നെയ്യാര്‍ഡാം സിംഹ സഫാരി പാര്‍ക്കിന്റെ ഭാവി അനിശ്ചിതത്വത്തില്‍; ഗുജറാത്തില്‍നിന്ന് കൊണ്ടുവന്ന ഒരു ജോടി സിംഹങ്ങള്‍ ചത്തതോടെ ഇനി ശേഷിക്കുന്നത് വാര്ധക്യാവസ്ഥയിലായ പെണ്‍സിംഹം മാത്രം; സഫാരി പാര്‍ക്കില്‍ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും പാര്‍ക്കിലേക്ക് പുതിയ സിംഹങ്ങളെ എത്തിച്ച് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നടപടികള്വേണമെന്ന് പരാതി

കാട്ടാകട നെയ്യാര്‍ഡാം സിംഹ സഫാരി പാര്‍ക്കിെന്റ ഭാവി അനിശ്ചിതത്വത്തില്‍. കോവിഡിനെ തുടർന്ന് സഫാരിപാർക്കിലേക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപ്പോളിതാ സഫാരിപാർക്കിന്റയെ നിർമ്മാണപ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നുപറഞ്ഞു ആവശ്യങ്ങൾ ഉയരുകയാണ്.
ഗുജറാത്തില്‍നിന്ന് കൊണ്ടുവന്ന ഒരു ജോടി സിംഹങ്ങള്‍ ചത്തതോടെയാണ് പാര്‍ക്കിന്റെ നിലനില്‍പ്പ് തുലാസിലായത്. ഇനി ശേഷിക്കുന്നത് വാര്ധക്യാവസ്ഥയിലായ പെണ്‍സിംഹം മാത്രമാണ്.
1984ല്‍ നാല് സിംഹങ്ങളുമായി നെയ്യാര്‍ ഡാം മരക്കുന്നത്തെ ദ്വീപില്‍ തുടങ്ങിയ പാര്‍ക്ക് ഇന്ത്യയിലെ ആദ്യ സിംഹ സഫാരി പാര്‍ക്കാണ്. 16 സിംഹങ്ങള്‍ വരെയുണ്ടായിരുന്നു. പിന്നീട് സിംഹങ്ങളുടെ വംശവര്‍ധന തടയാന്‍ വന്ധ്യംകരണം നടത്തിത്തുടങ്ങിയതോടെയാണ് പാര്ക്കിന് ശനിദശ തുടങ്ങിയത്.
സഫാരി പാര്‍ക്ക് കാണാന്‍ ദിനവും നൂറുകണക്കിന് പേരാണ് നെയ്യാര്ഡാമിലെത്തിയത്. വന്ധ്യംകരണത്തിനുശേഷം സിംഹങ്ങള്‍ ഓരോന്നായി ചത്തുതുടങ്ങി. സിംഹങ്ങളുടെ എണ്ണം ഒന്നായി ചുരുങ്ങി.
തുടര്‍ന്ന് ഏറെ മുറവിളികള്‍ക്കൊടുവിലാണ് ഒരുവര്‍ഷം മുമ്ബ് ഗുജറാത്തില്‍നിന്ന് സിംഹങ്ങളെ എത്തിക്കാനായത്. എന്നാല്‍, ഗുജറാത്തില്‍നിന്ന് കൊണ്ടുവന്ന സിംഹങ്ങള്‍ക്ക് നെയ്യാര്‍ഡാമിലെ പാര്‍ക്കില്‍ ഒരുവര്‍ഷം പോലും ജീവിക്കാനായില്ല.
കാഴ്ചക്കാര്‍ കൂട്ടിലും സിംഹങ്ങള്‍ പുറത്തും ഉള്ള കാഴ്ച കാണാനായി പ്രത്യകം തയാറാക്കിയ വാഹനത്തിലാണ് സഞ്ചാരികളെ എത്തിച്ചിരുന്ന്. അഞ്ച് ഹെക്ടറോളം വിസ്തൃതിയുള്ള പാര്‍ക്കില്‍ ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തിയത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ലക്ഷങ്ങളാണ് സഫാരി പാര്‍ക്കില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി െചലവിട്ടത്. വേലി നവീകരണം, പോസ്റ്റ്മോര്‍ട്ടം മുറി, സഞ്ചാരികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാടുകള്‍ തെളിക്കല്‍ എന്നിവയായിരുന്നു നവീകരണപ്രവര്‍ത്തനങ്ങള്‍.
ഇതൊക്കെ തട്ടിക്കൂട്ട് പണികളാെണന്ന് പരാതി ഉയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല. അടച്ചുപൂട്ടലിെന്റ വക്കിലായ നെയ്യാര്‍ഡാം സിംഹ സഫാരി പാര്‍ക്ക് വീണ്ടും സജീവമാക്കാനുള്ള സര്‍ക്കാറിെന്റ പ്രത്യേക താല്പര്യത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്ബ് പണികള്‍ തുടങ്ങിയെങ്കിലും യാഥാര്ഥ്യത്തിലെത്തിയില്ല.
https://www.facebook.com/Malayalivartha


























