കോവിഡ് തോറ്റു; 98കാരി ലക്ഷ്മി നാടിന്റെ ആത്മവിശ്വാസം ഇരട്ടിക്കുന്നു, കോവിഡിനെ തോല്പിച്ച് ലക്ഷ്മി പുഞ്ചിരിച്ചപ്പോള് ആരോഗ്യ പ്രവര്ത്തകര്ക്കും മറ്റുള്ളവര്ക്കും ഇരട്ടി ആത്മവിശ്വാസമായി.

പ്രായാധിക്യത്താല് ഉള്ള രോഗങ്ങള്ക്കിടയില് കോവിഡ് ബാധിച്ച് ശരീരം ദുര്ബലമായപ്പോഴും മനസ്സുറച്ചുനിന്ന് കോവിഡിനോട് പൊരുതി വിജയിച്ച 98കാരി നാടിെന്റ ആത്മവിശ്വാസം ഇരട്ടിയാക്കി. കുമളി ഗ്രാമപഞ്ചായത്ത് 13ാം വാര്ഡ് കൊല്ലംപട്ടടയില് ചാലിങ്കല് വീട്ടില് പരേതനായ തങ്കപ്പെന്റ ഭാര്യ ലക്ഷ്മിയാണ് (98) കോവിഡ് ചികിത്സ കേന്ദ്രം വിട്ടത്.
പ്രായാധിക്യം മൂലം മുമ്ബ് ശ്വാസതടസ്സവും ജീവിതശൈലീരോഗങ്ങളുമുള്ള ലക്ഷ്മി കോവിഡ് ബാധിച്ചതോടെ ഏറെ അവശതയിലായിരുന്നു. കോവിഡ് ബാധിച്ച ഇളയ മകന് രാജപ്പനും മരുമകള് ഉഷക്കും ഒപ്പമാണ് ലക്ഷ്മിയെയും കുമളിയിലെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തില് പ്രവേശിപ്പിച്ചത്.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള ലക്ഷ്മിയെ ചികിത്സിക്കുക ഏറെ ശ്രമകരമായിരുന്നെങ്കിലും ചികിത്സാ കേന്ദ്രത്തിലെ ഡോക്ടര്മാരായ ബിനു കെ. ജോണ്, ആസിഫ്, ഗോവിന്ദ് എന്നിവരുടെ നിരന്തര നിരീക്ഷണത്തിലും പരിചരണത്തിലുമാണ് കോവിഡിനെതിരായ പോരാട്ടം വിജയം കണ്ടത്. രണ്ടാഴ്ചത്തെ പരിശ്രമങ്ങള്ക്കൊടുവില് കോവിഡിനെ തോല്പിച്ച് ലക്ഷ്മി പുഞ്ചിരിച്ചപ്പോള് ആരോഗ്യ പ്രവര്ത്തകര്ക്കും മറ്റുള്ളവര്ക്കും ഇരട്ടി ആത്മവിശ്വാസമായി.
ചികിത്സ കേന്ദ്രം വിട്ടെങ്കിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള ലക്ഷ്മിക്ക് അടിയന്തര സാഹചര്യം ഉണ്ടായാല് വീട്ടില് തന്നെ ഓക്സിജന് നല്കാനുള്ള സംവിധാനം വാര്ഡ് അംഗവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ശാന്തി ഷാജിമോെന്റ നേതൃത്വത്തില് ക്രമീകരിച്ചിട്ടുണ്ട്.
ഇപ്പോഴും ചികിത്സ കേന്ദ്രത്തില് കഴിയുന്ന മകന് രാജപ്പെന്റ വീട്ടിലേക്കാണ് ലക്ഷ്മി മടങ്ങിയെത്തിയത്. അഞ്ച് മക്കളില് ഇളയ ആളാണ് ഓട്ടോ ഡ്രൈവറായ രാജപ്പന്. കോവിഡ് ബാധിതരുടെ എണ്ണം വര്ധിച്ചതോടെയാണ് കുമളി ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പിെന്റ സഹായത്തോടെ കോവിഡ് ഒ.പി ഉള്െപ്പടെ പ്രാഥമിക ചികിത്സ കേന്ദ്രം ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























