'കോവിഡ് വ്യാപനത്തിനിടെ വിപണിയില്‍ വ്യാജ ഓക്‌സിമീറ്ററുകൾ സജീവം'; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാകാശ കമ്മീഷന്‍

വിപണിയില്‍ സജീവമായ വ്യാജ ഓക്‌സിമീറ്ററുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് മനുഷ്യാകാശ കമ്മീഷന്‍. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ഇക്കാര്യം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മൂന്നാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
ശരീരത്തിലെ ഓക്‌സിജന്റെ അളവ് കണ്ടെത്താനുള്ള ഉപകരണമാണ് പള്‍സ് ഓക്‌സിമീറ്റര്‍. ഓക്‌സിമീറ്റര്‍ ഓണാക്കി വിരല്‍ അതിനുള്ളില്‍ വച്ചാല്‍ ശരീരത്തിലെ ഓക്‌സിജന്‍റെ തോതും ഹൃദയമിടിപ്പും സ്‌ക്രീനില്‍ തെളിയും. കോവിഡ് ബാധിതര്‍ക്ക് ഓക്‌സിജന്റെ അളവ് പെട്ടെന്ന് കുറയാനുള്ള സാധ്യതയുള്ളത് കൊണ്ട്, വീടുകളില്‍ കഴിയുന്ന രോഗികള്‍ ഇടക്കിടെ പള്‍സ് ഓക്‌സീമീറ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.
വിപണിയില്‍ ഇപ്പോള്‍ വ്യാജ പള്‍സ് ഓക്‌സീമീറ്ററുകള്‍ സജീവമാണ്. എന്ത് സാധനം വെച്ചാലും ഓക്‌സിജന്‍ തോത് കാണിക്കുന്ന വ്യാജ പള്‍സ് ഓക്‌സീമീറ്റുകള്‍ വിപണിയിലുണ്ട്. ഇത്തരം വ്യാജ ഓക്‌സീമീറ്ററുകളില്‍ ജീവനില്ലാത്ത വസ്തുക്കള്‍ വെയ്ക്കുമ്ബോള്‍ പോലും ഓക്‌സിജന്‍ തോത് കാണിക്കുന്നു.
നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇതുസംബന്ധിച്ച് നടപടി സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സാമൂഹിക പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വ്യാജ ഓക്‌സിമീറ്ററുകള്‍ തെറ്റായ അളവ് കാണിക്കുന്നത് കൊണ്ട് തന്നെ ഇവ ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞാലും അറിയാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























