Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

ഒന്നാം കോവിഡ് തരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ ജില്ലാ ഭരണകൂടങ്ങളും തദ്ദേശ ഭരണകൂടങ്ങളും നിർണായക പങ്കുവഹിച്ചു: 6.6%സാമ്പത്തിക വളർച്ചയാണ് ഈ വർഷത്തെ സർക്കാർ ലക്ഷ്യം:എന്നാൽ കോവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു: നയപ്രഖ്യാപന പ്രസംഗം നടത്തി ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ

28 MAY 2021 02:28 PM IST
മലയാളി വാര്‍ത്ത

പിണറായി മന്ത്രിസഭയിലെ നയപ്രഖ്യാപനം ഗവർണർ അവതരിപ്പിച്ചു.ഒട്ടനവധി നയങ്ങളാണ് ഇപ്രാവശ്യം ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഗവർണറുടെ നയപ്രഖ്യാപനം അതി സൂക്ഷ്മതയോടെയാണ് സംസ്ഥാനം ഉറ്റു നോക്കിയത്. 6.6 % വളര്‍ച്ച ലക്ഷ്യമെന്നും കെ ഫോണ്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുംമെന്നാണ് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നത്.

നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിന് വിമർശനം ഉണ്ടായിരുന്നു . സംസ്ഥാനത്തിന്റെ വായ്പ പരിധി ഉയർത്തണമെന്ന ആവശ്യം കേന്ദ്രം അഗീകരിക്കുന്നില്ല. ഇത് ഫെഡറിലിസത്തിന് ചേരാത്തതാണെന്നും സഹകരണ മേഖലയിലെ കേന്ദ്ര നയങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു.

ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും മുൻസർക്കാർ തുടങ്ങിയ പദ്ധതികൾ തുടരുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. ക്ഷേമ വികസന പദ്ധതികൾ നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തന്നെ തുടരും. മരണനിരക്ക് നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞു എന്നത് നേട്ടമാണെന്ന് ചൂണ്ടിക്കാട്ടി. ജനാധിപത്യം മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുമെന്നും സ്ത്രീസമത്വത്തിന് പ്രാധാന്യം നൽകുമെന്നും ഗവർണർ പറഞ്ഞു.
സമൂഹത്തിൽ വിവേചനം പാടില്ല എന്നതാണ് സർക്കാർ നയം. ഗുരുതര പ്രതിസന്ധിക്കിടയിലും കോവിഡിനെ പ്രതിരോധിക്കാനായി. കോവിഡ് വാക്സിൻ സർക്കാർ സൗജന്യമായി നൽകുന്നുണ്ട് . മൂന്നു കോടി ഡോസ് വാങ്ങാൻ ആഗോള ടെൻഡർ നൽകുമെന്ന കാര്യവും ചൂണ്ടിക്കാട്ടി.

നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമർശങ്ങൾ
ഒന്ന് പരിശോധിക്കാം:-

കോവിഡ് ഒന്നാം തരംഗത്തിൽ സമഗ്ര പാക്കേജ് നടപ്പാക്കി. കോവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിർത്താൻ സാധിച്ചു. നാനൂറ് കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകൾ 19 ലക്ഷം കുടുംബങ്ങൾക്ക് നൽകി. ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു. കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നൽകി. പെൻഷൻ ഉൾപ്പെടെയുള്ളവ കുടിശ്ശിക തീർപ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചു. കോവിഡ് പ്രതിരോധ വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഉൾപ്പെടെ മുന്നോട്ടുവന്നു.

ആശുപത്രികളിൽ ഐ.സി.യു. ബെഡ്ഡുകളും വെന്റിലേറ്ററുകളും ഓക്സിജൻ വിതരണവും വർധിപ്പിച്ചു. ഒന്നാം കോവിഡ് തരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ ജില്ലാ ഭരണകൂടങ്ങളും തദ്ദേശ ഭരണകൂടങ്ങളും നിർണായക പങ്കുവഹിച്ചു 6.6%സാമ്പത്തിക വളർച്ചയാണ് ഈ വർഷത്തെ സർക്കാർ ലക്ഷ്യം. എന്നാൽ കോവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു. റവന്യു വരുമാനത്തിൽ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് കോവിഡ് ഭീഷണി ഉയർത്തുന്നു.കെ ഫോൺ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും.താഴെത്തട്ടിൽ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികൾ തുടരും.

സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളും സ്മാർട്ട് കൃഷി ഭവനുകളാക്കും. കേരള കാർഷിക സർവകലാശാലയിൽനിന്നും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നുമുള്ള ഗവേഷണഫലങ്ങൾ പൂർണമായും ഉത്പാദന വർധനയ്ക്കായി ഉപയോഗപ്പെടുത്തും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം 50% വർധിപ്പിക്കും. കർഷകർക്കുള്ള വെറ്ററിനറി സേവനങ്ങൾക്കായി 152 ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും യുവസംരംഭകരെയും സേവനദാതാക്കളെയും ലക്ഷ്യമിട്ട് 25 കോർപറേറ്റീവ് സൊസൈറ്റികൾ രൂപവത്കരിക്കും.

പാഡി കോഓപ്പറേറ്റീവ് സൊസൈറ്റി രൂപവത്കരിക്കും.പാലക്കാട് മാതൃകയിൽ രണ്ട് ആധുനിക റൈസ് മില്ലുകൾ സ്ഥാപിക്കും. കേരളത്തിലെ നവോത്ഥാന നായകരുടെ പേരിൽ ജില്ലകളിൽ ഒന്നുവീതം കൾച്ചറൽ കോംപ്ലക്സുകൾ നിർമിക്കും. കേരള കൾച്ചറൽ മ്യൂസിയം സ്ഥാപിക്കും.സാംസ്കാരിക പരിപാടികൾക്കായി പ്രാദേശിക സാസ്കാരിക കേന്ദ്രങ്ങൾ ഒരുക്കും. ഒമ്പതുമണിയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിൽ എത്തുകയായിരുന്നു.സ്പീക്കർ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത,12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ ഇന്ന് അവധി  (5 minutes ago)

മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്; ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാന്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും  (22 minutes ago)

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (7 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (8 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (8 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (11 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (11 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (11 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (11 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (12 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (12 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (12 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (12 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (12 hours ago)

Malayali Vartha Recommends