്‍ റിവേഴ്സ് ഇമേജ് സര്‍ച്ചിലൂടെയാണ് സൈറ്റ് ഈ വസ്തുത കണ്ടെത്തിയിരിക്കുന്നത്.
ഷലെേചെനീസ് യുദ്ധവിമാനങ്ങള്‍ കുറിച്ച് പരാമര്‍ശിക്കുന്ന ചൈനീസ് ഭാഷയിലുള്ള ഒരു ലേഖനത്തിലാണ് ഈ ചിത്രമുള്ളത്. ഈ യുദ്ധവിമാനത്തിന്റെ ചിത്രത്തെ എഡിറ്റ് ചെയ്തുകൊണ്ടാണ് ചില സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ഇസ്രായേലി യുദ്ധവിമാനത്തിന്റേതെന്ന് പ്രചരിപ്പിക്കുന്നത്.
ഇതുകൂടാതെ സൗമ്യയുടെ മരണത്തിലേക്ക് നയിച്ച , ഹമാസ് നടത്തിയ ആക്രമണത്തിന് പകരംവീട്ടാന്‍ ഉപയോഗിക്കാന്‍ പോകുന്ന യുദ്ധവിമാനങ്ങളില്‍ ഒന്നിന് സൗമ്യയുടെ പേര് നല്‍കും എന്ന് സൗമ്യയുടെ സഹോദരി ഷെറില്‍ ബെന്നി അറിയിച്ചതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇക്കാര്യം ഇസ്രായേല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നും 'ഫാക്ട് ക്രെസെന്‍ഡോ' പറയുന്നുണ്ട്. ഇസ്രായേല്‍ എമ്പസിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങള്‍ സൈറ്റിന്
ലഭ്യമായിട്ടില്ല.
ഇസ്രായേലില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യയുടെ വീട്ടില്‍ ഇസ്രായേല്‍ കോണ്‍സല്‍ ജനറലെത്തിയിരുന്നു . സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോണ്‍സല്‍ ജനറല് മകന്‍ അഡോണിന ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കുകയും ചെയ്തിരുന്നു .
സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്നും ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ വ്യക്തമാക്കി .
സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സൗമ്യയുടെ സംസ്‌കാരം നടന്നത് .
കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രായേലില്‍ നടന്ന റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്തുവര്‍ഷമായ അഷ്‌ക ലോണില്‍ കെയര്‍ ടേക്കറായി ജോലി നോക്കുകയായിരുന്നു സൗമ്യ. 2017ലാണ് സൗമ്യ അവസാനമായി നാട്ടിലേക്ക് വന്നത്. ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഹമാസിന്റെ റോക്കറ്റ് സൗമ്യ താമസിക്കുന്ന ബില്‍ഡിങ്ങില്‍ പതിച്ചത്.
അതേസമയം ഇസ്രായേലില്‍ ഹമാസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നഴ്സ് സൗമ്യ സന്തോഷിന്റെ കുടുംബത്തോടുള്ള സര്‍ക്കാര്‍ അവഗണിച്ചു എന്ന തരത്തിലുള്ള വിവാദങ്ങളും ഉയര്‍ന്നിരുന്നു.
രൂക്ഷ വിമര്‍ശനവുമായിരുന്നു സര്‍ക്കാറിനെതിരെ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിച്ച സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാനോ, സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനോ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
"
https://www.facebook.com/Malayalivartha





















