വീടിന് ചുറ്റും വെള്ളം; പൊതുദര്‍ശനത്തിന് പോലും വെക്കാതെ ഗൃഹനാഥന് ചിതയൊരുക്കിയത് തൊഴുത്തില്‍

വീടിന് ചുറ്റും വെള്ളക്കെട്ട് മൂലം ശവസംസ്കാരം പശുത്തൊഴുത്തില്‍ നടത്തി. ചേർത്തല നഗരസഭ പതിനഞ്ചാം വാര്‍ഡ് നെടിയാമ്ബലച്ചിറ വീട്ടില്‍ പ്രകാശിന്റെ (59)മൃതദേഹമാണ് തൊഴുത്തില്‍ ദഹിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ വീടിന് ചുറ്റും വലിയ വെള്ളക്കെട്ടായിരുന്നു. മുട്ടോളം വെള്ളം നിറഞ്ഞ് ദുരിതമനുഭവിക്കുന്നതിനിടെയാണ് ഇങ്ങനെയൊരു ദുരന്തവും ഈ കുടുംബത്തിലേക്ക് എത്തിയത്.
പച്ചക്കറി കടയിലെ തൊഴിലാളിയായ പ്രകാശന്‍ ബുധനാഴ്ച രാവിലെ കടയില്‍ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് പോലും വെക്കാന്‍ പറ്റാത്ത വെള്ളക്കെട്ടായിരുന്നു വീടിന് ചുറ്റും. കഴിഞ്ഞ പ്രളയകാലത്ത് പശുക്കളെയെല്ലാം നഷ്ടമായ തൊഴുത്തിലാണ് പ്രകാശെന്റ അന്ത്യകര്മത്തിന്സ്ഥലം കണ്ടെത്തിയത്. ഭാര്യ :ഷീല മക്കള്‍ : പ്രസിമോള്‍ ,പ്രജി മോന്‍ മരുമക്കള്‍ : രാജേഷ്, ആരതി
https://www.facebook.com/Malayalivartha

























