സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് .... പതിനഞ്ചാം നിയമസഭയുടെ അദ്ധ്യക്ഷനെ ഇന്ന് തെരഞ്ഞെടുക്കും.... രാവിലെ 9 മണിക്ക് സഭാ ഹാളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്

പതിനഞ്ചാം നിയമസഭയുടെ അദ്ധ്യക്ഷനെ ഇന്ന് തെരഞ്ഞെടുക്കും. രാവിലെ 9 മണിക്ക് സഭാ ഹാളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി എം ബി രാജേഷാണ്. യുഡിഎഫില്‍നിന്ന് പി സി വിഷ്ണുനാഥ് മത്സരിക്കും.
140 അംഗ സഭയില്‍ എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്. യുഡിഎഫ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കരിക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ജൂണ്‍ 14 വരെയാണ് സഭാ സമ്മേളനം.
28ന് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ നിര്‍വഹിക്കും. മെയ് 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ നയപ്രഖ്യാപനത്തിന് മേല്‍ ചര്‍ച്ച നടക്കും.
ജൂണ്‍ നാലിന് രാവിലെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ 2021-22 സാമ്ബത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റും, വോട്ട് ഓണ്‍ അക്കൗണ്ടും സമര്‍പ്പിക്കും.
"
https://www.facebook.com/Malayalivartha
























