കോവിഡ് മരണമോ? കോവിഡ് മരണങ്ങള്‍ കുറച്ചു കാണിക്കുന്നതിന് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പരാതി...

കോവിഡ് മരണങ്ങള്‍ കുറച്ചു കാണിക്കുന്നതിന് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പരാതി. മുമ്പും ഇത്തരം ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പാര്‍ട്ടിയും സര്‍ക്കാരും ചേര്‍ന്ന് അത് സമര്‍ത്ഥമായി ഒതുക്കിയിരുന്നു. എന്നാല്‍ മാതൃഭൂമിയടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ വെട്ടിലായിരിക്കുകയാണ് സര്‍ക്കാര്‍.
ഉദാഹരണത്തിന് ഒരു ഹ്യദ്രോഗി കോവിഡ് ബാധിതനായെന്ന് കരുതുക. അയാള്‍ ചികിത്സക്കിടയില്‍ മരിക്കുകയാണെന്നും കരുതുക. ഹ്യദയസ്തംഭനമാണ് മരണകാരണമെന്ന് സര്‍ട്ടിഫിക്കേറ്റില്‍ കാണിക്കും. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കരിക്കും. കോവിഡ് വന്ന് മരിക്കുന്നത് ഒരു മാധ്യമ പ്രവര്‍ത്തകനോ മുന്നണി പോരാളിയോ കുട്ടികളുടെ ജീവിച്ചിരിക്കുന്ന ഏക രക്ഷകര്‍ത്താവോ ആണെങ്കില്‍ ഇതു കൊണ്ടു മാത്രം സഹായം ലഭിക്കാതെ പോകുന്നു.
കോവിഡ് മരണം കുറയ്ക്കണമെന്ന വ്യക്തമായ നിര്‍ദ്ദേശം സര്‍ക്കാര്‍ തലത്തില്‍ നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 12-ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 70 മരണങ്ങള്‍ നടന്നതായി പി.ജി. അധ്യാപകരുടെ സംഘടന വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ കോവിഡ് ഇതര മരണങ്ങളടക്കം 40 മരണങ്ങള്‍ മാത്രമാണ് അധികൃതര്‍ അറിയിച്ചത്. ശ്മശാനങ്ങളില്‍ രേഖപ്പെടുത്തുന്ന കോവിഡ് മരണങ്ങളുടെ എണ്ണവും ഔദ്യോഗിക പട്ടികയെക്കാള്‍ ഉയര്‍ന്നതുമാണ്. പാലക്കാട് ശ്മശാനത്തില്‍ ഒരു ദിവസം കോവിഡ് ബാധിച്ചവരുടെ 140 മൃതദ്ദേഹങ്ങളാണ് സംസ്‌കരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ കാണിച്ചത് 40 എന്നാണ്.
കോവിഡ് കേരളത്തില്‍ നിയന്ത്രണവിധേയമാണെന്ന് കാണിക്കാനുള്ള തന്ത്രപ്പാടാണ് നടക്കുന്നത്. കോവിഡ് രോഗ ലക്ഷണങ്ങള്‍ മാറിയാല്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും വിടുതല്‍ നല്‍കാറാണ് പതിവ്. ടെസ്റ്റ് ചെയ്യുകയോ നെഗറ്റീവായെന്ന് നോക്കുകയോ പോലും ചെയ്യാറില്ല. കോവിഡ് ലക്ഷണമുണ്ടെന്ന് പറഞ്ഞ് ആരോഗ്യവകുപ്പില്‍ വിളിച്ചാല്‍ ഏഴ് ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്യാനായിരിക്കും നിര്‍ദ്ദേശം.അപ്പോള്‍ കോവിഡ് വൈറസിന്റെ സാന്നിധ്യം നെഗറ്റീവായി മാറിയിരിക്കും. ഗുരുതര രോഗ ലക്ഷണമുണ്ടെങ്കില്‍ മാത്രം ആശുപത്രിയില്‍ വന്നാല്‍ മതിയെന്നാണ് നല്‍കിയിരിക്കുന്ന മറ്റൊരു നിര്‍ദ്ദേശം.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ മാത്രം കുറ്റം പറയാനാവില്ല.കേവിഡ് രോഗികളുടെ എണ്ണം കുറയ്ക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്
കോവിഡ് മരണക്കണക്കില്‍ വന്‍ കള്ളകളി ഉണ്ടെന്നാണ് പറയപ്പെടുന്നത്. യഥാര്‍ഥ കോവിഡ് മരണത്തെക്കാള്‍ രണ്ടിരട്ടിയോളം കുറച്ചാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതെന്നാണ് ആക്ഷേപം. സംസ്ഥാന ആരോഗ്യവകുപ്പ് നിശ്ചയിച്ച വിദഗ്ധസമിതി സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോവിഡ് മരണങ്ങളില്‍നിന്നും പലതും ഒഴിവാക്കുന്നത് മൂലമാണ് കണക്കുകളില്‍ വൈരുധ്യം ഉണ്ടാകുന്നത്. മേയ് 26 വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 7882 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇങ്ങനെ ഒഴിവാക്കുന്നത് ഭാവിയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായി പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ പലരും ഒഴിവാക്കപ്പെടും. അനാഥരായ കുട്ടികളെ സംരക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും പലരും പട്ടികയ്ക്ക് പുറത്താകാനുള്ള സാധ്യതയുമുണ്ട്.
ഗുരുതരമായ അസുഖങ്ങള്‍ ഉള്ള ഒരാള്‍ രോഗം മൂര്‍ച്ഛിച്ച് മരിക്കുമ്പോള്‍ കോവിഡ് പോസിറ്റീവ് ആണെങ്കില്‍പ്പോലും പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റ് പോലും വിദഗ്ധ സമിതി പരിഗണിക്കാറില്ല. ഇതുമൂലം ജില്ലാ ആരോഗ്യവകുപ്പ് കോവിഡ് ബാധിച്ച മരണമെന്ന് പ്രഖ്യാപിച്ചവരില്‍ പലരും സംസ്ഥാന പട്ടികയില്‍ ഉണ്ടാകാറില്ല.
പാലക്കാട്, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ മരണക്കണക്കുകളില്‍ വന്‍ വ്യത്യാസമാണുള്ളത്. ജില്ലാ, സംസ്ഥാന ആരോഗ്യവകുപ്പുകളുടെ കണക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്തതില്‍ ഇക്കാര്യം വ്യക്തമാണ്.
സര്‍ക്കാര്‍ തലത്തില്‍ ഡോക്ടര്‍മാരുടെ സംഘടനയടക്കം ഇക്കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും കണ്ടില്ലെന്ന് നടിക്കുന്നു. ഇതെല്ലാം നുണ പ്രചാരണമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പണ്ട് ടെസ്റ്റ് കുറച്ചതുപോലും രോഗികളുടെ എണ്ണം കുറച്ചുകാണിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.
"
https://www.facebook.com/Malayalivartha

























