'രാഷ്ട്രീയ ലാഭത്തിനായി കോവിഡ് മഹാമാരിയെ ഉപയോഗിക്കരുത്'; മൂന്ന് നേരവും നരേന്ദ്ര മോദിയെ വിമര്‍ശിക്കുക എന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍

രാഷ്ട്രീയ ലാഭത്തിനായി കൊറോണ കോവിഡ് മഹാമാരിയെ ഉപയോഗിക്കരുത് എന്ന് കോണ്‍ഗ്രസിനോടും പ്രതിപക്ഷപാര്‍ട്ടികളോടും ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരന്‍.കൊറോണയ്‌ക്കെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട ഈ നാളുകളില്‍ സര്‍ക്കാരിന് ക്രിയാത്മകമായ പിന്തുണയാണ് പ്രതിപക്ഷം നല്‍കണ്ടത് എന്ന വിഡി സതീശന്‍റെ നിലപാട് അദ്ദേഹത്തിന്‍റെ നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് മാതൃകയാക്കാവുന്നതാണ്. നിലവില്‍ മരുന്ന് കഴിക്കുന്നത് പോലെ മൂന്ന് നേരവും നരേന്ദ്ര മോദിയെ വിമര്‍ശിക്കുക എന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചിരിക്കുന്നത് എന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി.
എങ്ങനെയാണോ സതീശന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പിണറായി വിജയനെ പിന്തുണക്കുന്നത്, അതുപോലെ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമടങ്ങുന്ന പ്രതിപക്ഷം നരേന്ദ്ര മോദി സര്‍ക്കാരിനെ പിന്തുണക്കണം. കേരളത്തില്‍ മാത്രമേ പരസ്പര സഹായം നല്‍കൂ എന്നാണ് നിലപാടെങ്കില്‍ അതും കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വി മുരളീധരന്റെ പരാമര്‍ശം.
https://www.facebook.com/Malayalivartha
























