കോട്ടയത്ത് പൊലീസ് ജീപും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; 3 പൊലീസുകാര്‍ക്ക് പരിക്ക്

കോട്ടയം കടുത്തുരുത്തിയില്‍ പൊലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്. കുറവിലങ്ങാട് സിഐ പി എസ് സംസണ്‍, എസ്‌ഐ ടി ആര്‍ ദീപു, എ എസ് ഐ ഷിനോയ് തോമസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കുറവിലങ്ങാട് സിഐ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കം ഡിവൈഎസ്പി ഓഫീസില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് സംഭവം.
https://www.facebook.com/Malayalivartha


























