Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

സിനിമയെ വെല്ലും ട്വിസ്റ്റ്... കോവിഡ് ലോകത്തേക്ക് പടര്‍ത്തിവിട്ടത് ചൈനയാണെന്ന് പല രാജ്യങ്ങളും പറയുന്നതിനിടെ നിര്‍ണായക നീക്കം നടത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍; കോവിഡിന്റെ ഉത്ഭവം മൃഗങ്ങളില്‍നിന്നോ ലാബില്‍നിന്നോ എന്നറിയാന്‍ അന്വേഷണം

28 MAY 2021 12:00 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് മനുഷ്യന്റെ ജീവിതം മാറ്റി മറിച്ചിട്ട് ഒന്നര വര്‍ഷത്തോളമായി. ചൈനയാണ് ഈ വൈറസിന്റെ പിന്നിലെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വരെ പറഞ്ഞിരുന്നു. എന്നാല്‍ ട്രംപ് തോറ്റതോടെ കാര്യങ്ങള്‍ തണുത്തു. എന്നാല്‍ സിനിമാ കഥപോലെ വലിയ ട്വിസ്റ്റുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡന്‍.

കോവിഡ് 19ന്റെ ഉത്ഭവം അന്വേഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളോടു പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ചൈനയിലെ ലാബില്‍ നിന്നാണു വൈറസ് വന്നതെന്ന സിദ്ധാന്തം അടക്കം അന്വേഷിക്കണം. റിപ്പോര്‍ട്ട് 90 ദിവസത്തിനകം സമര്‍പ്പിക്കണം. രാജ്യാന്തര അന്വേഷണത്തോടു സഹകരിക്കാന്‍ ചൈനയ്ക്കുമേല്‍ സമ്മര്‍ദം തുടരുമെന്നും ബൈഡന്‍ വ്യക്തമാക്കി.

 



വൈറസ് ബാധിച്ച മൃഗവുമായുണ്ടായ സമ്പര്‍ക്കമാണോ ലാബിലെ ചോര്‍ച്ചയാണോ കോവിഡിനു കാരണമായത് എന്നതില്‍ യുഎസ് രഹസ്യാന്വേഷകര്‍ രണ്ടു തട്ടിലാണെന്നും ആധികാരികമായ നിഗമനത്തിലേക്ക് എത്തേണ്ടത് ആവശ്യമാണെന്നും ബൈഡന്‍ പറഞ്ഞു.

യുഎസ് ആവശ്യം തള്ളിയ ചൈന, രാഷ്ട്രീയ മുതലെടുപ്പും പഴിചാരലുമാണ് യുഎസ് നടത്തുന്നതെന്ന് ആരോപിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിച്ചതിന്റെ ഇരുണ്ട ചരിത്രമാണു യുഎസ് ഏജന്‍സികള്‍ക്കുള്ളത്. 'വീണ്ടും പഴിചാരലും ദുഷ്പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ലാബില്‍നിന്നു ചോര്‍ന്നതാണെന്ന ഗൂഢാലോചന സിദ്ധാന്തവും തലപൊക്കിയിട്ടുണ്ട്' എന്ന് യുഎസിലെ ചൈനീസ് എംബസി പ്രസ്താവിച്ചു.

 



2019 അവസാനം ചൈനയിലെ വുഹാന്‍ നഗരത്തിലാണ് ആദ്യം കോവിഡ് ബാധ സ്ഥിരീകരിച്ചത്. വുഹാനിലെ മത്സ്യച്ചന്തയില്‍നിന്നാണു പടര്‍ന്നതെന്നായിരുന്നു നിഗമനം. കഴിഞ്ഞ വര്‍ഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുമാണ് വൈറസ് വന്നതു ചൈനീസ് ലാബില്‍നിന്നാണെന്ന പ്രചാരണം കൊടുത്തത്.

എന്നാല്‍ ലോകാരോഗ്യ സംഘടന ഈ വാദം അംഗീകരിച്ചില്ല. വവ്വാലില്‍നിന്നു മനുഷ്യരിലേക്കു വൈറസ് പടര്‍ന്നിരിക്കാനാണു സാധ്യതയെന്നും അവര്‍ വ്യക്തമാക്കി.

 



സ്ഥാനമേറ്റതിനു പിന്നാലെ ബൈഡന്‍ കോവിഡ് ഉദ്ഭവം സംബന്ധിച്ച റിപ്പോര്‍ട്ട് വിവിധ ഏജന്‍സികളോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്നു വിലയിരുത്തിയാണു കൂടുതല്‍ അന്വേഷണത്തിനു നിര്‍ദേശിച്ചത്.

കോവിഡ് മൃഗങ്ങളില്‍നിന്നു പടര്‍ന്നതാണെന്നാണു താനടക്കം വിശ്വസിക്കുന്നതെങ്കിലും 100% ഉറപ്പില്ലെന്നാണു വൈറ്റ് ഹൗസിന്റെ കൊറോണ ഉപദേശകനായ ഡോ. ആന്റണി ഫൗച്ചി യുഎസ് സെനറ്റില്‍ മൊഴി നല്‍കിയത്. പുതിയ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

 



അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.24 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എഴുപത് ലക്ഷം കടന്നു.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1.79 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രണ്ടര കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.18 ലക്ഷമായി. നിലവില്‍ 28 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.

 

 



രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസില്‍ മൂന്ന് കോടി മുപ്പത്തിയൊമ്പത് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ അറുപത് ലക്ഷം കടന്നു. രണ്ട് കോടി എഴുപത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്; ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാന്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും  (4 minutes ago)

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (7 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (7 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (8 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (10 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (10 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (10 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (11 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (11 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (11 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (12 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (12 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (12 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (13 hours ago)

Malayali Vartha Recommends