ഭര്‍ത്താവ് മരിച്ച അതേ കിണറ്റില്‍ ഭാര്യയും കുഞ്ഞും ചാടി ജീവനൊടുക്കി, മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയിന്മേലാണ് പോലീസ് തെരച്ചിലിനൊടുവില്‍ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്, കണ്ണീരോടെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും

ഭര്‍ത്താവ് മരിച്ച അതേ കിണറ്റില്‍ ഭാര്യയും കുഞ്ഞും ചാടി ജീവനൊടുക്കി, മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയിന്മേലാണ് പോലീസ് തെരച്ചിലിനൊടുവില്‍ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്, കണ്ണീരോടെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും.
കടക്കാവൂരിലാണ് അമ്മയും കുഞ്ഞും കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. കടക്കാവൂര്‍ നിലക്കമുക്ക് സ്വദേശി ബിന്ദു (35), ദേവയാനി (8) എന്നിവരാണ് മരിച്ചത്. ഇരുവരെയും കഴിഞ്ഞ ദിവസം രാത്രി കാണാതായതിനെത്തുടര്‍ന്ന് ബിന്ദുവിന്റെ അമ്മ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി നടത്തിയ തെരച്ചിലില്‍ ഇരുവരുടെയും മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തുകയും ഫയര്‍ ഫോഴ്സും പൊലീസും ചേര്‍ന്ന് കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.
മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുകയാണ്. വഞ്ചിയൂര്‍ ക്ഷേമനിധി ബോര്‍ഡിലെ എല്‍ഡി ക്ലര്‍ക്ക് ആണ് ബിന്ദു.
ബിന്ദുവിന്റെ ഭര്‍ത്താവ് പ്രവീണ്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് വെള്ളം കോരുന്നതിനിടയില്‍ കാല്‍ വഴുതി കിണറ്റില്‍ വീണ് മരിച്ചിരുന്നു. ഇതിലുള്ള മനോവിഷമം ആവാം ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.
"
https://www.facebook.com/Malayalivartha

























