കേരളത്തില്‍ നിന്നും ആന്ധ്രയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച കോടികളുടെ സ്വര്‍ണം പിടികൂടി

കേരളത്തില്‍നിന്നും ആന്ധ്രാപ്രദേശിലേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച 4.7 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. രഹസ്യവിവരത്തെതുടര്‍ന്ന് വടക്കന്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ ടൗണില്‍ നടത്തിയ പരിശോധനയിലാണ് ബംഗളൂരു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) ഉദ്യോഗസ്ഥര്‍ സംഘത്തെ പിടികൂടിയത്.
ബാരിക്കേഡ് തകര്‍ത്ത് നിര്‍ത്താതെ പോയ കാര്‍ അരമണിക്കൂറോളം പിന്തുടര്‍ന്നാണ് പിടികൂടിയത്. തമിഴ്‌നാട്, കര്‍ണാടക സ്വദേശികളാണ് പിടിയിലായത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേരള രജിസ്‌ട്രേഷനിലുള്ള കാറിലാണ് സംഘം യാത്ര ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha
























