'മുസ്ളിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ട് മോദി ലക്ഷദ്വീപിനെ ഇല്ലാതാക്കുന്നുവെന്നത് അടിസ്ഥാനമില്ലാത്ത ആരോപണം'; ലക്ഷദ്വീപിന്റെ പേരില്‍ ചിലര്‍ നടത്തുന്നത് ടൂള്‍കിറ്റ് പ്രചരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

ലക്ഷദ്വീപിന്റെ പേരില്‍ ചിലര്‍ നടത്തുന്നത് ടൂള്‍കിറ്റ് പ്രചരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുസ്ളിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ട് മോദി ദ്വീപിനെ ഇല്ലാതാക്കുന്നുവെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണ്.ലക്ഷദ്വീപും ബേപ്പൂരുമായുളള ബന്ധം തകര്‍ത്ത് മംഗലാപുരത്തെ ബേപ്പൂരിന് പകരമാക്കുകയാണെന്ന ആരോപണം അവിടുത്തെ എം.പി തന്നെ നിഷേധിച്ചുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോടും പിണറായി വിജയന്‍ സര്‍ക്കാരിനോടും ബേപ്പൂര്‍ തുറമുഖത്ത് അടിസ്ഥാന സൗകര്യവികസനം നടത്തണമെന്നും പണം മുടക്കാന്‍ തയ്യാറാണെന്നും ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ പറഞ്ഞിട്ടും കേരള സര്‍ക്കാര്‍ നടപടിയെടുത്തില്ല.
80,000 പേരുളള ലക്ഷദ്വീപില്‍ നിലവിലെ ഡയറിഫാമില്‍ നിന്നും ദിവസേന ലഭിക്കുന്നത് പരമാവധി 100 ലിറ്റര്‍ പാലാണ്. അത് ലഭിക്കുന്നത് ചിലര്‍ക്ക് മാത്രവും. ഒരു ലിറ്റര്‍ പാലിനായി സര്‍ക്കാറിന് ചെലവ് വരുന്നത് 800 രൂപയിലധികമാണ്. ഈ പാഴ്‌ചെലവും ദൗര്‍ലഭ്യവും അവസാനിപ്പിക്കാനാണ് അമുല്‍ കമ്ബനി കവര്‍ പാല്‍ കപ്പല്‍മാര്‍ഗം കൊണ്ടുവരാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദ്ദേശം വച്ചതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ലോകോത്തര നിലവാരമുളള അമുല്‍ നരേന്ദ്രമോദിയുടെ കമ്ബനിയല്ലെന്നും വിമര്‍ശകര്‍ മനസിലാക്കണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
മിനിക്കോയ് വഴി പോകുകയായിരുന്ന രവിഹാന്‍സി എന്ന ബോട്ടില്‍ നിന്ന് 3000 കോടി രൂപ വിലമതിക്കുന്ന 300 കിലോ ഹെറോയിനും അഞ്ച് എകെ 47 തോക്കും തിരകളും തീരസംരക്ഷണ സേന പിടിച്ചെടുത്തിരുന്നു. ഇത് മലയാള മാദ്ധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. ചില വിദേശ കപ്പലുകള്‍ ദുരൂഹസാഹചര്യത്തില്‍ നിരവധി തവണ ദ്വീപിലേക്ക് വരുന്നതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മാദ്ധ്യമങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്‌ത ഈ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിലാണ് ലക്ഷദ്വീപ് ഭരണകൂടം സുരക്ഷാ നടപടികളെടുത്തത്. അനാര്‍ക്കലി ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷനും അവിടുത്തെ പ്രാദേശിക ഇമാമും സിനിമ അനിസ്ലാമികമാണെന്ന് പറഞ്ഞ് പരാതി നല്‍കിയിരുന്നെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ദ്വീപില്‍ കൊവിഡ് പടരാന്‍ കാരണം അഡ്മിനിസ്‌ട്രേറ്ററുടെ നയമാണെന്നാണ് പ്രചാരണം. എന്നാല്‍ ഇതല്ലെന്ന് കളക്ടര്‍ തന്നെ പറഞ്ഞത്. ജനസഞ്ചാരം കൂടിയതിനാലാണ് കാരണം. ആരോഗ്യപ്രവര്‍ത്തകരുടെ അഭിപ്രായം കണക്കിലെടുത്താണ് ദ്വീപില്‍ ഉച്ചഭക്ഷണത്തിന് ബീഫ് നിരോധിച്ചതെന്നും രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഉച്ചഭക്ഷണത്തില്‍ മാംസം വിളമ്ബുന്നില്ലെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha

























