Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാമതി...! ഉമ്മന്‍ ചാണ്ടിയുടെ തറക്കളി അടപടലം ചീറ്റിപ്പോയി...

22 MAY 2021 10:56 PM IST
മലയാളി വാര്‍ത്ത

ആങ്ങള മരിച്ചാലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കണ്ടാല്‍ മതിയെന്ന
ഗതികെട്ട നയമാണ് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശാപം.
തെരഞ്ഞെടുപ്പില്‍ പരമദയനീയമായി തോറ്റ് 21 സീറ്റുകൡലേക്ക് ജനം
തോല്‍പിച്ചൊതുക്കിയ പാര്‍ട്ടിയിലാണ് ഈ നിലവാരം കെട്ട നാടകങ്ങള്‍
അരങ്ങേറിയത്.


സീറ്റു വിഭജനത്തില്‍ സംഭവിച്ച അതേ തറനാടകം പ്രതിപക്ഷ നേതാവിനെ
തെരഞ്ഞെടുക്കാനുള്ള നാടകത്തിലും സംഭവിച്ചു. നാണം കെട്ട തോല്‍വി
ഏറ്റുവാങ്ങിയിട്ടും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം വിടാന്‍
തയാറായില്ല. പുതിയൊരാള്‍ വന്നാല്‍ ഭാവിയില്‍ സ്ഥാനവും സാധ്യതയും
നഷ്ടപ്പെടുമോ എ്ന്ന ഭയമാണ് രമേശ് ചെന്നിത്തലയ്ക്കുമെന്ന്
വ്യക്തമായിരിക്കുന്നത്.


ഹൈക്കമാന്‍ഡിനും ലോ കമാന്‍ഡിനും മുന്നില്‍ എങ്ങനെയും പിടിച്ചുനിന്ന്
കാബിനറ്റ് റാങ്കില്‍ പ്രതിപക്ഷ നേതൃ കസേരയില്‍ തുടരാന്‍ രമേശ് ചെന്നിത്തല ആഞ്ഞുപിടിക്കുകയായിരുന്നു. ജനം മടുത്തു, വെറുത്തു എന്നത് മറച്ചുവെച്ച് സ്വന്തം സ്ഥാനത്തിനുവേണ്ടി പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്ന ക്രൂരത.
വിഡി സതീശന്‍ എന്ന പുതിയ നേതാവ് പ്രതിപക്ഷനേതാവായാല്‍ തന്റെ ഭാവി ഇരുളടയുമോ എന്ന ഭയത്തില്‍ ഉമ്മന്‍ ചാണ്ടി എന്ന കാരണവരും രമേശ്
ചെന്നിത്തലയെ പിന്‍തുണച്ചുനോക്കി.

പ്രായം 75ല്‍ എത്തുമ്പോഴും പുതിയൊരു തലമുറയ്ക്ക് പദവി വിട്ടുകൊടുക്കാന്‍ ഉമ്മനും തയാറല്ല. തിരുത്തല്‍ ഗ്രൂപ്പിലെ ഐ ഗ്രൂപ്പുകാരന്‍ രമേശിനെ എ ഗ്രൂപ്പുകാര്‍ തുണച്ച് സതീശനെ എങ്ങനെയും ഒഴിവാക്കാന്‍ ശ്രമം നടത്തുകയായിരുന്നു. ആ കളി തിരുവനന്തപുരം വിട്ട് ഡല്‍ഹിവരെ നീണ്ടുപോയി. 

കേരളത്തില്‍ കോണ്‍ഗ്രസിന്റെ നാശം പിടിച്ച ഗ്രൂപ്പുകളിയും സ്ഥാനമോഹവും മാറാതെ ഈ പ്രസ്ഥാനം രക്ഷപ്പെടില്ല. വിവരവും വിവേകവുമുള്ള നേതാവാണ് സതീശനെന്നിരിക്കെ എങ്ങനെയും ഭരണത്തില്‍ തിരിച്ചുവരാനുള്ള താല്‍പര്യമല്ല, മറിച്ച് നശിച്ച ഗ്രൂപ്പുകളിയില്‍ പതിവ് അടവുകള്‍ പയറ്റുകയായിരുന്നു ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും കെസി ജോസഫുമൊക്കെ. ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിയാകാനുള്ള കൊതിയാണോ ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കുമെന്നു തോന്നിപ്പോകും ഇപ്പോഴത്തെ കളികള്‍ കണ്ടാല്‍. 


41 സീറ്റിലേക്ക് പ്രതിപക്ഷം ചുരുങ്ങുകയും 21 സീറ്റിലേക്ക് കോണ്‍ഗ്രസ്
ചെറുതാകുകയും ചെയ്ത നിമിഷം കെസിപിസി പ്രസിഡന്റ് മുല്ലപ്പള്ളി
രാമചന്ദ്രന്‍ രാജിവെച്ചൊഴിയാന്‍ തയാറാകേണ്ടതായിരുന്നു. പാര്‍ട്ടിക്കുള്ളിലും പുറത്തും മുല്ലപ്പള്ളിക്കെതിരെ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ വിമര്‍ശനം ചെറുതായിരുന്നില്ല. തെരഞ്ഞെടുപ്പിപ്പില്‍ ജനം തറപറ്റിച്ച സാഹചര്യത്തിലെങ്കിലും പദവി ഒഴിയാന്‍ മുല്ലപ്പള്ളിക്കു മനസുണ്ടായില്ല. നിവവില്‍ കെ സുധാകരനോ പിടി തോമസോ കെ മുരളീധരനോ അല്ലാതെ മറ്റൊരാള്‍ കെപിസിസി പ്രസിഡന്റാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി വംശനാശം സംഭവിക്കുമെന്ന തിരിച്ചറിവ് കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ലാതെ പോയിരിക്കുന്നു. 


പതിനഞ്ചാം കേരള നിയമസഭയില്‍ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനു നന്നായി വിയര്‍ക്കേണ്ടിവന്നു. തലമുറമാറ്റത്തിനായി കസേര ഒഴിഞ്ഞുകൊടുക്കാന്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നേരിട്ടു ഇടപെടേണ്ടിയും വന്നു.


സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്റെ നിലപാടും വി ഡി സതീശന് അനുകൂലമായി. രമേശ് ചെന്നിത്തലയോട് ആഴത്തില്‍ അടുപ്പമില്ലാത്ത മുസ്ലിം ലീഗും വിഡി സതീശന് പരോക്ഷ പിന്തുണയറിയിച്ചു. എന്നാല്‍ ചെന്നിത്തലയ്ക്ക് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കിയ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുതിര്‍ന്ന നേതാവ് എ കെ ആന്റണിക്ക് നിലവിലെ സാഹചര്യം നേരിട്ട് ബോധിപ്പിക്കേണ്ടിവന്നു.


ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുമാണ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്ന ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനോട് പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിയെന്നും നേതാക്കളെ നോക്കി ജനം വോട്ടു ചെയ്യുന്ന കാലം പോയെന്നും എകെ ആന്റണി പര്യസ്യമായി പറഞ്ഞു.
കേരളത്തിലെ 11 എംപിമാര്‍ ഉള്‍പ്പെടെ വിഡി സതീശനെ അനുകൂലിക്കുന്ന
നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു.

ഇടതുമുന്നണി മൊത്തത്തില്‍ പുതുമുഖങ്ങളുമായി രണ്ടാം സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് പാര്‍ട്ടിയിലെ യുവനേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറയുകയും ചെയ്തു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇങ്ങനെ പോയാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് യുവനേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.
വി.ഡി.സതീശന്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള രണ്ടാമത്തെ
പ്രതിപക്ഷനേതാവാണ്.

അതായത് എല്‍ഡിഎഫില്‍ ടി കെ രാമകൃഷ്ണന് ശേഷം എറണാകുളം ജില്ലയില്‍ നിന്നുള്ള പ്രതിപക്ഷ നേതാവ്. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ചെയര്‍മാന്‍ സ്ഥാനവും എഐസിസി സെക്രട്ടറി, കെപിസിസി ഉപാധ്യക്ഷ പദവികളും വഹിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി അഞ്ചാംതവണ പറവൂരില്‍ നിന്നുള്ള എംഎല്‍എയാണ് സതീശന്‍. എംജി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എന്‍എസ്‌യു ദേശീയ സെക്രട്ടറി, തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി
സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു. മികച്ച എംഎല്‍എയ്ക്കുള്ള
ഇരുപത്തഞ്ചിലേറെ അവാര്‍ഡുകള്‍ ലഭിച്ച സതീശന്‍ സോഷ്യോളജിയിലും
നിയമത്തിലും ബിരുദധാരിയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (27 minutes ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (32 minutes ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (47 minutes ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (1 hour ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (1 hour ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (1 hour ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (1 hour ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (1 hour ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (2 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (3 hours ago)

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്  (4 hours ago)

കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി  (4 hours ago)

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കും; നടപടിക്രമങ്ങൾ വേഗത്തിലാക്കും; മന്ത്രി ഷിബു ബേബിജോണിൻ്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പു മന്ത്രിമാരുടെ സംയുക്ത യോഗം ചേർന്നു  (4 hours ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ പങ്കില്ലെന്ന പ്രതികരണവുമായി മില്‍മ ചെയര്‍മാന്‍  (4 hours ago)

ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് മില്‍മ  (4 hours ago)

Malayali Vartha Recommends