Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

എതിര്‍ ശബ്ദങ്ങളുടെ മുഴുവന്‍ വായടപ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് സമീപനമാണ് ഇത്തരം പ്രസ്താവനകളിലുള്ളത്; പൃഥ്വിരാജിന് പിന്തുണ അറിയിച്ച് മന്ത്രി സജി ചെറിയാൻ

28 MAY 2021 12:16 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ കാരണം ലക്ഷദ്വീപ് ജനത നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച്‌ നടന്‍ പൃഥ്വിരാജ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. ദ്വീപ് നിവാസികള്‍ക്ക് പൃഥ്വി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ കലാ-സാംസ്‌കാരിക രംഗത്ത് നിന്നുള്ള നിരവധി പേര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നിരുന്നു.

ഇതേ തുടര്‍ന്ന് പൃഥ്വിരാജിനെ വിമര്‍ശിച്ച്‌ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തു. എന്നാല്‍ ജനം ടിവി പൃഥ്വിരാജിനെ കുറിച്ച്‌ മോശമായ രീതിയില്‍ ലേഖനം പ്രസിദ്ധീകരിച്ചതോടെ കേരളം ഒന്നടങ്കം പ്രതിഷേധിക്കുകയാണ് ഉണ്ടായത്. ഇപ്പോഴിതാ മന്ത്രി സജി ചെറിയാനും ഐക്യദാര്‍ഢ്യമറിയിച്ച്‌ രംഗത്തെത്തിയിരിക്കുകാണ്. പൃഥ്വിരാജിനെതിരെ ഉണ്ടായത് നേരത്തെ കല്‍ബുര്‍ഗിയുടേയും പന്‍സാരെയുടേയും ഗൗരിലങ്കേഷിന്റെയുമൊക്കെ കാര്യത്തില്‍ ഉണ്ടായ സമീപനമായി കാണണം എന്നാണ് അദ്ദേഹം പറഞ്ഞത്.

കൂടാതെ എതിര്‍ ശബ്ദങ്ങളുടെ മുഴുവന്‍ വായടപ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് സമീപനമാണ് ഇത്തരം പ്രസ്താവനകളിലുള്ളത്. ഒരു പ്രദേശത്ത് നടപ്പിലാക്കുന്ന ഏതു പരിഷ്‌കരണവും അവിടുത്തെ ജനതയെ വിശ്വാസത്തിലെടുത്ത് കൊണ്ട് മാത്രമേ പാടുള്ളൂ എന്നാണ് തികച്ചും പക്വവും സംസ്‌കാരസമ്ബന്നവുമായ രീതിയില്‍ പൃഥീരാജ് പറഞ്ഞിട്ടുള്ളത്. അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ അഛന്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടന്‍ സുകുമാരന്റെ പേര് വലിച്ചിഴച്ച്‌ പൃഥീരാജിനെ അപമാനിക്കുന്നത് അത്യന്തം അപലപനീയമാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ നടൻ പൃഥ്വീരാജിനെതിരെ വാളെടുക്കുന്നവർക്കെതിരെ സാംസ്കാരിക കേരളം ഒന്നടങ്കം പ്രതിഷേധിക്കണം. എതിർ ശബ്ദങ്ങളുടെ മുഴുവൻ വായടപ്പിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് സമീപനമാണ് ഇക്കൂട്ടരുടെ പ്രസ്താവന കളിൽ കാണുന്നത്. നേരത്തെ കൽബുർഗിയുടേയും പൻസാരെയുടേയും ഗൗരിലങ്കേഷിന്റെയുമൊക്കെ കാര്യത്തിൽ ഉണ്ടായ സമീപനത്തിന്റെ രീതിയായും ഇതിനെ കാണേണ്ടതുണ്ട്. ഇതിൽ സാംസ്കാരിക കേരളം ഒന്നടങ്കം പൃഥീരാജിനൊപ്പമുണ്ടാകും.

മനോഹരമായ ഒരു ദ്വീപസമൂഹത്തിലെ സൗന്ദര്യവും സംസ്കാരവും നശിപ്പിക്കാനും അത് കുത്തകകൾക്ക് അടിയറവയ്ക്കാനുമുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജുഗുപ്സാവഹമായ ഭരണപരിഷ്കാരങ്ങളിൽ നൊമ്പരപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന സാധാരണക്കാരായ ദ്വീപ് നിവാസികളുടെ വേദന പങ്കിട്ടു കൊണ്ടാണ് പൃഥ്വിരാജ് സുകുമാരൻ ഇൻസ്റ്റാഗ്രാമിൽ തന്റെ അഭിപ്രായം പങ്കു വെച്ചത്. സ്കൂൾ വിദ്യാർഥിയായിരുന്ന കാലം മുതൽ സിനിമ അഭിനയത്തിന്റെ ഏറ്റവും അടുത്ത നാൾ വരെ കണ്ടും അറിഞ്ഞും അനുഭവിച്ചും പോന്ന ദ്വീപിന്റെ തനതായ വശ്യതയും സൗന്ദര്യവും അന്യം നിന്നു പോകുമെന്ന ആശങ്കയാണ് മലയാളത്തിന്റെ ഈ പ്രിയനടൻ പങ്കുവച്ചത്. ദ്വീപ് സമൂഹത്തിൽ പെട്ട ചങ്ങാതികൾ തനിക്ക് അയച്ച സന്ദേശത്തിന്റെ ഗൗരവം ഹൃദയത്തിൽ ഏറ്റുവാങ്ങിയാണ് ഭരണാധികാരിയുടെ ജനവിരുദ്ധ നീക്കങ്ങളെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സാമൂഹ്യ-സാംസ്കാരിക പ്രശ്നങ്ങളെ ഉത്തരവാദിത്വത്തോട് കൂടി നിരീക്ഷിക്കുന്ന കലാകാരൻ എന്ന നിലയിൽ കേവലമായ അതിരുകൾ അല്ല മറിച്ചു മനുഷ്യരും അവരുടെ ജീവിതവും സാംസ്കാരിക വിനിമയങ്ങളും ആണ് ഒരു ജനതയുടെ സ്വത്വവും സാംസ്കാരിക വിശുദ്ധിയും പ്രകടമാക്കുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട് അതുകൊണ്ട് ലക്ഷദ്വീപ് പോലെ ഭൂമിയിലെ തന്നെ വശ്യമനോഹരമായ ഒരു പ്രദേശത്ത് നടപ്പിലാക്കുന്ന ഏതു പരിഷ്കരണവും അവിടുത്തെ ജനതയെ വിശ്വാസത്തിലെടുത്ത് കൊണ്ട് മാത്രമേ പാടുള്ളൂ എന്നാണ് തികച്ചും പക്വവും സംസ്കാരസമ്പന്നവുമായ രീതിയിൽ പൃഥീരാജ് പറഞ്ഞിട്ടുള്ളത്.

ഇതിന്റെപേരിൽ അദ്ദേഹത്തിന്റെ അഛൻ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ സുകുമാരന്റെ പേര് വലിച്ചിഴച്ച് പൃഥീരാജിനെ അപമാനിക്കുന്നത് അത്യന്തം അപലപനീയമാണ്. ഇത്തരത്തിൽ തികച്ചും ഗർഹണീയമായ രീതിയിൽ വാചാടോപവുമായി രംഗത്തെത്തിയിരിക്കുന്നതിനു പിന്നിലെ സംസ്കാര വിരുദ്ധതയും ഫാസിസ്റ്റ് മനോഭാവവും ജനങ്ങൾ തിരിച്ചറിയണം. കേവലം അഭിനേതാവോ കലാകാരനോ മാത്രമല്ല പൃഥിരാജ്. നിർണായകമായ പല സാമൂഹിക - സാംസ്കാരിക വിഷയങ്ങളിലും പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ അക്രമണങ്ങളിൽ പ്രതിഷേധിക്കുകയും അത്യന്തം പുരോഗമനപരമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തിട്ടുള്ള ആളും ആണ് അദ്ദേഹം. ഐക്യദാർഢ്യം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്; ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാന്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും  (4 minutes ago)

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (7 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (7 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (8 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (10 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (10 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (10 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (11 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (11 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (11 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (12 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (12 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (12 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (13 hours ago)

Malayali Vartha Recommends