Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...


തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും, സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്:- ഉത്തരവ് കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ...

'പെരുന്നാളിന് പൊട്ടിക്കാന്‍ പടക്കം കിട്ടാനുള്ള ബുദ്ധിമുട്ട് ദ്വീപുകര്‍ക്കേ അറിയൂ..അപ്പോഴാണ് പടക്കോപ്പുകളുടെ നുണക്കഥ മെനെയുന്നത്. ആരോഗ്യം നിലനിര്‍ത്താന്‍ മരുന്ന് സമയത്തിന് ലഭ്യമല്ലാത്തതിന്റെ ബുദ്ധിമുട്ട് ദ്വീപുകര്‍ക്കേ അറിയൂ.. അപ്പോഴാണ് മയക്കുമരുന്നിന്റെ കഥ പടച്ചിറക്കുന്നത്. ഓര്‍ക്കപ്പുറത്തു വരുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടുന്നവരാണ്...' സമൂഹമാധ്യമങ്ങളിൽ വൈറലായി കുറിപ്പ്

28 MAY 2021 01:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...

ഭയപ്പെടുത്തുന്ന ബാബ വംഗയുടെ പ്രവചനം; ഭൂമിയിലെ താപനില മനുഷ്യന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിക്കും; വിയര്‍പ്പ് പുറത്തേക്ക് പോകാനുള്ള അവസരം പോലും ഇല്ലാതായി മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ ഇല്ലാതാകും...

അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...

പൊതുസമൂഹത്തിൽ കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികൾ താൻ ചെയ്യില്ലെന്ന് കണ്ടക്ടർ സുബിൻ:- ആരെയും സഹായിക്കാനും വെള്ളപൂശാനും ഞാനില്ല... യദു, മേയർ തർക്കത്തിൽ വെളിപ്പെടുത്തൽ...

നടുറോഡിൽ വെച്ച് യദു അസഭ്യം പറഞ്ഞു; തെളിവുകളെല്ലാം യദുവിന് എതിരാണ്; ഡ്രൈവർ യദുവിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടി റോഷ്ന ആൻ റോയ്

സ്‌നേഹിക്കാന്‍ മാത്രമറിയുന്ന വിരലിലെണ്ണാവുന്നത്രയും ആളുകള്‍ സ്വസ്ഥതയിലും സമാധാനത്തിലും കഴിയുന്ന നാടാണ് ലക്ഷദ്വീപ് എന്ന് പറയുന്നതാണ് ഈ കുറിപ്പ്. പാലക്കാട് ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജ് അസി. പ്രൊഫസര്‍ വിജീഷ് വി കൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതുവായിക്കുമ്പോള്‍ നമുക്ക് ദ്വീപിന്റെ മൊഞ്ച് കാണാം. അവിടുത്തുകാരുടെ സ്‌നേഹം അനുഭവിക്കാം. അവരുടെ പിരിശത്തില്‍ ചാലിച്ച ഭക്ഷണത്തിന്റെ രുചിയറിയാം. നിഷ്‌ക്കളങ്കമായ ഒരു ദേശത്തിന്റെ ചേലും ചൂരും താളവുമറിയാൻ സാധിക്കുന്നതാണ്.

'പെരുന്നാളിന് പൊട്ടിക്കാന്‍ പടക്കം കിട്ടാനുള്ള ബുദ്ധിമുട്ട് ദ്വീപുകര്‍ക്കേ അറിയൂ..അപ്പോഴാണ് പടക്കോപ്പുകളുടെ നുണക്കഥ മെനെയുന്നത്. ആരോഗ്യം നിലനിര്‍ത്താന്‍ മരുന്ന് സമയത്തിന് ലഭ്യമല്ലാത്തതിന്റെ ബുദ്ധിമുട്ട് ദ്വീപുകര്‍ക്കേ അറിയൂ.. അപ്പോഴാണ് മയക്കുമരുന്നിന്റെ കഥ പടച്ചിറക്കുന്നത്. ഓര്‍ക്കപ്പുറത്തു വരുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടുന്നവരാണ്.. പിന്നെയാണ് ഈ ദുരന്തങ്ങൾ...' എന്നും വിജീഷ് കുറിക്കുന്നു.

വിജീഷിന്റെ കുറിപ്പ് വായിക്കാം…

എന്റെയും ലക്ഷദ്വീപ്
==================
2017 ല്‍ ഓഗസ്റ്റ് 14 നാണു ആദ്യമായി ഞാന്‍ ലക്ഷദ്വീപില്‍ കപ്പല്‍ ഇറങ്ങിയത്. BSNL ജൂനിയര്‍ എഞ്ചിനീയര്‍ പോസ്റ്റില്‍, ചെത്ത്‌ലാത്തു ദ്വീപിന്റ BSNL ഓഫീസര്‍ ഇന്‍ ചാര്‍ജ് ആയി ഒരു വര്‍ഷത്തെ സെര്‍വീസിനിടക്ക്, ബിത്ര, അഗത്തി, കവരത്തി, മിനിക്കോയി എന്നീ ദ്വീപുകളില്‍ ചെല്ലാനും മറ്റു ദ്വീപുകളെ കപ്പലില്‍ നിന്ന് നോക്കിക്കാണുവാനും ഉള്ള ഭാഗ്യം ഉണ്ടായി. തേങ്ങയും മത്സ്യവും ആശ്രയിച്ചു ജീവിക്കുന്ന ആളുകളുടെ നാട്. മറ്റ് കൃഷിക്കൊന്നും അനുയോജ്യമായില്ലാത്ത ഭൂമി. അവിടെ ആളുകള്‍ കഴിഞ്ഞു പോവുന്നത് കൊച്ചിയില്‍ നിന്നും കപ്പലില്‍ വരുന്ന പച്ചക്കറിയും ധാന്യങ്ങളും ആശ്രയിച്ചുകൊണ്ടാണ്. കാറ്റോ മഴയോ ശക്തമായാല്‍..കപ്പലോടാന്‍ കാലാവസ്ഥ അനുകൂലമാവാതെ തുടര്‍ന്നാല്‍..പട്ടിണിആകാവുന്ന ദ്വീപുകള്‍. ചക്ക വറുത്തും ചക്കപ്പായസം വച്ചും, ആമസോണ്‍ ലും നെറ്റ്ഫ്‌ലിക്‌സിലും യൂട്യുബിലും സിനിമ കണ്ട് ലോക്കഡൗണ്‍ ല് സ്റ്റാറ്റസ് ഇടുന്ന പ്രിവിലേജ്ഡ് ആയ നമ്മള്‍ കുറച്ചൊക്കെ അവരെ അറിയേണ്ടതുണ്ട്. ചേന ചെമ്ബു കപ്പ കടച്ചക്ക എന്നിങ്ങനെ ഉള്ള ഒരു വിഭവവും തന്നെ നേരിട്ട് ലഭ്യമല്ലാത്ത ഇടങ്ങള്‍. BSNL 3G വന്നത് പോലും 2019 ല്‍. കൊച്ചിയില്‍ നിന്ന് അടുത്ത് കിടക്കുന്ന ആന്‍ഡ്രോത് ദ്വീപിലേക്ക് തന്നെ ദൂരം 293km. ശരാശരി 20 കിലോമീറ്റര്‍ ഒരു മണിക്കൂറില്‍ ഓടുന്ന കപ്പലിന് അവിടെ എത്തിച്ചേരാന്‍ 15 മണിക്കൂര്‍ വേണ്ടിവരും.

യാത്ര ബിത്ര ദ്വീപിലേക്കാണെങ്കില്‍ ഒരു ദിവസം എടുക്കും. ബിത്ര കുറച്ച്‌ കൗതുകം തോന്നിപ്പിക്കുന്നതാണ്. കോഴിക്കോട് മാ നഞ്ചിറയേക്കാള്‍ വലുപ്പം കാണും. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തിന്റെ ഒരു മുക്കാലോളം. ഈ ചെറിയ ദ്വീപി നകത്ത് സ്‌കൂള്‍ , വില്ലേജ് ഓഫീസ്, BSNL ന്റെ സാറ്റലൈറ്റ് സേവനവും, ഡീസല്‍ ഇലക്‌ട്രിക് പവര്‍പ്ലാന്റും ഉണ്ട്. ആകെ ജനങ്ങള്‍ 300 ന് താഴെ ആണ് കണക്കുകള്‍ എങ്കിലും കാണാന്‍ കഴിഞ്ഞത് ഒരു 100 - 150 പേരെയാണ്. കൂട്ടത്തില്‍ ലഗൂണ്‍ ഏരിയ ഏറ്റവും കൂടുതല്‍ ഈ ചെറിയ ദ്വീപിനാണ്. കൂടുതല്‍ മീന്‍ കിട്ടുന്ന സ്ഥലം. ഒരു 15 മീറ്റര്‍ നീളത്തിലുള്ള വല നാല് പേര് പിടിച്ചു ചുറ്റിത്തിരിഞ്ഞു വന്നാല്‍..തീരത്തേക്ക് കോരിയിടാം അരച്ചാക്ക് കളറ് മീനുകള്‍. ചെത്ത്‌ലത്തില്‍ 2000 ത്തിന് മുകളില്‍ ആളുകള്‍ ഉണ്ട്. ലക്ഷ്ദ്വീപിലെ ഓരോ ദ്വീപും കൂവി വിളിക്കാന്‍ പാകത്തില്‍ അടുത്താണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. അടുത്തുള്ള ദ്വീപുകള്‍ തന്നെ 40 കിലോമീറ്ററിലും അകലത്തിലാണ്. എന്നുവെച്ചാല്‍ അടുത്ത ദ്വീപിലേക്ക് സഞ്ചരിക്കാന്‍ എടുക്കുന്ന സമയം രണ്ട് മണിക്കൂര്‍. ഒരു ദ്വീപിലേക്ക് മാത്രമായി ഒരു കപ്പലും യാത്ര പുറപ്പെടില്ല.

ഓരോ ദ്വീപിലും കയറി ഇറങ്ങി ആണ് കപ്പലിന്റെ യാത്ര. ഷെഡ്യൂള്‍ ചെയ്ത റൂട്ടിലെ അവസാന ദ്വീപില്‍ എത്തുമ്ബോഴേക്കും നാലഞ്ചുദിവസം എടുക്കും. കാറ്റിനും മഴയ്ക്കും അനുസരിച്ച്‌ പിന്നെയും കൂടുതല്‍ ദിവസങ്ങള്‍. ഓരോ ദ്വീപില്‍ കപ്പല്‍ അടുക്കുമ്ബോഴും ഉള്ളിലെ യാത്രക്കാര്‍ മൊബൈല്‍ ഫോണ്‍ എടുത്ത് പുറത്ത് വരും. കപ്പലിന് മുകളിലും വശങ്ങളിലും നിന്നുകൊണ്ട് റേഞ്ച് പിടിക്കാന്‍..ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരം അറിയിക്കാനുള്ള അവസരമാണ്. ഞാന്‍ ഇന്ന ദ്വീപില്‍ എത്തി, ഇനി അടുത്തത് ഇന്ന ദ്വീപ്.. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച്‌ ഫോട്ടോ എടുത്ത് സ്റ്റാറ്റസ് ഇടാനുമുള്ള അവസരം. ഫോട്ടോ സൈസ് റെഡ്യൂസ് ചെയ്തില്ലെങ്കില്‍ അപ്ലോടാവാന്‍ പ്രയാസമാകും. BSNL ന്റെ 2G അല്ലങ്കില്‍ 3G നെറ്റ്വര്‍ക്ക്. ചില ദ്വീപില്‍ എയര്‍ടെല്‍ ഉണ്ടെങ്കിലും BSNL തന്നെയാണ് പ്രധാനം. കപ്പലിനു തീരത്തേക്ക് അടുക്കാന്‍ കഴിയില്ല. നൂറുമീറ്ററില്‍ കൂടുതല്‍ ആഴമുള്ളിടത്ത് നങ്കൂരമിടും. കപ്പല്‍ ദ്വീപിനടുക്കുമ്ബോഴേക്കും എന്‍ജിന്‍ വച്ച ചെറിയ ചെറിയ ബോട്ടുകള്‍ ഒരു പ്രത്യേക ടപടപ ശബ്ദത്തോടെ.. തള്ളയെ കണ്ട കുഞ്ഞുങ്ങള്‍ ഓടി അടുക്കുന്നപോലെ മത്സരിച്ചുവരുന്നത് കാണാന്‍ രസമാണ്. എന്‍ജിന്‍ വച്ച ബോട്ടുകളുടെ ശബ്ദം ദ്വീപിന്റെ റിതം ആണ്. ദ്വീപ് അനുഭവിച്ചവരുടെ കാതുകളിലെന്നും ആ റിതത്തിന്റെ കമ്ബനം നില കൊള്ളും. കപ്പലില്‍ നിന്ന് ആളുകള്‍ ബോട്ടിലേക്കു മാറിക്കയറണം.

ബോട്ടിലങ്ങനെ അരകിലോമീറ്ററോളം സഞ്ചാരിച്ചാലെ ദ്വീപിന്റെ മണലില്‍ കാല്‍ വക്കാനാകൂ. ഏകദേശം രണ്ട് മണിക്കൂര്‍ ആണ് ഒരു ദ്വീപിലെ ഹാള്‍ട് ടൈം. ഈ സമയംകൊണ്ടാണ് അന്നാട്ടുകാര്‍ കപ്പലില്‍ നിന്ന് ഇറങ്ങുന്നതും കയറാനുള്ളവര്‍ കയറുന്നതും. പച്ചക്കറിയും ധാന്യങ്ങളും മറ്റെല്ലാ സാധനങ്ങളും ഇറക്കുന്നതും, കോപ്രയും മീനും കയറ്റുന്നതും. ആളുകള്‍ എല്ലാം ഇറങ്ങിയതിനു ശേഷം മാത്രമായിരിക്കും അന്നാട്ടിലെ യാത്രക്കാരെ കപ്പലില്‍ കയറ്റുന്നത്. തിക്കും തിരക്കും കൂട്ടി അപകടം ഒഴിവാക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. കപ്പല്‍ പുറപ്പെട്ടാല്‍ പതിയെ പതിയെ റേഞ്ച് കുറയും. കോള്‍ കട്ട് ചെയ്യാതെ..റേഞ്ച് കട്ട് ആവുന്ന വരെ ഫോണ്‍ ചെയ്യുന്ന ആളുകളെ കാണാം.. അതും മനോഹരമാണ്. പിന്നെ മൊബൈല്‍ എന്ന ഉപകരണം സിനിമ കാണാനും ഗെയിം കളിക്കാനും കൊള്ളാം. ചൈനീസ് ആപ്പുകളായ ഷെയറിറ്റും സ്‌എന്‍ഡറും നിരോധിച്ചപ്പോള്‍ വിഷമിച്ചവര്‍ ദ്വീപുകാര്‍ ആകും. മൊബൈലില്‍ സിനിമ ഷെയര്‍ ചെയ്യുന്നതില്‍ പ്രധാന ഹബ്ബാണ് കപ്പല്‍. കപ്പലില്‍ എല്ലാ ദ്വീപുകളിലെയും ആളുകളുണ്ടാകും. അവര്‍ വഴി അവരുടെ ദ്വീപിലെ സിനിമ പ്രേമികള്‍ക്ക് വിതരണം നടക്കും. മാസത്തില്‍ അഞ്ചോ ആറോ തവണയാകും ദ്വീപില്‍ കപ്പല്‍ അടുക്കുന്നത്. കവര്‍ത്തിയില്‍ കുറച്ചു കൂടുതല്‍ തവണ കപ്പല്‍ എത്തും. കപ്പല്‍ വരുന്ന ദിവസം ദ്വീപിലെ ആളുകളുടെ മുഖത്ത് ഒരു തെളിച്ചം ഉണ്ടാകും. കച്ചവടക്കാര്‍ക്ക് കടയില്‍ സാധനങ്ങള്‍ എത്തുന്ന സന്തോഷം, കുട്ടികള്‍ക്ക് അവര്‍ ആശിച്ച സൈക്കിളോ, ബോളോ മറ്റു കളിപ്പാട്ടങ്ങളോ എത്തുന്ന ദിവസം, ഫ്രീക്കന്മാര്‍ക്ക് അവര്‍ ഉദ്ദേശിച്ച മോഡല്‍ ഡ്രെസ്സോ ചെരിപ്പോ മൊബൈലോ ഹെഡ്‌സെറ്റ്‌റ്റോ.., BSNL ഓഫീസര്‍ നു സിംകാര്‍ഡ്, മോഡം, കണക്ഷന്‍ കൊടുക്കാനുള്ള കേബിള്‍, അടിച്ചുപോയ പവര്‍ മോഡ്യൂള്‍ നു പകരം പുതിയത് അങ്ങനെ പലതും. പലപ്പോഴും BSNL ഓഫീസര്‍ നു 'ഉണ്ട' സിനിമയിലെ മണിസാര്‍ ന്റെ അവസ്ഥയായിരിക്കും. സാധനത്തിന് ഓര്‍ഡര്‍ കൊടുത്തിണ്ട് അടുത്ത കപ്പലില്‍ എത്തും അപ്പോള്‍ കണക്ഷന്‍ ശരിയാക്കാം എന്ന കൊടുത്ത വാക്ക് പാലിക്കേണ്ട ദിവസം..കോളേജില്‍ പഠിക്കാന്‍ പോയവര്‍ വെക്കേഷന് വരുകയോ പഠിക്കാന്‍ കരയില്‍ പോകുന്നവരോ ഒക്കെയായി ദ്വീപില്‍ ചലനം ഉണ്ടാക്കുന്നതാണ് ഓരോ കപ്പലിന്റെ വരവും പോക്കും. അതില്‍ ഏറ്റവും ആശ്വാസം കരയില്‍ ചികിത്സക്ക് പോകുവാന്‍ കാത്തിരിക്കുന്നവര്‍ക്കാണ്. കപ്പല്‍ അങ്ങനെ യാത്രയാവുകയാണ്..

അടുത്ത ദ്വീപിന്റ സന്തോഷം കാണാന്‍. സൂര്യന്‍ അസ്തമിച്ച ശേഷമാണ് അടുത്ത ദ്വീപില്‍ അടുക്കുന്നതെങ്കില്‍ ആളുകള്‍ക്ക് ഇറങ്ങാനോ കയറാനോ അനുവാദമില്ല. പിറ്റേന്ന് നേരം വെളുക്കുന്ന വരെ ദ്വീപിലെ വെട്ടം നോക്കി കപ്പലില്‍ തന്നെ കഴിയാം. പിന്നെ ഒരു സൗകര്യം എന്താന്നു വെച്ചാല്‍.. മൊബൈല്‍ നു റേഞ്ച് കിട്ടും. നെറ്റ്വര്‍ക്ക് നെ സംബന്ധിച്ച്‌ കപ്പലിനകത്തെ ഏകദേശം 500 ല്‍ പരം യാത്രക്കാരുടെ മൊബൈലുകള്‍ വലിയ അതികപറ്റാണ്. ദ്വീപിലെ ആളുകള്‍ ഉള്‍പ്പെടെ ഒരുപാട് പേര്‍ക്ക് ഒരുമിച്ചുപയോഗിക്കാനുള്ള സ്ലോട്ട് നെറ്റ്വക്ക്‌ന് ഉണ്ടാവില്ല. കരയിലെ പോലെ ഒരേ സമയം അഞ്ചാറു ടവറില്‍ നിന്നുള്ള റേഞ്ച് ദ്വീപില്‍ ഇല്ലല്ലോ. ഒരു ടവറില്‍ നിന്നുള്ള റേഞ്ച് കാണും.അതുകൊണ്ട് നെറ്റ്വര്‍ക്ക് ബിസിയായിരിക്കും. എങ്കിലും ക്ഷമയോടെ വീണ്ടു വീണ്ടും ശ്രമിച്ചാല്‍ കാള്‍ കണക്റ്റാവും. നങ്കൂരമിട്ട കപ്പലിന് ഇളക്കം കുറവായിരിക്കും. അതുകൊണ്ട്, അന്ന് രാത്രി നന്നായി ഉറങ്ങാന്‍ കഴിയും. പിറ്റേന്ന് നേരം വെളുത്താല്‍ ബോട്ട് കുഞ്ഞുങ്ങള്‍ ഓടി അടുക്കും. അങ്ങനെ ആ ദ്വീപില്‍ അന്ന് ചന്തയാണ്. ഉദ്ദേശിച്ച സാധനം കിട്ടാത്തതിന്റെ വിഷമം ചിലര്‍ക്കെങ്കിലും എപ്പോഴും ഉണ്ടാകും. പക്ഷെ അത് അടുത്ത കപ്പലില്‍ എത്തിക്കാലോ എന്ന് ചിന്തിച്ച്‌ സമാധാനപ്പെടും. അതുകൊണ്ടായിരിക്കും ദ്വീപുകാര്‍ ക്ഷമാശീലരാകുന്നത്. ആശിക്കുന്നത് ഉടനെ വാങ്ങിക്കൊടുത്തല്ല കുട്ടികള്‍ വളരുന്നത്. കര കാണാന്‍ (കൊച്ചിയില്‍ എത്താന്‍), ബസ് കാണാന്‍.. ബസില്‍ കയറാന്‍, ട്രെയിന്‍ കാണാന്‍..

ട്രെയിനില്‍ കയറാന്‍, ആനയെ കാണാന്‍ അങ്ങനങ്ങനെ പലതിനും രണ്ടുമാസത്തെ വെക്കേഷനാവാന്‍ കാത്തിരിക്കും ദ്വീപിലെ കുട്ടികള്‍. ആയുസ്സില്‍ കുടിച്ച കരിക്കിന്റെ തൊണ്ണൂറ് ശതമാനവും ദ്വീപിലെ ഒരു വര്‍ഷകാലത്തായിരിക്കും ഞാന്‍ കുടിച്ചത്. ഞങ്ങടെ ഓഫീസിനു അടുത്ത് ഒരു ഉമ്മ ഉണ്ട്. പേര് സല്‍മത്ത്ബി. ഞാനും യെദുവും ( യെദു ബാങ്ക് ജീവനക്കാരന്‍, തിരുവനന്തപുരത്തുകാരന്‍ ) പാചകം ചെയ്താണ് കഴിക്കാറ്. ചിലപ്പോഴൊക്കെ രാവിലത്തെ ഭക്ഷണം ഹോട്ടെലില്‍നിന്നാക്കും. പലപ്പോഴും ഹോട്ടല്‍ ലേക്കുള്ള നടത്തത്തിനിടയില്‍ തെങ്ങോല കൊണ്ടുള്ള മതിലിന് അപ്പുറത്ത് നിന്ന് ഉമ്മാന്റെ വിളികേള്‍ക്കും.. സാറേ.. നാസ്ത ഉണ്ടേ. രണ്ടുപേരും മുഖത്തോട് മുഖം നോക്കി പുഞ്ചിരിക്കും. അപ്പൊ ബ്രീക്ഫസ്റ്റ് റെഡി. ലീവിന് നാട്ടില്‍ വരുമ്ബോള്‍ ഒരു വടി സഞ്ചിയില്‍ ദ്വീപിലെ കുറെ പലഹാരങ്ങളും പിന്നെ വെട്ടി വൃത്തിയാക്കിയ നാല് കരിക്കും തന്നു വിടും. കരിക്ക് കപ്പലില്‍ ഇരുന്ന് കഴിക്കാനും പലഹാരം വീട്ടില്‍ കൊണ്ടുപോവാനും. ലീവ് കഴിഞ്ഞു തിരിച്ചു വരുന്ന കപ്പല്‍ ഏതാ എന്നൊക്കെ ഉമ്മ നേരത്തെ ചോദിച്ചു വക്കും. കപ്പല്‍ ഇറങ്ങുന്ന അന്നത്തെ ഭക്ഷണം ഉമ്മ കണ്ടറിഞ്ഞു കൂടുതല്‍ ഉണ്ടാക്കും.നാട്ടില്‍ വന്നാല്‍ ദ്വീപിലെ കാര്യങ്ങള്‍ വിവരിച്ചു തളരും. കുറച്ച്‌ പ്രായം ഉള്ള ഒരാള് ഒരുപ്രാവശ്യം ചോദിച്ചു..

അവിടെ എങ്ങനാ നമ്മടെ കൂട്ടരൊക്കെ ഉണ്ടോ? ഒരു പ്രശ്‌നം വന്നാല്‍ കൂടെ നിക്കാന്‍.. ഞാന്‍ പറഞ്ഞു അവടെ ഒരു കുഴപ്പവും ഇല്ല. സൗകര്യങ്ങള്‍ കുറച്ചു കുറവാണെന്നേയുള്ളു.. കൂടുതല്‍ ഒന്നും പിന്നെ മറുപടി പറഞ്ഞില്ല. കാരണം ഈ ഒരു ചോദ്യം സ്വയം തോന്നിയിട്ടില്ല..വീട്ടുകാരോ ചോദിച്ചിട്ടില്ല..എപ്പഴും സംസാരിക്കുന്ന കൂട്ടുകാരും ചോദിച്ചിട്ടില്ല. അപ്പൊ ഇത് ചോദിച്ച ആളുടെ ഉള്ളിലെ അനാവശ്യ തോന്നലും ഭയവും ആണ് എന്ന് മനസ്സിലായി. അന്ന്യ വര്‍ഗ്ഗത്തോട് തലച്ചോറില്‍ കിടക്കുന്ന ഭയം. അവരോടിപ്പോ കഴിഞ്ഞ ന്യൂഇയര്‍ ന് തലേന്ന് പള്ളിവരാന്തയില്‍ ഇരുന്ന് ഷീരണി കഴിച്ച കഥ പറഞ്ഞിട്ട് കാര്യമില്ല. ഉള്‍കൊള്ളാന്‍ പറ്റില്ല. മൗ ലൂദോ കല്യാണമോ അങ്ങനെ എന്ത് പരിപാടി ആണെങ്കിലും ഞാനും യെദുവും ദീപിലെ കൂട്ടുകാര്‍.. ബെന്നി, ഷബീര്‍, ഹംസക്കോയ, അന്‍സാര്‍ ആറ്റ, കോയ അങ്ങനെ ഒരു ഗാങ് ആയിട്ടു പോവും. ഷീരണിയും ബിരിയാണിയും മിസ്സാക്കാറില്ല. ഷീരണി കബ്‌സ പോലെയാണ്. നല്ല നെയ്യും എരിവ് മസാലയും ചേര്‍ത്ത് ചൂരകൊണ്ടോ ബീഫുകൊണ്ടോ ഉണ്ടാക്കിയ ഷീരണി ചൂടോടെ തീരത്തിരുന്ന് തിരയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കില്‍ സൊറ പറഞ്ഞു കഴിക്കാന്‍ ആഹാ..വീണ്ടും ദ്വീപില്‍ പോവാണെങ്കില്‍ അതൊക്കെ ഒന്നുകൂടെ അനുഭവിക്കണം. പട്ടി മാത്രമല്ല..

വിഷമുള്ള പാമ്ബും, നിറം മാറുന്ന ഒന്തും, ചെന്നായയും കുറുക്കനും അങ്ങനെ പലതും ദ്വീപില്‍ ഇല്ല. കോഴികള്‍ക്ക് കൂട് പോലും ഒരുക്കാറില്ല. കോഴികള്‍ ചീരാണി മരത്തിന്റെ മുകളില്‍ കയറി ഉറങ്ങുന്നത് കാണാം. സ്വിഗ്ഗി, സോമറ്റോ, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്,നെറ്റ്ഫ്‌ലിസ്സ് തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ അനുഭവിച്ചുകൊണ്ട് വാട്‌സ്‌ആപ്പ് ല് വരുന്ന നാഥനില്ലാ ഒറ്റബുദ്ധി വിദ്വേഷപോസ്റ്റുകള്‍ പോളിബാഗിന്റെ ബബ്ബിള്‍ പൊട്ടിക്കുന്ന ലാഖവത്തോടെ ഷെയര്‍ ചെയ്യുന്നവര്‍ക്ക് അറിയാന്‍ കഴിയുന്നുണ്ടാവില്ല.. തങ്ങള്‍ എത്ര പ്രിവിലേജ്ഡ് ആണെന്ന്. കൊറോണ കാരണം ലോക്കഡൗണാല്‍ വീട്ടിലും വീടിനു ചുറ്റുമുള്ള ഇട്ടാവട്ടത്തു ചുറ്റിക്കറങ്ങാന്‍ മാത്രം അവസ്ഥയില്‍ നിക്കുന്ന ഈ സമയത്ത് നമ്മള്‍ ചിന്തിക്കണം.. നമ്മുടെ ഓരോ വാര്‍ഡിന്റെ പകുതി പോലും വലുപ്പമില്ലാത്ത, യഥാകാലം സാമുദ്രത്താല്‍ ചുറ്റപ്പെട്ട് ലോക്കഡൗണ്‍ ആയ പ്രദേശത്തെ ആളുകളുടെ ജീവിതത്തെയും സന്തോഷത്തെയും. കപ്പലില്‍ പച്ചക്കറി എത്തുമ്ബോഴേക്കും പലതും കേടാകും. പച്ച കളറോടെ ഉള്ള തക്കാളി കടയില്‍ നിന്ന് വാങ്ങി വീട്ടില്‍ സൂക്ഷിക്കണം. പഴുക്കാന്‍ നിന്നാല്‍ പിന്നെ വാങ്ങാന്‍ കിട്ടില്ല. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ആദ്യം വില്‍ക്കും. പൂരപ്പറമ്ബില്‍ ഹലുവ മുറിച്ചു വില്‍ക്കുന്ന പോലെയാണ് ചക്ക ദ്വീപില്‍ മുറിച്ചുകൊടുക്കുന്നത്. കപ്പലില്‍ ചക്ക എതത്തുന്ന ദിവസം തന്നെ അതിന്റെ കച്ചവടവും തീരും. ഭക്ഷണത്തില്‍ ഒരുപാട് തരങ്ങള്‍ ലഭ്യമായ നാടല്ല അത്. പക്ഷെ ഉള്ളത് ഗംഭീരവും . ചൂര മീനാണ് മെയിന്‍. ചൂര ബിരിയാണി, ചൂര കൊണ്ടുള്ള ഷീരണി എല്ലാം സൂപ്പര്‍. തേങ്ങാ കൊത്തും ഈന്തപ്പഴവും കൂടെ കട്ടന്‍ കാപ്പിയും വൈകുന്നേരങ്ങളിലെ അന്തസ്സ് കോമ്ബിനേഷന്‍. ദ്വീപിലെ ചായക്ക് കുറച്ച്‌ പഞ്ചസാര കൂടുതല്‍ ഇടണം ഉപ്പിന്റെ ചെറുരുചിയെ മറികടക്കാന്‍. കിലാഞ്ചി നൈസാണ്. നമ്മുടെ നൈസ് പത്തിരിയെ തോല്പിക്കും. കിലാഞ്ചിയും കട്ടിപ്പാലും ആണ് കോമ്ബിനേഷന്‍. തേങ്ങാപ്പാലും ശര്‍ക്കരയും വാഴപ്പഴവും ചേര്‍ത്താണ് കട്ടിപ്പാല്‍ ഉണ്ടാക്കുന്നത്. തേങ്ങാച്ചോറും വിനാഗിരിയിട്ടു വറ്റിച്ച മീനുമാണ് എന്നത്തേയും ഭക്ഷണം. വാളന്‍ പുളിയും കുടംബുളിയും ശീലമില്ല. നമ്മുടെ ചൊറിനെ ഊറ്റുച്ചോര്‍ എന്നാണ് വിളിക്കുന്നത്. തേങ്ങ ചേര്‍ക്കാതെ ഊറ്റിയെടുക്കുന്നതുകൊണ്ടാണ് ഊറ്റ് ചോര്‍ എന്ന് പറയുന്നത്. തേങ്ങാപാല് ചേര്‍ത്താലേ ദ്വീപിലെ ചോറാകൂ.

പുട്ടുണ്ടാക്കാന്‍ തേങ്ങ ചിരകാന്‍ മടിയുള്ള നമുക്ക് അതൊരു കൗതുകവും അനാവശ്യവും ആയി തോന്നും. ബീഫ് പ്രധാനമാണ്. ഞാന്‍ താമസിച്ച ചെത്തലാത്ത് ദ്വീപില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് ബീഫ് ഉണ്ടാകാറ്. അവര്‍ ബീഫ് കഴിക്കട്ടെ.. അപ്പല് കഴിക്കട്ടെ.. ഇഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ. ഭക്ഷണം വിശപ്പ് മാറാന്‍ വേണ്ടി മാത്രം അല്ലല്ലോ..അവര്‍ സന്തോഷിക്കട്ടെ..കോളനിയില്‍ ആയാലും ദ്വീപിലായാലും കാട്ടിലായാലും ഓരോ മനുഷ്യനും താന്‍ ജനിച്ചു വളര്‍ന്നു ജീവിക്കുന്ന നാട് അത്രമേല്‍ പ്രിയമായിരിക്കും. അവരുടെ സ്വസ്ഥത കളയുന്നരീതിയില്‍ അതിക്രമിക്കാതിരുന്നുകൂടെ.. പെരുന്നാളിന് പൊട്ടിക്കാന്‍ പടക്കം കിട്ടാനുള്ള ബുദ്ധിമുട്ട് ദ്വീപുകര്‍ക്കേ അറിയൂ..അപ്പോഴാണ് പടക്കോപ്പുകളുടെ നുണക്കഥ മെനെയുന്നത്. ആരോഗ്യം നിലനിര്‍ത്താന്‍ മരുന്ന് സമയത്തിന് ലഭ്യമല്ലാത്തതിന്റെ ബുദ്ധിമുട്ട് ദ്വീപുകര്‍ക്കേ അറിയൂ.. അപ്പോഴാണ് മയക്കുമരുന്നിന്റെ കഥ പടച്ചിറക്കുന്നത്. ഓര്‍ക്കപ്പുറത്തു വരുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടുന്നവരാണ്..

പിന്നെയാണ് ഈ ദുരന്തങ്ങള്‍. ദ്വീപുകാരോടുള്ള സ്‌നേഹം ആത്മാര്‍ഥമാണെങ്കില്‍ നല്ല സ്പീഡുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റി കൊടുക്കാന്‍ വാദിക്കുക, നല്ല വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, നല്ല ആശുപത്രികള്‍ കൊടുക്കുക, എയര്‍ ആംബുലന്‍സും വാട്ടര്‍ആംബുലന്‍സും നല്‍കുക, ദ്വീപുകാര്‍ക്ക് പ്രയോജനമാകുന്നരീതിയില്‍ അവരെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് മാത്രം ടൂറിസം വികസിപ്പിക്കുക. തമിഴ് നാട്ടില്‍ ഒരു കൊടൈക്കനാല്‍ പോരേ? ഒരേ കാഴ്ചയാണെങ്കില്‍ കൊടൈക്കനാല്‍ രണ്ടും കൊടൈക്കാനാല്‍ മൂന്നും ആവശ്യമുണ്ടോ? കാഴ്ചയില്‍ എല്ലാ ദ്വീപും ഒരുപോലെ ആണ്. സിയാന്‍ കളറില്‍ വെട്ടിത്തിളങ്ങുന്ന ലഗൂണ്‍ എല്ലാ ദ്വീപിന്റെയും വിസ്മയമാണ്. ടൂറിസത്തിന്റെ പേരും പറഞ്ഞ് എല്ലാ ദ്വീപിലും കുളം തോണ്ടുന്നത് എന്തിനാണ്. അതും ആള്‍താമസം ഇല്ലാത്ത ഇരുപത്താര്‍ ദ്വീപ് വെറുതെ കിടക്കുമ്ബോള്‍. ബസും ലോറിയും ഓടാത്ത ദ്വീപില്‍ തീരദേശ റോഡിന് വീതി കൂട്ടുന്നത് കോമഡി ആയിട്ട് തോന്നുന്നില്ല.. ആളുകളെ ഒഴുപ്പിക്കാനല്ലേ എന്ന ആശങ്കമാത്രമാണ്..
- വിജീഷ് വി കൃഷ്ണന്‍

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ബന്ധം വേർപിരിയാൻ സാധിച്ചില്ല...!  (7 minutes ago)

കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോര്‍ജ്:- മേയ് 7 ലോക ആസ്ത്മ ദിനം...  (12 minutes ago)

ഭയപ്പെടുത്തുന്ന ബാബ വംഗയുടെ പ്രവചനം; ഭൂമിയിലെ താപനില മനുഷ്യന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിക്കും; വിയര്‍പ്പ് പുറത്തേക്ക് പോകാനുള്ള അവസരം പോലും ഇല്ലാതായി മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ ഇല്ലാ  (24 minutes ago)

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ  (34 minutes ago)

അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...  (39 minutes ago)

പൊതുസമൂഹത്തിൽ കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികൾ താൻ ചെയ്യില്ലെന്ന് കണ്ടക്ടർ സുബിൻ:- ആരെയും സഹായിക്കാനും വെള്ളപൂശാനും ഞാനില്ല... യദു, മേയർ തർക്കത്തിൽ വെളിപ്പെടുത്തൽ...  (46 minutes ago)

കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...  (49 minutes ago)

നടുറോഡിൽ വെച്ച് യദു അസഭ്യം പറഞ്ഞു; തെളിവുകളെല്ലാം യദുവിന് എതിരാണ്; ഡ്രൈവർ യദുവിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടി റോഷ്ന ആൻ റോയ്  (51 minutes ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും, സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്:- ഉത്തരവ് കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ...  (55 minutes ago)

ഗാസയിലെ വെടിനിര്‍ത്തലിനായി നടന്ന സമാധാന ചര്‍ച്ച പരാജയം: ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് അറിയിച്ച് ഇസ്രായേല്‍; കെയ്‌റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല...  (1 hour ago)

ഭര്‍ത്താവിന്റെ മർദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി  (2 hours ago)

യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം? കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

പുറംകടലിൽ നിന്നും ആ സന്ദേശം!!! കുതിച്ചെത്തിയ കോസ്റ്റ് ഗാർഡ് കണ്ട കാഴ്ച...! ബോട്ടിൽ ഉണ്ടായിരുന്നവർ പറഞ്ഞത് നടുക്കുന്ന വിവരം...!  (3 hours ago)

മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കും; വിശദമായി തന്നെ കേസന്വേഷിക്കും  (3 hours ago)

Malayali Vartha Recommends