ഇരുപതു വയസുകാരിയായ മകള്‍ അച്ഛന് കരള്‍ പകുത്തുനല്‍കി ശസ്ത്രക്രിയ വിജയകരമായി... വീട്ടുകാര്‍ക്കൊപ്പം സന്തോഷത്തില്‍ നാട്ടുകാരും പങ്കാളികളായി, പക്ഷെ വിധി മറ്റൊന്നായിരുന്നു, കണ്ണീര്‍ക്കടലായി നാട്

ഇരുപതു വയസുകാരിയായ മകള്‍ അച്ഛന് കരള്‍ പകുത്തുനല്‍കി ശസ്ത്രക്രിയ വിജയകരമായി... വീട്ടുകാര്‍ക്കൊപ്പം സന്തോഷത്തില്‍ നാട്ടുകാരും പങ്കാളികളായി, പക്ഷെ വിധി മറ്റൊന്നായിരുന്നു, കണ്ണീര്‍ക്കടലായി നാട്.
മകള്‍ കരള്‍ പകുത്തുനല്‍കിയെങ്കിലും ജീവിതത്തിലേക്കുള്ള മടക്കയാത്രയില്‍ അച്ഛന്‍ പാതിവഴിയില്‍ പിരിഞ്ഞുപോയി. കുമാരപുരം എരിയ്ക്കാവ് മംഗലശേരി കാട്ടില്‍ വീട്ടില്‍ ദിലീപ്കുമാറാ(51)ണു മരിച്ചത്.
ഫാറ്റി ലിവര്‍ കാരണം നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ബാധിച്ചാണ് ദിലീപ് കുമാര്‍ ഗുരുതരാവസ്ഥയിലായത്. കരള്‍ മാറ്റിവച്ചെങ്കില്‍ മാത്രമേ ജീവന്‍ രക്ഷിക്കാനാകൂ എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
ഇരുപതു വയസുകാരിയായ മകള്‍ അഭിരാമി കരള്‍ നല്‍കാന്‍ തയ്യാറായി. കുമാരപുരത്തെ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് ജീവന്‍ രക്ഷാസമിതിക്കു രൂപം നല്‍കി ശസ്ത്രക്രിയയ്ക്കു വേണ്ടി 35 ലക്ഷത്തോളം രൂപ സമാഹരിച്ചു.
കൊച്ചിയിലെ ആശുപത്രിയില്‍ ഏപ്രില്‍ ഒന്‍പതിനായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയമാണെന്ന വാര്‍ത്ത വീട്ടുകാര്‍ക്കൊപ്പം നാട്ടുകാര്‍ക്കും ആഹ്ലാദമായിരുന്നു.
എന്നാല്‍, അപ്രതീക്ഷിതമായെത്തിയ ഹൃദയസ്തംഭനം എല്ലാവരെയും കണ്ണീരിലാഴ്ത്തി. 1449-ാം നമ്പര്‍ കുമാരപുരം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്നു.
"
https://www.facebook.com/Malayalivartha
























