ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടേത് ഫാഷിസ്റ്റ് നടപടി; നിയമസഭ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പിൽ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ നടത്തുന്ന ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചും ദ്വീപ് നിവാസികള്‍ക്ക് പിന്തുണ അറിയിച്ചും കേരള നിയമസഭ ഐക്യദാര്‍ഢ്യ പ്രമേയ പാസാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എം.എല്‍.എ. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ എം.ബി. രാജേഷ്, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ക്ക് ഷാഫി പറമ്പിൽ കത്ത് നല്‍കി.
കേന്ദ്ര സര്‍ക്കാറിന്‍റെ സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാനുള്ള സാംസ്കാരിക അധിനിവേശമാണ് ലക്ഷദ്വീപിലെ സംഭവ വികാസങ്ങള്‍. ഇത്തരം ഫാഷിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍.
ലക്ഷദ്വീപിലെ ജനതക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ടത് ഓരോ ജനാധിപത്യ ബോധമുള്ള ഇന്ത്യക്കാരന്‍റെയും ഉത്തരവാദിത്വമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്‍റെ ഉദാത്തമായ വേദിയാണ് കേരള നിയമസഭ. മുന്‍ കാലങ്ങളിലെ പോലെ ഈ ഫാഷിസ്റ്റ് അതിക്രമത്തിനെതിരെയുള്ള യോജിച്ച ശബ്ദവും കേരള നിയമസഭയില്‍ നിന്ന് മുഴങ്ങുവാന്‍ ഐക്യദാര്‍ഢ്യ പ്രമേയം പാസാക്കണമെന്നും ഷാഫി പറമ്പിൽ കത്തിലൂടെ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha


























