എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യനീക്കം തകര്‍ന്നതില്‍ യുഡിഎഫിന് പങ്കില്ലെന്ന് വി.ഡി. സതീശന്‍

എന്‍ എസ് എസ് - എസ് എന്‍ ഡി പി ഐക്യ നീക്കം ഇല്ലാതായതില്‍ കോണ്‍ഗ്രസിനോ യു ഡി എഫിനോ പങ്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമുദായ സംഘടനകളുടെ തീരുമാനങ്ങളില്‍ യു ഡി എഫ് ഇടപെടാറില്ലെന്നും അവര്‍ തിരിച്ചും ഇടപെടരുതെന്നും ഐക്യത്തില്‍ നിന്ന് പിന്മാറാന്‍ എന്‍ എസ് എസിനോട് കോണ്‍ഗ്രസ് നേതാക്കളാരും ആവശ്യപ്പെട്ടിട്ടില്ലെന്നും കൊച്ചിയില്‍ വെച്ച് മധ്യപ്രവര്‍ത്തകരോടായി സതീശന്‍ വ്യക്തമാക്കി. കൂടാതെ വെള്ളാപ്പള്ളിയടക്കമുള്ളവരുടെ പത്മാ പുരസ്‌കാര നേട്ടത്തിലും അദ്ദേഹം അഭിനന്ദനവും അറിയിച്ചു.
https://www.facebook.com/Malayalivartha






















