സംസ്ഥാനത്തെ രോഗമുക്തി നിരക്ക് ദേശീയ ശരാശരി മാത്രം; ഇന്ത്യയിൽ 14 സംസ്ഥാനങ്ങളില്‍ നിരക്ക് 90 ശതമാനത്തിന് മുകളില്‍, രാജ്യത്തെ കൊവിഡ് രോഗികളുടെ 8.6 ശതമാനവും കേരളത്തിൽ...

കൊറോണ വൈറസ് അതിരൂക്ഷമായി പടരുന്നതിനിടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയായ 89 ശതമാനം മാത്രം. അതേസമയം, രാജ്യത്തെ 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രമാണ് രോഗമുക്തി നിരക്ക് 90 ശതമാനമോ അതില്‍ കൂടുതലോ ഉള്ളത്. അതായത് ഓരോ 100 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്ബോഴും അതില്‍ 90 പേര്‍ രോഗമുക്തരാകുന്നുവെന്നാണ് കണക്ക്.
രാജ്യത്തെ കൊവിഡ് രോഗികളുടെ 8.6 ശതമാനവും കേരളത്തിലാണ്. നിലവില്‍ കേരളത്തില്‍ രോഗികള്‍ കുറയുന്ന സാഹചര്യമാണെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) 20നും മുകളിലാണ്. ഒരവസരത്തില്‍ ടി.പി.ആര്‍ 28 ശതമാനം വരെ ഉയർന്നിരിക്കുകയാണ്.
നിലവില്‍ ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്ക് ഒരവസരത്തില്‍ വ്യാപനം രൂക്ഷമായിരുന്ന ഡല്‍ഹിയിലാണ് - 97 ശതമാനം. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ 94 ശതമാനം വീതമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, തെലുങ്കാന, ജാര്‍ഖണ്ഡ‌്, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ 93 ശതമാനം രോഗമുക്തിയുമായി പിന്നിലുണ്ട്.
ഉത്തരാഖണ്ഡിലാണ് ഏറ്റവും കുറവ് രോഗമുക്തിയുള്ളത്- 80.7 ശതമാനം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മിസോറാം, മേഘാലയ, നാഗാലന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ 70നും 76 ശതമാനത്തിനും ഇടയിലാണ് രോഗമുക്തി നിരക്ക്.
കര്‍ണാടക, ജമ്മു കാശ്‌മീര്‍, തമിഴ്നാട്, പുതുച്ചേരി, മണിപ്പൂര്‍, ഒഡിഷ, അസാം എന്നിവിടങ്ങളില്‍ രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും ഈ സംസ്ഥാനങ്ങള്‍ എല്ലാം തന്നെ ആശ്വസിക്കാവുന്ന നിലയില്‍ എത്തിയിട്ടില്ല. ഇവിടങ്ങളില്‍ 80 നും 84 ശതമാനത്തിനും ഇടയിലാണ് രോഗമുക്തി നിരക്ക്. ദേശീയ ശരാശരിയെക്കാള്‍ കുറവാണെന്നതും ശ്രദ്ധേയമാണ്.
രോഗമുക്തി നിരക്ക് കൂടുന്നത് കൊവിഡിന്റെ രൂക്ഷത സംസ്ഥാനങ്ങളില്‍ കുറയുന്നു എന്നതിന്റെ സൂചനയ്ക്കൊപ്പം മരണനിരക്കും താഴുന്നു എന്നതിന്റെയും സൂചകമാണ്. പരിശോധനകളുടെ എണ്ണം കൂടുന്നതും കൃത്യമായ ചികിത്സ നടക്കുന്നതിനാലുമാണ് രോഗമുക്തി നിരക്ക് കൂടുന്നത്.
കേരളത്തില്‍ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം കൂടുന്നത് ആരോഗ്യവകുപ്പിന് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് വെന്റിലേറ്ററില്‍ കഴിയുന്നവരുടെ എണ്ണം 1517ഉം തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം 4027 ഉം ആണ്.
രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുമ്ബോഴും മരണനിരക്ക് ഉയരുന്നതാണ് കേരളം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി. നേരത്തെ പ്രതിദിന മരണനിരക്ക് 50ന് താഴെയായിരുന്നു. എന്നാലിപ്പോള്‍ 150നും 200നും ഇടയിലാണ് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം.
https://www.facebook.com/Malayalivartha
























