എംബി രാജേഷ് പറഞ്ഞതും വിഡി സതീശന്‍ കേട്ടതും ....

സ്പീക്കര്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ അതിന് മറുപടി പറയേണ്ടി വരും എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. എംബി രാജേഷ് 13-ാം നിയമസഭയുടെ സ്പീക്കര്‍ സ്ഥാനം ഏറ്റെടുത്തതിന് പിറകെ ആശംസകള്‍ അര്‍പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം
കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമത്തിന് കുടുംബസമേതം നൽകിയ അഭിമുഖത്തിനിടെ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.. നിയമസഭയ്ക്ക് അകത്ത് കക്ഷി രാഷ്ട്രീയ നിരപേക്ഷമായാണ് പ്രവര്‍ത്തിക്കേണ്ടത് എന്നാണ് എംബി രാജേഷ് പറഞ്ഞത്.
എന്നാല്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പെടെ, വഹിക്കുന്ന പദവിയുടെ ഉത്തരവാദിത്തത്തിന്റെ പരിമിതികള്‍ക്ക് അകത്ത് നിന്നുകൊണ്ട് അഭിപ്രായം പറയാം എന്നാണ് താന്‍ വിചാരിക്കുന്നത് എന്നും എംബി രാജേഷ് വ്യക്തമാക്കിയിരുന്നു.
എന്ന് വെച്ചാൽ സ്പീക്കർ എന്ന് പറഞ്ഞാൽ അഭിപ്രായമില്ലാത്ത ആള്‍ എന്നല്ല, അഭിപ്രായം പക്വമായി അവതരിപ്പിക്കാന്‍ കഴിയുന്ന ആൾ ആണെന്ന് രാജേഷ് കഴിഞ്ഞ ദിവസമേ വ്യക്തമാക്കിയിരുന്നു. ഇതിൽ വ്യക്തത ഇല്ലാതെപോയത് പ്രതിപക്ഷ നേതാവിന് മാത്രമാണ്
പുതിയ സ്പീക്കര്‍ സ്ഥാനമേറ്റതിന് പിറകെ ആശംസകള്‍ അര്‍പിച്ച് ആദ്യം പ്രസംഗിച്ചത് മുഖ്യമന്ത്രിയായിരുന്നു. അതിന് പിറകെയാണ് പ്രതിപക്ഷ നേതാവായ വിഡി സതീശന്‍ പ്രസംഗിച്ചത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സതീശന്റെ സഭയിലെ ആദ്യ പ്രസംഗവും ആയിരുന്നു. അതിലായിരുന്നു അനൗചിത്വപരമായ പരാമര്‍ശങ്ങള്‍ കടന്നുവന്നത്.
സഭയ്ക്ക് പുറത്ത് രാഷ്ട്രീയ പറയുമെന്ന എംബി രാജേഷിന്‍റെ പ്രസ്താവന വേദനിപ്പിച്ചു. അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തിൽ സഭാ നാഥനായി നിയോഗിക്കപ്പെട്ട ആരിൽ നിന്നും ഉണ്ടായിട്ടില്ല. അത് ഒഴിവാക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു ..
മാത്രമല്ല , സ്പീക്കര്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വഭാവികമായും പ്രതിപക്ഷത്തിന് അതിന് മറുപടി നല്‍കേണ്ടി വരും. നിയമസഭയിലെത്തുമ്പോൾ അത് ഒളിച്ച് വയ്ക്കാൻ പ്രതിപക്ഷത്തിനാവില്ല. അത് സംഘര്‍ഷങ്ങള്‍ക്ക് ഇടവരുത്തും. അത് സഭയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു.
എന്നാല്‍ സഭയ്ക്ക് പുറത്ത് കക്ഷി രാഷ്ട്രീയം പറയുമെന്നല്ല പറഞ്ഞതെന്ന് സ്പീയേക്കർ വിശദീകരിച്ചു.. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി അഭിപ്രായം പറയുമെന്നോ നിലപാടെടുക്കുമെന്നോ അല്ല ഉദ്ദേശിച്ചതെന്നും പൊതു രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ നിലപാടെടുക്കും, അഭിപ്രായം തുറന്ന് പറയും.
എന്നാല്‍ സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് മാത്രമെ ഇത്തരം ഇടപടെലുണ്ടാകു. സഭയുടെ പ്രവര്‍ത്തനത്തിനായി പ്രതിപക്ഷ അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ വേണം. പ്രതിപക്ഷ അംഗങ്ങലുടെ അവകാശം പൂര്‍ണ്ണമായും സംരക്ഷിച്ച് മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കി
തലമുറമാറ്റം വന്നപ്പോള്‍ കോണ്‍ഗ്രസില്‍ തലമുറമാറ്റം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സാമാജികന്‍ എന്ന നിലയില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള വിഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാന്‍ഡ് തിരിച്ചടിച്ചത്. തലമുറമാറ്റത്തോടെ ഔചിത്യം കൂടി മാറ്റിനിര്‍ത്തപ്പെട്ടോ എന്ന ചോദ്യം ഇപ്പോൾ കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും ചോദിക്കുന്നുണ്ട്.
കന്നി പ്രസംഗത്തിൽ തന്നെ സ്പീക്കറെ തിരുത്തിച്ചെന്ന് ഇതിനിടെ മറ്റൊരുതരത്തിലും പ്രചാരണവും നടക്കുന്നുണ്ട്. എന്നാല്‍ എംബി രാജേഷ് പറയാത്ത ഒരുകാര്യത്തെ വളച്ചൊടിച്ച് ഒരു വാര്‍ത്ത സൃഷ്ടിക്കുകയാണ് സതീശന്‍ ചെയ്തത് എന്നാണ് പൊതു വിലയിരുത്തല്‍.
https://www.facebook.com/Malayalivartha

























