സംസ്ഥാനത്ത് ഭീഷണിയായി ഡെങ്കിപ്പനിയും പകര്‍ച്ചവ്യാധിയും

സംസ്ഥാനത്ത് കൊവിഡിനിടയില്‍ ഈ വര്‍ഷം ഇതുവരെ 43 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേസമയം 23 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഏതാണ്ട് ഇരട്ടിയോളം പേര്‍ക്കാണ് രോഗബാധയുണ്ടായത്. കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം ഇതുവരെ എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മൂരിയാട് മൂന്ന് കേസുകളും ഉണ്ടായിരുന്നു.
ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പനി തുടങ്ങിയ വൈറസ് രോഗങ്ങള്‍ പരത്തുന്നത് ഈഡിസ് ഈജിപ്തി കൊതുകുകളാണ്. മഞ്ഞപ്പനി കൊതുക് , കടുവ കൊതുക് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഉഷ്ണ മേഖല, സമശീതോഷ്ണ പ്രദേശങ്ങളിലും കാണപ്പെടുന്നു. കറുത്ത നിറമുള്ള ഇവയുടെ കാലുകളില്‍ തിളങ്ങുന്ന വെള്ള വരകളും, മുതുകില്‍ വെള്ള വരകളുമുണ്ട്. ഈഡിസ് കൊതുകുകള്‍ പകല്‍സമയത്താണ് കടിക്കുന്നത്. അതുകൊണ്ട് പകല്‍നേരത്ത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വൃക്കരോഗികളും ഹൃദ്രോഗികളും അടക്കം സാരമായ രോഗമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
അഞ്ചുമാസം പിന്നിടുമ്‌ബോള്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി മൂലം മരിച്ചത് മൂന്നുപേര്‍. എലിപ്പനി ബാധിച്ച് രണ്ടുപേരും ഒരു ചിക്കന്‍പോക്‌സ് രോഗിയുമാണ് മരിച്ചത്. ഈ വര്‍ഷം 25,124 പേര്‍ക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞവര്‍ഷം ഇതേസമയം 41,642 പേര്‍ക്കാണ് പനി ബാധിച്ചത്. വയറിളക്കവും സമാനമാണ്. 13,234 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം വയറിളക്കം റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഈ വര്‍ഷമത് 7,214 പേര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം മൊത്തം 16 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത മുണ്ടിനീരും മലേറിയയും ഇതുവരെ രണ്ടുപേര്‍ക്ക് വീതം റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha
























