Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

പൂക്കൾ നിറഞ്ഞ പാതയല്ല അത് പണിയാണ്! കോൺ​ഗ്രസിലെ ഒത്തുകളിക്ക് ആണി അടിച്ച് സതീശൻ... ഈ ചതി വേണ്ടാർന്ന്..

22 MAY 2021 08:48 PM IST
മലയാളി വാര്‍ത്ത

ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം മറികടന്ന് ഹൈക്കമാന്റ് നടത്തിയ നിര്‍ണ്ണായക ഇടപെടൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ടാക്കുന്നത് ദൂര വ്യാപക മാറ്റങ്ങളാകുമെന്ന് വിലയിരുത്തൽ.

ഗ്രൂപ്പ് മാനേജര്‍മാരുടെ അഭിപ്രായങ്ങളെ എല്ലാം അപ്രസക്തമാക്കിയാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച ഹൈക്കമാന്‍റ് നടപടി വലിയ ഞെട്ടലാണ് കേരളത്തിലെ നേതൃ ത്രയങ്ങളിൽ ഉണ്ടാക്കിയത്.

പാർട്ടിയിൽ അവസാന വാക്ക് ഗ്രൂപ്പാണെന്ന പതിവ് തെറ്റിച്ചാണ് തലമുറമാറ്റം എന്ന ആശയം ഹൈക്കമാന്റ് മുന്നോട്ട് വയ്ക്കുന്നത്. വർഷങ്ങളായി നിലനിൽക്കുന്ന കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇതോടെ ഇല്ലാതായിരിക്കുകയാണ്.

തീര്‍ത്തും അപ്രതീക്ഷിതമായി പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍റ് ഇടപെട്ട് മാറ്റിയതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പള്ളിയുടെ സ്ഥാന ചലനവും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പരാജയത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പടിയിറങ്ങാനാകും മുല്ലപ്പള്ളിയുടെ ശ്രമം. അങ്ങനെ എങ്കിൽ കെപിസിസി അധ്യക്ഷ പദവിയിലേക്ക് കെ. സുധാകരന്‍റെ വരവും ഉടനെ തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

വി.ഡി.സതീശനിലൂടെ എഐസിസി നൽകിയത് തലമുറ മാറ്റമെന്ന സന്ദേശം തന്നെയാണ്. ചെറിയ അറ്റകുറ്റപ്പണിക്കു തീർക്കാനാകാത്ത പ്രശ്നങ്ങളാണ് കേരളത്തിലുള്ളതെന്നു ബോധ്യപ്പെട്ടതോടെ ഗ്രൂപ്പ് നേതാക്കളുടെ അവകാശവാദങ്ങൾ നേതൃത്വം തള്ളി. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിര്‍ദേശങ്ങൾ നടപ്പിലാക്കാനാകില്ലെന്ന സന്ദേശം ഇന്നലെ രാത്രിയോടെയെത്തി.

കെ കരുണാകരൻ, എ കെ ആന്‍റണി കാലത്ത് തുടങ്ങി ഉമ്മൻചാണ്ടി രമേശ് ചെന്നിത്തല നേതൃത്വത്തിലൂടെ തുടര്‍ന്ന ഗ്രൂപ്പ് രാഷ്ട്രീയത്തിൽ കടക്കലാണ് ഹൈക്കമാന്‍റ് കത്തിവച്ചത്. ഐ ഗ്രൂപ്പ് താവളത്തിലാണെങ്കിലും ഗ്രൂപ്പിനും പാർട്ടിക്കും അപ്പുറത്തേക്കും വളർന്നെങ്കിലും വി. ഡി. സതീശൻറെ സ്ഥാനം എന്നും രണ്ടാം നിരയിലായിരുന്നു.

പറവൂരിൽ ഓരോ തവണയും ഉയരുന്ന ജനപിന്തുണയും നിയമസഭയിലെ തകർപ്പൻ പ്രകടനങ്ങളുമൊന്നും ഒരു പ്രധാന പദവിയിലേക്കും വിഡി സതീശന് തുണയായില്ല. ഇത്രയും കാലം സിപിഐയുടെ സ്ഥാനർഥികളെ നിലം പരിശാക്കി കടന്നു വന്ന വിജയങ്ങൾ എന്തായാലും വിഡിക്ക് മുതൽക്കൂട്ട് തന്നെയാകും.

ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും മറികടന്ന് ഹൈക്കമാന്‍റ് താൽപര്യപ്രകാരം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിയ വി ഡി സതീശന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും ഈ നേതാക്കളെ ഒപ്പം നിർത്തൽ തന്നെയാകും. ഗ്രൂപ്പിന്റെ പിൻബലമില്ലാത്ത വി.ഡി.സതീശനു വേണ്ടി ഇരു ഗ്രൂപ്പുകളിൽനിന്നും ലഭിച്ച അപ്രതീക്ഷിത പിന്തുണ അതിശയിപ്പിക്കുന്നതായി മാറി.

21 എംഎൽഎമാരിൽ 11 പേരാണ് സതീശനെ പിന്തുണച്ചത്. ചെന്നിത്തലയ്ക്കുവേണ്ടി ശക്തമായി നിലകൊണ്ട ഐ ഗ്രൂപ്പിന്റെ കണക്കുകൂട്ടലുകളെ യുവനിര തെറ്റിച്ചു എന്നു വേണം പറയാൻ. സതീശന് 3 പേരുടെ പിന്തുണ മാത്രമേ കിട്ടൂ എന്നായിരുന്നു ഐ ഗ്രൂപ്പിന്റെ ധാരണ.

വി ഡി സതീശന്റെ വരവോടെ തലമുറ മാറ്റത്തിനാണ് കോൺഗ്രസിൽ അവസരം ഒരുങ്ങുന്നത്. പാരാജയത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് പറഞ്ഞതിലൂടെ സ്ഥാനമാറ്റത്തിന് ഒരുക്കമെന്ന സൂചന മുല്ലപ്പള്ളി രാമചന്ദ്രനും നൽകുന്നുണ്ട്.

സിപിഎം ധീരമായ തീരുമാനമെടുത്ത് മുന്നോട്ടു പോകുമ്പോൾ ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവയ്പ് പാർട്ടിയെ ദുർബലമാക്കുമെന്നു കേന്ദ്ര നിരീക്ഷകരും നിലപാടെടുത്തു.

പാർട്ടിയെ താഴേത്തട്ടിൽ വളർത്താൻ കഴിയുന്ന ആളുകൾ നേതൃനിരയിലുണ്ടാകണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ കെപിസിസി നേതൃത്വത്തിലും ജില്ലാ തലത്തിലും അഴിച്ചുപണിയുണ്ടാകും. യുവനിരയ്ക്കു കൂടുതൽ പ്രാധാന്യം ലഭിക്കും.

ഗ്രൂപ്പുകളെ ഒത്തൊരുമയോടെ കൊണ്ടുപോയി താഴേത്തട്ടിൽ പാർട്ടിയെ സജീവമാക്കുക, ശക്തനായ പിണറായിക്കൊത്ത ശക്തിയായി വളരുക എന്നിവയൊക്കെയാണ് വെല്ലുവിളികൾ. ഗ്രൂപ്പ് വ്യത്യസമില്ലാതെയുള്ള സൗഹൃദങ്ങളും സത്യസന്ധതയും പ്രശ്നങ്ങളെ ആഴത്തിലും ഗൗരവത്തിലും പഠിച്ച് ഊർജസ്വലതയോടെ അവതരിപ്പിക്കാനുമുള്ള കഴിവുമെല്ലാം സതീശനെ വ്യത്യസ്തനാക്കുന്നു. പി.ടി. ചാക്കോയ്ക്കും ആന്റണിക്കും ശേഷം പ്രതിപക്ഷ നേതാവാകുന്ന പ്രായം കുറഞ്ഞ ആൾകൂടിയാണ് വി.ഡി. സതീശൻ.

വർഷങ്ങൾക്കു ശേഷം കോൺഗ്രസിലെ ഗ്രൂപ്പ് ഘടനയും മാറുകയാണ്. അധികാരത്തിലേക്കു വി.ഡി. സതീശൻ എത്തുന്നതോടെ അദ്ദേഹത്തിനു പാർട്ടിയിൽ ശക്തികൂടും. കെ.സുധാകരന്‍ ഐ ഗ്രൂപ്പിലാണെങ്കിലും ചെന്നിത്തലയുമായി അടുത്ത കാലത്ത് അകൽച്ചയിലാണ്.

സുധാകരൻ കെപിസിസി പ്രസിഡന്റായാൽ ഇരുനേതാക്കളെയും കേന്ദ്രീകരിച്ച് ഗ്രൂപ്പുകളുണ്ടാകാം. കരുണാകരൻ–ആന്റണി ഗ്രൂപ്പെന്നത് ചെന്നിത്തല–ഉമ്മൻചാണ്ടി ഗ്രൂപ്പായി മാറി. ഇനിയത് പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്കെത്താം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (1 hour ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (1 hour ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (1 hour ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (2 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (2 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (2 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (2 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (2 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (3 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (4 hours ago)

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്  (5 hours ago)

കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി  (5 hours ago)

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കും; നടപടിക്രമങ്ങൾ വേഗത്തിലാക്കും; മന്ത്രി ഷിബു ബേബിജോണിൻ്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പു മന്ത്രിമാരുടെ സംയുക്ത യോഗം ചേർന്നു  (5 hours ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ പങ്കില്ലെന്ന പ്രതികരണവുമായി മില്‍മ ചെയര്‍മാന്‍  (5 hours ago)

ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് മില്‍മ  (5 hours ago)

Malayali Vartha Recommends