ശൈലജ ടീച്ചറെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി താരങ്ങള്‍

ശൈലജ ടീച്ചറെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. പാര്‍വതി തിരുവോത്ത്, രമ്യ നമ്ബീശന്‍, വിനീത് ശ്രിനിവാസന്‍, റിമ കല്ലിങ്കല്‍, വിധു പ്രതാപ്, ഗീതു മോഹന്‍ദാസ്, രജിഷ വിജയന്‍, രഞ്ജിത് ശങ്കര്‍ എന്നിവരാണ് ശൈലജ ടീച്ചറെ മന്ത്രിയാക്കണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്.
ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിന് ഒരു തരത്തിലുമുള്ള ന്യായീകണങ്ങളുമില്ലെന്ന് പാര്‍വതി പറഞ്ഞു. പ്രാപ്തിയുള്ളതുമായ ഭരണത്തെക്കാള്‍ പ്രധാനം എന്താണെന്നും ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരികയെന്നും പാര്‍വതി പറയുന്നു.
പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്,
'ഇതിനേക്കാള്‍ നല്ലത് ഞങ്ങള്‍ അര്‍ഹിക്കുന്നു! #യൃശിഴീൗൃലേമരവലൃയമരസ നമ്മുടെ കാലത്തെ ഏറ്റവും പ്രാപ്തിയുള്ള നേതാക്കളില്‍ ഒരാള്‍! അപൂര്‍വമാണ്, ശരിക്കും! ഏറ്റവും അടിയന്തിരമായ മെഡിക്കല്‍ അത്യാഹിതങ്ങളിലൂടെ സംസ്ഥാനം കടന്നു പോയപ്പോള്‍ അവര്‍ നയിച്ചു. ജന്മനാടായ കണ്ണൂരിലെ മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് 60,963 വോട്ടുകള്‍ക്ക് അവര്‍ വിജയിച്ചു. തകര്‍പ്പന്‍ വിജയം. 140 അംഗ നിയമസഭയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. ഇഛഢകഉ19 ന്റെ രണ്ടാം തരംഗത്തോട് നമ്മള്‍ ഇപ്പോഴും പോരാടുമ്‌ബോള്‍, കേരളത്തിലെ സി പി എം അവരെ പാര്‍ട്ടി വിപ്പ് റോളിലേക്ക് മാറ്റാന്‍ തീരുമാനിക്കുന്നു! ഇത് യാഥാര്‍ഥ്യമാണോ?
പെണ്ണിനെന്താ കുഴപ്പം'. നിയമസഭയെ കെ.കെ ശൈലജയുടെ തീപ്പൊരി പ്രസംഗത്തിലെ ഈ ഭാഗം കേരളത്തിലെ സ്ത്രീസമൂഹം ഏറ്റുപിടിച്ചതാണ്. ഇപ്പോള്‍ അതേ വാചകമാണ് റിമ കല്ലിങ്കല്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.
റിമ കല്ലിങ്കലിന്റെ വാക്കുകള്‍
പെണ്ണിനെന്താ കുഴപ്പം..? റെക്കോര്‍ഡ് ഭൂരിപുക്ഷത്തോടെയുള്ള വിജയവും 5 വര്‍ഷത്തെ ലോകോത്തര ഭരണമികവിനും ഇല്ലാത്ത സ്ഥാനം സിപിഎമ്മില്‍ പിന്നെ എന്തിനാണുള്ളത്? പാര്‍ട്ടിയുടെ ജനകീയ മുഖമായതിന്, കഠിനാധ്വാനത്തിന് കെ.കെ ശൈലജ ടീച്ചറിന് ഇത് അനിവാര്യമാണ്'.
ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ ഫേസ്ബുക്കിലാണ് റിമ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ശൈലജ ടീച്ചറും ഗൗരിയമ്മയും ഒന്നിച്ചുള്ള ചിത്രവും റിമ പോസ്റ്റു ചെയ്തിട്ടുണ്ട്. നടിയും സംവിധായികയുമായ ഗീതു മോഹന്‍ ദാസും ശൈലജ ഗൗരിയമ്മയെ സന്ദര്‍ശിക്കുന്ന ചിത്രം പങ്കുവച്ചിരുന്നു.
https://www.facebook.com/Malayalivartha





















