ഞാനല്ല, സഖാവ് ടി.പിയായിരിക്കും സഭയിലുണ്ടാവുക: ഞാൻ ജയിച്ചപ്പോൾത്തന്നെ പറഞ്ഞതാണ് ടി.പി.ജയിച്ചുവെന്ന്:ആർ.എം.പിയുടെ പോരാട്ടം തുടരുമെന്ന് കെ കെ രമ

ഇന്നലെ മന്ത്രിസഭയിൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇപ്രാവശ്യത്തെ നിയമസഭയിൽ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ ഉള്ളത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്. കഴിഞ്ഞ ദിവസം അവർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. പ്രിയ സഖാവ് ടി.പി.ചന്ദ്രശേഖരന്റെ ചിത്രം ഇടനെഞ്ചിൽ പതിപ്പിച്ച് ആയിരുന്നു ഭാര്യ കെ.കെ.രമ സഭാകവാടം കടന്നെത്തിയത്. പ്രതിപക്ഷം കയ്യടിയോടെയാണ് അവരെ സ്വീകരിച്ചത്.
ഇപ്പോളിതാ സത്യപ്രതിജ്ഞ ചെയ്ത ശേഷം ചില പ്രതികരണങ്ങൾ നടത്തിയിരിക്കുകയാണ് കെ കെ രമ. ''ഞാനല്ല, സഖാവ് ടി.പിയായിരിക്കും സഭയിലുണ്ടാവുക. ഞാൻ ജയിച്ചപ്പോൾത്തന്നെ പറഞ്ഞതാണ് ടി.പി.ജയിച്ചുവെന്ന്. അതിന്റെ ഒരു പ്രതീകമായാണ് സാരിയിൽ ടി.പിയുടെ ചിത്രമുള്ള ബാഡ്ജ് പിടിപ്പിച്ചത്. കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം നൽകാനാണ് ഈ ബാഡ്ജ് .'' എന്നാണ് കെ കെ രമ പറയുന്നത്.
ആർഎംപി പാർട്ടി സ്ഥാനാർത്ഥിയായിരുന്നു കെ കെ രമ. നിയമസഭയിൽ ആദ്യമായിട്ടാണ് ഒരു വശത്ത് ആർ.എം.പിയുടെ സാന്നിധ്യം എത്തുന്നത്. ടി.പിയുടെ ഊർജവും കരുത്തുമൊക്കെയായിട്ടാണ് താൻ എത്തിയത്.സഭയ്ക്കുള്ളിൽ ഞാൻ കണ്ടവരെല്ലാം ജനപ്രതിനിധികളാണ്. ഭരണപക്ഷം ഒരു വശത്ത്, പ്രതിപക്ഷം എതിർവശത്ത്. ഭരണപക്ഷത്ത് സ്വാഭാവികമായും മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെയുണ്ടായിരിക്കും. അവരെല്ലാം കേരളത്തിന്റേതാണ് നമ്മൾ ഓരോരുത്തരുടേതുമാണ്. എങ്കിലും ആർ.എം.പിയുടെ പോരാട്ടം തുടരുമെന്നാണ് കെ കെ രമ വ്യക്തമാക്കുന്നത്.
സി.പി.എമ്മിൽ നിന്ന് മന്ത്രി ഉൾപ്പെടെയുള്ള മൂന്ന് പേർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത സംഭവത്തിലും അവർ പ്രതികരണം അറിയിച്ചു. അവർ മാർക്സിസ്റ്റ് പാർട്ടിയുടെ ഏത് ഘടകത്തിലാണുള്ളതെന്ന് തനിക്കറിയില്ലെന്നും, സ്വാഭാവികമായിട്ടും മാർക്സിസം സ്വീകരിച്ച് വൈരുദ്ധ്യാത്മിക ഭൗതികവാദം പഠിച്ച ഒരാൾ ഒരു കാരണവശാലും അത്തരത്തിലൊരു ആത്മീയചിന്തയിലേക്ക് പോകാറില്ല.അതെങ്ങനെ സംഭവിച്ചുവെന്നത് അവരാണ് ആത്മപരിശോധന നടത്തേണ്ടത് എന്നും കെ കെ രമ തുറന്നടിച്ചു.
ഇപ്പോൾ ഒരു ഈവന്റ് മാനേജ്മെന്റ് ശൈലിയിലാണ് എല്ലാ കാര്യങ്ങളും പോകുന്നത്. ഒരു തൊഴിലാളിവർഗ പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടാകേണ്ട നിലപാടൊന്നും പലപ്പോഴും കാണുന്നില്ല. ഞങ്ങൾ മുന്നോട്ടു വയ്ക്കുന്നത് ഇടതുബദൽ രാഷ്ട്രീയമാണ് എന്നും കെ കെ രമ വിശദീകരിച്ചു .
ഒരു പ്രദേശത്തിനപ്പുറത്തേക്ക് ആർ.എം.പി വളരുന്നില്ല എന്നതൊരു യാഥാർഥ്യമാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ വളർച്ച പെട്ടെന്നുണ്ടാകുന്നില്ല. സി.പി.എം എത്രകാലമെടുത്താണ് വളർന്നത് എന്നവർ ചോദിക്കുന്നു. ക്രമേണയാണെങ്കിലും ആർ.എം.പി വളർന്നുകൊണ്ടിരിക്കുകയാണ്. ഈ വളർച്ച സഭയിൽ പ്രത്യേക ബ്ലോക്കായി മാറുമോ എന്ന കാര്യത്തിലും വ്യക്തമായ പ്രതികരണം കെ കെ രമ നടത്തുന്നു.?ഞങ്ങളുടെ അസ്ഥിത്വവും രാഷ്ട്രീയമായ വ്യക്തിത്വവും മുന്നോട്ടു കൊണ്ടുപോകാനുള്ള പൂർണസ്വാതന്ത്ര്യം ഞങ്ങൾക്ക് ലഭ്യമായിട്ടുണ്ട്. ഇക്കാര്യം നേരത്തെ കോൺഗ്രസ് നേതൃത്വവുമായി ചർച്ചചെയ്തിരുന്നതാണ് എന്ന കാര്യവും കെ കെ രമ ചൂണ്ടിക്കാട്ടി.
.ടി.പി വധക്കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമോ എന്ന സംശയത്തിനും l ഉത്തരം കെ കെ രമയുടെ പക്കലുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അങ്ങനെ വിശ്വസിക്കുന്നില്ല. ഇപ്പോഴും ഭരിക്കുന്നത് ടി.പിയുടെ നാശം ആഗ്രഹിച്ചവരാണ്, എന്നും കെ കെ രെമ പറയുന്നു.ഇനി കോടതിയിലാണ് പ്രതീക്ഷ. സർക്കാർ എടുക്കുന്ന നല്ല തീരുമാനങ്ങളെ അംഗീകരിക്കുമെന്നും എന്നാൽ ജനവിരുദ്ധമായ കാര്യങ്ങളെ എതിർക്കുമെന്നും അവർ തറപ്പിച്ചു പറഞ്ഞു.
കുറെ നാളുകൾക്കു ശേഷം ആണ് പിണറായി വിജയനെ നേരിൽ കണ്ടത്.എന്നാൽ നിയമസഭയിൽ ഞാൻ കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ് കണ്ടതെന്നും ആ മുഖ്യമന്ത്രിക്ക് ബഹുമാനവും ആദരവും നൽകേണ്ടത് ഏതൊരു പൗരന്റെയും കടമയാണ് എന്നും അവർ ചൂണ്ടിക്കാട്ടുന്നു. തന്റെ മണ്ഡലത്തിലെ വളർച്ചയ്ക്കായി സർക്കാർ ആനുകൂല്യങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രതികാരം എന്റെ മണ്ഡലത്തിലെ ജനങ്ങളോട് കാണിക്കുമെന്ന് കരുതുന്നില്ലെന്നും കെ രമ പറഞ്ഞു. അധികം മന്ത്രിമാരും തനിക്കൊപ്പം പ്രവർത്തിച്ചവരാണ് എന്ന സത്യവും കെ കെ രമ മറക്കുന്നില്ല. 51 വെട്ട് ഏറ്റു മരിച്ച ടിപി ചന്ദ്രശേഖരന്റെ ഭാര്യയാണ് കെ കെ രമ. ആർഎംപി സ്ഥാനാർത്ഥിയായി കോൺഗ്രസിൽ നിന്നുമാണ് ഇവർ നിയമസഭയിലേക്ക് എത്തുന്നത്.
https://www.facebook.com/Malayalivartha


























