'വിമര്‍ശനങ്ങള്‍ വളരെ ഇഷ്ടമാണ്... പണ്ടും തിരഞ്ഞെടുപ്പില്‍ മറ്റുള്ളവരെ ജയിപ്പിക്കാനാണ് നിന്നിട്ടുള്ളത്'; രാഷ്ട്രീയജീവിതത്തെക്കുറിച്ച് കൃഷ്ണകുമാര്‍

സ്‌കൂള്‍ കോളേജ് കാലത്തെ രാഷ്ട്രീയജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടനും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന കൃഷ്ണകുമാര്‍. കോളജില്‍ പഠിക്കുന്ന കാലം മുതല്‍ മറ്റുള്ളവരെ ജയിപ്പിക്കാനാണ് മുന്നില്‍ നിന്നിട്ടുള്ളതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷന് നാല് മണ്ഡലങ്ങളില്‍ പ്രചരണത്തിന് പോയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ :
രാഷ്ട്രീയവുമായി പണ്ടുതൊട്ടേ ബന്ധമുണ്ട്. പാര്‍ട്ടിയിലെ ഔദ്യോഗികമായ മെമ്ബര്‍ഷിപ്പ് മാത്രമാണ് പുതിയതായി കിട്ടിയത്. മറ്റുള്ളവരെ സഹായിക്കല്‍ താല്‍പര്യമുള്ളത് കൊണ്ടാവണം, പണ്ട് കോളജില്‍ പഠിക്കുന്ന കാലത്തും മറ്റുള്ളവരെ ജയിപ്പിക്കാനാണ് മുന്നില്‍ നിന്നിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷന് നാലു മണ്ഡലങ്ങളില്‍ പ്രചരണത്തിന് പോയിരുന്നു.
വിമര്‍ശനങ്ങള്‍ വളരെ ഇഷ്ടമാണ്. നമ്മള്‍ ഒരു തെറ്റ് ചെയ്തിട്ട് നേരിടുന്ന കാര്യമാണെങ്കില്‍ നമുക്കതില്‍ വേദനയും വിഷമവും ഒക്കെയുണ്ടാവുമായിരിക്കാം. നമ്മുടെ ഭാഗം ക്ലിയറാണെങ്കില്‍ യാതൊന്നിനേയും ഭയക്കേണ്ട കാര്യമില്ല.
കേരളത്തില്‍ കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളാണ് സജീവമായുള്ളത്. ബിജെപിയില്‍ ചേരുന്നവരെ അസഭ്യം പറയാം പേടിപ്പിക്കാം എന്നൊക്കെയുള്ള തെറ്റായ ധാരണയുണ്ട്. ഞാന്‍ പാര്‍ട്ടിയുടെ ഭാഗമാണെന്ന് അറിഞ്ഞപ്പോള്‍ മക്കളെ ആക്ഷേപിക്കുക, ഇതൊക്കെ ഭീരുക്കളുടെ സ്വഭാവമല്ലേയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
അതേസമയം, കൃഷ്ണകുമാർ മത്സരിച്ച തിരുവനന്തപുരം മണ്ഡലത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി രാജു (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്) 7089 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. വി.എസ്. ശിവകുമാറിന് 41,659 വോട്ടും ബിജെപിയുടെ ജി. കൃഷ്ണകുമാറിന് 34,996 വോട്ടുമാണ് ലഭിച്ചത്.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ വി.എസ്.ശിവകുമാറും എൽഡിഎഫ് സ്ഥാനാർഥി ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവും തമ്മിൽ നേർക്കുനേർ പോരാട്ടമെന്നു തോന്നിച്ചെങ്കിലും പിന്നീട് ബിജെപി സ്ഥാനാർഥി ജി. കൃഷ്ണകുമാറും കളം നിറഞ്ഞു.
വികസനവും ഭരണത്തുടർച്ചയും മുന്നോട്ടുവച്ച് ഇടതുമുന്നണി പ്രചാരണത്തിനിറങ്ങിയപ്പോൾ അഴിമതിയും സ്വജനപക്ഷപാതവുമടക്കമുള്ള ആരോപണങ്ങൾ സർക്കാരിനെതിരെ തൊടുത്തായിരുന്നു യുഡിഎഫിന്റെ പ്രചാരണം.
മണ്ഡലത്തിലെ ശക്തമായ ജനപിന്തുണയും ഓരോ തിരഞ്ഞെടുപ്പിലും വർധിക്കുന്ന വോട്ടുകണക്കും നൽകിയ ആത്മവിശ്വാസത്തിലാണ് നടൻ കൃഷ്ണകുമാറിനെ ബിജെപി പോരാട്ടത്തിനിറക്കിയത്. മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾക്കൊപ്പം ശബരിമല യുവതീപ്രവേശവും ബിജെപി ശക്തമായി ഉയർത്തി. മൽസരത്തിന്റെ അവസാനഘട്ടത്തിൽ കൃഷ്ണകുമാറിന്റെ വിജയം പോലും പാർട്ടി പ്രതീക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha























