ജനങ്ങള്‍ക്ക് മാതൃകയാകേണ്ട സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണം; അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുള്ള മന്ത്രിസഭാ സത്യപ്രതിജ്ഞ പാടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുള്ള മന്ത്രിസഭാ സത്യപ്രതിജ്ഞ പാടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടു. മരണമടഞ്ഞ പ്രിയപ്പെട്ടവരെപ്പോലും അവസാനമായി ഒന്ന് കാണാനാവാതെ ഹൃദയംനൊന്ത് കഴിയുന്ന നൂറുകണക്കിന് മനുഷ്യരെ പരിഹസിക്കുന്നതാണ് ഈ സത്യപ്രതിജ്ഞാ മാമാങ്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ജനങ്ങള്‍ക്ക് മാതൃകയാകേണ്ട സര്‍ക്കാര്‍ ഈ തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
കുടുംബാംഗങ്ങളുടെയും സകല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ വേണം സത്യപ്രതിജ്ഞയെന്ന് ഏത് ചട്ടമാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രമന്ത്രിസഭായോഗം മാസങ്ങളായി ഓണ്‍ലൈനായാണ് ചേരുന്നതെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.ജനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സന്ദേശം കൂടിയാണ് ഓണ്‍ലൈന്‍ മന്ത്രിസഭായോഗങ്ങള്‍.
ഭരണത്തുടര്‍ച്ച എന്തും ചെയ്യാന്‍ ജനം നല്‍കിയ ലൈസന്‍സാണെന്ന മട്ടിലായിരുന്നു ഇടതുമുന്നണിനേതാക്കളുടെ കേക്കുമുറിച്ചുള്ള ആഘോഷമെന്ന് മുരളീധരന്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കിടയില്‍പ്പോലും സാമൂഹ്യഅകലം പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി നേതാക്കളെ ചുറ്റും നിര്‍ത്തി കേക്കുമുറിച്ചതിലൂടെ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു.ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള നഗരത്തില്‍ ചട്ടലംഘനത്തിന് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha





















