മാറ്റിവെച്ച സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ അവസാനം ഓണ്‍ലൈനില്‍

കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് വീശിയടിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ച സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ അവസാനം. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 22 മുതല്‍ 30 വരെ ഓണ്‍ലൈനായി നടത്തുമെന്ന് സാങ്കേതിക സര്‍വകലാശാല അറിയിച്ചു. ഇതുസംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കി.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ മാസത്തിന്റെ രണ്ടാമത്തെ ആഴ്ചയില്‍ ഓണ്‍ലൈന്‍ ക്ലാസുകളും പരീക്ഷകളും നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തീയതി സംബന്ധിച്ച് വ്യക്തത നല്‍കിയില്ല. ജൂണ്‍ അവസാനം അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനാണ് തീരുമാനം.
https://www.facebook.com/Malayalivartha


























