ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോന്‍ ആണ് നന്ദുമഹാദേവ; നന്ദുമഹാദേവ…എങ്ങും പോയിട്ടില്ല നിങ്ങളില്‍ ഓരോരുത്തരില്‍ കൂടെയും; ആയിരം സൂര്യന്‍ ഉദിച്ച പോലെ നിങ്ങളിലൂടെ കത്തിജ്വലിക്കും എന്റെ കുട്ടി': ഞങ്ങള്‍ തളര്‍ന്ന് പോകില്ല, അവന്‍ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ട്; ഹൃദയസപേശിയായ അമ്മയുടെ കുറിപ്പ്

ശരീരം മുഴുവൻ അർബുദം കാർന്നു തിന്നുമ്പോഴും ചെറുപുഞ്ചിരിയോടുകൂടി സകലശക്തിയുമെടുത്ത് പോരാടിയ, അനേകർക്ക് പ്രചോദനമേകിയ വ്യക്തിയാണ് നന്ദു മഹാദേവ. ഓരോ ഫേസ്ബുക്ക് പോസ്റ്റിലും മറ്റുള്ളവരുടെ ഉള്ളിൽ പ്രചോദനവും ധൈര്യവും നൽകിയവൻ. "ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത് ജ്വലിക്കണം" എന്നായിരുന്നു നന്ദു ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നത്.
ക്യാന്‍സര്‍ അതിജീവന പോരാട്ടത്തിന്റെ മാതൃകയായിരുന്ന നന്ദു മാഹാദേവയുടെ വിയോഗം സൈബര്‍ ഇടത്തെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് . മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ പ്രമുഖരെല്ലാം നന്ദുവിനെ അനുസ്മരിച്ചിരുന്നു.
ഇപ്പോഴിതാ, നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി നന്ദുവിന്റെ അമ്മ രംഗത്ത് എത്തിയിരിക്കുകയാണ്.ആ പുഞ്ചിരി മാഞ്ഞുപോയിട്ടില്ലാ… അരകിലുണ്ടെന്ന് വിശ്വസിക്കുകയാണ് പലരും. മിഴിയടയ്ക്കും വരെ കാന്‍സറിനോട് പൊരുതിയ നന്ദു മഹാദേവ ആത്മവിശ്വാസത്തിന്റെ വെളിച്ചമായി ഇപ്പോഴും അരികിലുണ്ട്.
നന്ദുവിന്റെ വാക്കുപോലെ തന്നെ ആ ഓര്‍മ്മയും പുകയാതെ ജ്വലിക്കുക തന്നെ ചെയ്യുമെന്ന് പ്രിയപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോഴിതാ നന്ദുവിന്റെ അമ്മ പങ്കുവച്ച കുറിപ്പും ഹൃദയംതൊടുകയാണ്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
നന്ദുമഹാദേവ…
എങ്ങും പോയിട്ടില്ല
നിങ്ങളില്‍ ഓരോരുത്തരില്‍ കൂടെയും.
ആയിരം സൂര്യന്‍ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും.
ഹൃദയം പൊട്ടുന്ന വേദന
അനുഭവിക്കുമ്ബോഴും.
അവന്റെ അമ്മ തളര്‍ന്ന് പോകില്ല.
ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോന്‍ ആണ് നന്ദുമഹാദേവ.
ഞങ്ങള്‍ തളര്‍ന്ന് പോകില്ല അവന്‍ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു.
കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ…
നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങള്‍ നമുക്ക് ഒരുമിച്ചു നിറവേറ്റണം.
https://www.facebook.com/Malayalivartha





















