പെണ്ണിന് എന്താ കുഴപ്പം? ജനവിധി ടീച്ചർക്കുള്ള തായിരുന്നു: സിപിഎമ്മിനെതിരെ നടി റിമ കല്ലിങ്കൽ

പിണറായി വിജയ്ൻ മന്ത്രിസഭയുടെ രണ്ടാമൂഴത്തിൽ കെ കെ ഷൈലജ ടീച്ചറിന് മന്ത്രിസ്ഥാനമില്ല എന്നത് ഏറെ പ്രതിഷേധങ്ങൾക്ക് വഴി വെക്കുകയാണ്. ഇതിനോടകം പലരും തങ്ങളുടെ പ്രതിഷേധം സോഷ്യൽ മീഡിയ വഴിയും പ്രതികരണങ്ങളിലൂടെ യും അറിയിച്ചു കഴിഞ്ഞു.
കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ പ്രതികരണവുമായി ചലച്ചിത്രതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോളിതാ നടി റിമ കല്ലിങ്കൽ നടത്തിയിരിക്കുന്ന പ്രതികരണം ഏറെ ശ്രദ്ധേയമാവുകയാണ്.
"പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വർഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നൽകിട്ടും സിപിഐഎം ഇടം കൊടുക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് സാധിക്കുക , പാർട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായി മാറിയതിന്, കഠിനാധ്വാനത്തിന് ഈ ജനവിധി ശൈലജ ടീച്ചർക്കുള്ളതായിരുന്നു..."
ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ റിമ ഫെയ്സ്ബുക്കിൽ കുറിച്ചു.കെ.കെ. ശൈലജയും ഗൗരിയമ്മയും ചേർന്ന് നിൽക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചു.
നടിയും സംവിധായികയുമായ ഗീതു മോഹൻ ദാസും ശൈലജ ഗൗരിയമ്മയെ സന്ദർശിക്കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്. ശൈലജ ടീച്ചർ ഇല്ലെങ്കിൽ അത് നെറികേടാണെന്നാണ് നടി മാലാ പാർവതി ഈ വിഷയത്തിൽ പ്രതികരിച്ചത്.
അങ്ങോളമിങ്ങോളം ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നു.
എന്നാൽ മന്ത്രിയാകാത്തതിൽ ശൈലജ ടീച്ചറുടെ പ്രതികരണം ഇങ്ങനെയായിരുന്നു
പാർട്ടിയാണ് തന്നെ മന്ത്രിയാക്കിയതെന്നും നന്നായി പ്രവർത്തിക്കാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു . തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവർ.
പാർട്ടി തീരുമാനിച്ചിട്ടാണ് താൻ മന്ത്രിയായത്. കഴിയാവുന്നത്ര ഉത്തരവാദിത്തം നിർവഹിച്ചിട്ടുണ്ട്. വളരെ നല്ല പുതിയ ടീം ആണ് വരുന്നത്. അവർക്ക് വളരെ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്- ശൈലജ പ്രതികരിച്ചു.
https://www.facebook.com/Malayalivartha





















