രാജ്യം പോകുന്നത് മൂന്നാം തരംഗത്തിലേയ്ക്ക്... കോവിഡ് വാക്സിൻ വൈകിയാൽ ജനങ്ങളെ ബാധിക്കുമെന്നു ഹൈക്കോടതി...നിലവിലെ സാഹചര്യത്തിൽ 132 കോടി ജനങ്ങൾക്ക് വാക്സിൻ നൽകാൻ പത്ത് മാസം വേണ്ടിവരും ...

കോവിഡ് വാക്സിൻ നൽകുന്നതിൽ കേന്ദ്രസർക്കാറിന്റെ മെല്ലെപോക്ക് നയത്തെ പരാമർശിച്ച് ഹൈക്കോടതി.. ഇപ്പോഴത്തെ രീതി തുടർന്നാൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ വൈകും.... മൂന്നാം തരംഗ ഭീഷണി നിലനിൽക്കെ ഇത് ജനങ്ങളെ ബാധിക്കുമെന്നും കോടതി ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ജൂലൈ മാസത്തിൽ 13.2 കോടി ഡോസ് പ്രതീക്ഷിത ഉൽപ്പാദനം ഉണ്ടാകുമെന്നാണ് കേന്ദ്രം അറിയിച്ചത് . എന്നാൽ ഇത് തീരെ അപര്യാപ്തമാണ് എന്നാണു കോടതിയുടെ വിലയിരുത്തൽ .. ഉൽപാദനത്തിലെ സാഹചര്യം ഇതാണങ്കിൽ 132 കോടി ജനങ്ങൾക്ക് വാക്സിൻ നൽകാൻ പത്ത് മാസം വേണ്ടിവരുമെന്നും ഡിവിഷൻ ബഞ്ച് അഭിപ്രായപ്പെട്ടു.
എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകണമെന്നും പൊതു വിപണിയിൽ വില ഏകീകരിക്കണമെന്നും ലഭ്യത കൂട്ടാൻ നിർമാണം ലാബുകളെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജികളാണ് ജസ്റ്റീസുമാരായ കെ വിനോദ ചന്ദ്രനും എം ആർ അനിതയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.
ഉൽപാദിപ്പിക്കുന്ന വാക്സിൻ അൻപത് ശതമാനം പൊതുവിപണിയിൽ എത്തിച്ചാൽ വാക്സിൻ ലഭിച്ചവരും അല്ലാത്തവരും തമ്മിലുള്ള അന്തരം വർധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. വാക്സിൻ പദ്ധതിക്കായി റിസർവ് ബാങ്ക് 54,000 കോടി മാറ്റി വച്ചിട്ടുണ്ടന്നും ബജറ്റിൽ പ്രഖ്യാപിച്ച 45,000 കോടിയേക്കാൾ കൂടുതലാണിതെന്നും മുഴുവൻ ജനങ്ങൾക്കും സൗജന്യ വാക്സിൻ നൽകുന്നതിന് 34,200 കോടി മതിയാവുമെന്നും മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.
ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞ സാഹചര്യത്തിൽ 1.75 ലക്ഷം കോടിയുടെ കമ്മി രാജ്യം നേരിടുന്നുണ്ടന്നും വാക്സിൻ സംഭരണത്തിന് സംസ്ഥാനങ്ങളും തയ്യാറാവണമെന്നും, വാക്സിനേഷൻ പൂർത്തിയായി കഴിഞ്ഞാൽ ഉൽപാദകരിൽ നിന്നും ആവശ്യമെങ്കിൽപണം തിരികെ വാങ്ങാവുന്നതാണന്നും കോടതി വ്യക്തമാക്കി.
കോവിഡ് രോഗവ്യാപനം രൂക്ഷമായ ഈ സാഹചര്യത്തിൽ ഫെഡറലിസവും മറ്റും നോക്കിയിരിക്കുകയല്ല വേണ്ടത്. റിസർവ് ബാങ്ക് 99,000 കോടി രൂപയാണ് ഡിവിഡന്റായി നൽകുന്നത്. ബജറ്റിൽ പറഞ്ഞതിനേക്കാൾ 54,000 കോടി രൂപ അധികമായാണ് ലഭിക്കുന്നത്. ...... ഇത് പ്രയോജനപ്പെടുത്താവുന്നതല്ലേ.
കേന്ദ്രസർക്കാരിന് 150-250 രൂപയ്ക്ക് വാക്‌സിൻ കിട്ടും. പൗരന്മാർക്ക് സൗജന്യമായി വാക്‌സിൻ നൽകാൻ വേണ്ടിവരുന്നത് 34,000 കോടി രൂപ മാത്രമാണ്. കുറഞ്ഞപക്ഷം രാജ്യത്തെ പാവങ്ങൾക്കെങ്കിലും സൗജന്യമായി വാക്‌സിൻ നൽകിക്കൂടേ?...... എന്നും കോടതി ചോദിച്ചു..
എന്നാൽ നയപരമായ വിഷയമാണിതെന്ന് ആണ് കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചത്.. വിശദീകരണത്തിന് കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടു......
നയപരമായ കാര്യങ്ങളിൽ ഇടപെടുന്നതിന് കോടതിക്ക് പരിമിതി ഉണ്ടന്നും, ഉത്തരവിലെ നിരീക്ഷണങ്ങൾ കണക്കിലെടുത്ത് പ്രതികരിക്കാനും കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണം. കേസുകൾ ജൂൺ ആദ്യം പരിഗണിക്കും
https://www.facebook.com/Malayalivartha



























