Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ആരോഗ്യ പ്രവര്‍ത്തക സൗമ്യക്ക ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നല്‍കുമെന്ന് ഇസ്രയേല്‍

23 MAY 2021 08:20 AM IST
മലയാളി വാര്‍ത്ത

ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ആരോഗ്യ പ്രവര്‍ത്തക സൗമ്യക്ക ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നല്‍കുമെന്ന് ഇസ്രയേല്‍ അറിയിച്ചു.

ഇസ്രയേല്‍ എംബസിയിലെ ഉപമേധാവി റോണി യദീദിയയുടെ പ്രഖ്യാപനം അനുസരിച്ച് സൗമ്യയുടെ കുടുംബത്തിന് നല്ല നഷ്ടപരിഹാരവും കുടുംബാഗത്തിന് ഇസ്രയേലില്‍ ജോലിയും വരെ ലഭിക്കും.ഇസ്രയേലിന്റെ മാലാഖയായി സൗമ്യയെ അവര്‍ കാണുന്നതിന് ഉത്തമോദാഹരണമാണ് ഈ നിലപാട്.

 



സൗമ്യ ഓണററി പൗരത്വത്തിന് അര്‍ഹയാണെന്ന് ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. ഇസ്രയേല്‍ ജനത തങ്ങളില്‍ ഒരാളായാണ് സൗമ്യയെ കാണുന്നത്. ദേശീയ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും.

സൗമ്യയുടെ കുഞ്ഞിനെ ഇസ്രയേല്‍ സംരക്ഷിക്കും, അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷമായി ഇസ്രയേലില്‍ ജോലിചെയ്യുന്ന സൗമ്യ അടുത്തു തന്നെ മകന്‍ അഡോണിന്റെ ആദ്യ കുര്‍ബാന ചടങ്ങിന് നാട്ടിലെത്താന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ എത്തിയത് മൃതഹേമായും. സമ്മാനങ്ങളുമായെത്തേണ്ട അമ്മ എത്തിയത് ഒമ്പതുവയസുകാരന് തീരാ നൊമ്പരമായി.

 



ഇസ്രയേല്‍ കോണ്‍സുലേറ്റ് ജനറല്‍ ജോനാദന്‍ സഡ്കയും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. സൗമ്യയെ മാലാഖ ആയാണ് ഇസ്രയേല്‍ ജനത കാണുന്നതെന്ന് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രയേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോണ്‍സല്‍ ജനറല്‍ മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കി. അതിന് ശേഷമാണ് ഇസ്രയേലിന്റെ ഓണററി പൗരത്വം കൊടുക്കാനുള്ള പ്രഖ്യാപനവും എത്തിയത്.

 



ലക്ഷക്കണക്കിന് രൂപ നഷ്ടപരിഹാരം കുടുംബത്തിന് ലഭിക്കും. കോടികള്‍ കടക്കാനും സാധ്യതയുണ്ട്. ഇതിനൊപ്പമാകും കുടുംബാഗത്തിന് ഇസ്രയേലില്‍ ജോലിയും കിട്ടുക. സൗമ്യയുടെ കുടുംബത്തിന് ഇതൊരു വലിയ ആശ്വാസമാകും. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends