സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിന് താഴെ..എന്നാൽ ആശങ്കപ്പെടുത്തുന്നത് കോവിഡ് മരണ നിരക്ക്

കേരളത്തിൽ കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് .ടെസ്റ്റ് പോസിറ്റിവിറ്റി നാളുകൾക്ക് ശേഷം 20ന് താഴെയാണ് ഇപ്പോൾ എന്നത് ആശ്വാസമായിട്ടുണ്ട്.
എന്നാൽ മരണനിരക്കിലെ വർധനയാണ് ഇപ്പോൾ ആശങ്ക വർധിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 150ൽ അധികം കോവിഡ് മരണങ്ങൾ സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. .
ട്രിപ്പിൾ ലോക്ഡൗണ്‍ തുടരുന്ന മലപ്പുറത്ത് ഇപ്പോഴും 25 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് . മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha

























