കോവിഡ്: തൃശൂര്‍ ജില്ലയിൽ കണക്കില്‍പ്പെടാത്ത മരണങ്ങളുടെ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്, ഇതുവരെ സർക്കാരിന്റെ കണക്കിലുള്ളത് 834പേർ മാത്രം... ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സംസ്ഥാനത്തുടനീളം കോവിഡ് മൂലം നടക്കുന്ന കൂട്ടമരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചു വെയ്ക്കുകയാണെന്നുള്ള ആരോപണം കുറച്ചു ദിവസങ്ങളായി ഉയരുകയാണ്. ഇപ്പോഴിതാ തൃശൂർ ജില്ലയിൽ സര്‍ക്കാരിന്റെ കണക്കുകളില്‍ പെടാതെ കോവിഡ് ബാധിച്ച് ജില്ലയില്‍ ഇതുവരെ മരിച്ചത് 1500ല്‍ അധികം പേരാണെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
പരിശോധനയില്‍ ഇവര്‍ക്കെല്ലാം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷെ ഇതുവരെയുള്ള സര്‍ക്കാറിന്റെ കണക്കിലുള്ളത് 834 പേര് മാത്രമാണ്. കോവിഡ് ബാധിച്ച് മരിച്ച ബാക്കി ഏഴുന്നൂറോളം പേരുടെ മരണം ഒരു കണക്കിലും ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് ഇതിൽ നിന്നും മനസിലാക്കുന്നത്.
എന്നാല്‍ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചാണ് ഇക്കൂട്ടരുടെ സംസ്കാരം അടക്കം നടന്നത്. അപ്പോഴും സര്‍ക്കാറിന്റെ ഒരു പട്ടികയിലും ഇക്കൂട്ടര്‍ ഉള്‍പ്പെടുന്നില്ല. അങ്ങനെ സംസ്കരിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് വലിയ തോതിലുള്ള ഒരു വ്യാപനത്തിലേക്ക് തൃശ്ശൂര്‍ ജില്ലയെ നയിച്ചേക്കാം.
കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് കിട്ടേണ്ട ഇന്‍ഷൂറന്‍സ് അടക്കം തടയപ്പെടുന്ന സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കുന്നത്. മാത്രമല്ല, സന്നദ്ധ സംഘടനകള്‍ ഇത്തരക്കാരുടെ വീടുകള്‍ക്ക് നല്കുന്ന സഹായങ്ങളും ലഭിക്കാതെ പോവുകയാണ്.
ഒപ്പം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ മരിച്ചയാളുടെ വീട്ടുകാര്‍ക്ക് അത് ലഭിക്കാതെ പോകുകയും ചെയ്യുകയാണ്. ഈ അനാസ്ഥ എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിന് അധികാരികള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ ഇതുവരെയും നൽകുന്നില്ല
കോവിഡ് 19 ന്റെ തീവ്രവ്യാപനത്തില്‍ ജില്ലയില്‍ പ്രതിദിനം ശരാശരി 40 പേരെങ്കിലും മരിക്കുന്നുണ്ട്. അവസാന 24 ദിവസത്തിനിടെ ആയിരത്തോളം പേര് മരിച്ചു. മറ്റ് രോഗങ്ങളില്ലാതെ കോവിഡ് മാത്രം ബാധിച്ച് മരിച്ചവരെ മാത്രമാണ് കോവിഡ് കണക്കില്‍ സംസ്ഥാന ഡെത്ത് ഓഡിറ്റ് കമ്മിറ്റി ഉള്‍പ്പെടുത്തുന്നത്.
സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലും വീടുകളിലുമായി നടന്ന കോവിഡിനെത്തുടര്‍ന്നുള്ള മരണങ്ങളാണ് 1500ലേറെ എന്ന അനൗദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തുന്നത്. ഇതൊന്നും സര്‍ക്കാര്‍ രേഖകളില്‍ മഷിയിട്ട് നോക്കിയാല്‍ കാണാന്‍ കഴിയില്ല.
കോവിഡ് മരണങ്ങള്‍ കുറഞ്ഞ സംസ്ഥാനമെന്ന നിലയിലേക്ക് കൊണ്ടുപോകുവാൻ ശ്രമിക്കുമ്പോൾ അധികാരികള്‍ ഈ അനാഥശവങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്. അവര്‍ക്കും ജീവിച്ചിരിക്കുന്ന ഉറ്റവരും ഉടയവരുമുണ്ട്. ഈ മരണങ്ങള്‍ ഡെത്ത് ഓഡിറ്റ് കമ്മിറ്റി അംഗീകരിച്ചാല്‍ മാത്രമേ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുകയുള്ളൂ.
കോവിഡ് രണ്ടാം തരംഗത്തിലാണ് മരണങ്ങള്‍ ഏറെയെങ്കിലും ഒന്നാം തരംഗത്തെ അപേക്ഷിച്ച് മരണനിരക്കില്‍ വര്‍ധനവില്ല. 0.5 ശതമാനത്തിന് താഴെയാണ് ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്ന മരണനിരക്ക്.
രോഗികള്‍ കൂടുന്നതിനാലാണ് മരണവും കൂടുന്നത്. ഏപ്രില്‍ പതിനഞ്ചിന് ശേഷം മരണങ്ങള്‍ കൂടുതലാണെന്നും ആരോഗ്യവകുപ്പ് പറയുന്നു. ബന്ധപ്പെട്ട ഇതിനെതിരെ കൃത്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഇതിൽ നിന്നുംപ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha


























