14,12, 10 വയസ്സുള്ള പെൺകുട്ടികളെ സ്വന്തം അച്ഛൻ വിൽക്കാന് ശ്രമിച്ചു; കുട്ടികൾ രക്ഷപ്പെട്ട് ഓടിവന്നത് അമ്മയുടെ അടുത്തേയ്ക്ക് ... പക്ഷേ അവിടെയും രക്ഷകിട്ടിയില്ല... രക്ഷപെട്ടെത്തിയ കുട്ടികളെ അമ്മയുടെ ലിവ് ഇൻ പങ്കാളി പീഡിപ്പിച്ചു

വിൽക്കാൻ ശ്രമിച്ച അച്ഛനിൽ നിന്നും രക്ഷപെട്ട് അമ്മയ്ക്കരികിൽ അഭയം തേടിയ പെൺകുട്ടികളെ അമ്മയുടെ പങ്കാളി പീഡിപ്പിച്ചു. രാജസ്ഥാനിലെ ചിറ്റോഗഡിലാണ് ഞെട്ടിക്കുന്ന സംഭവം. 14,12, പത്ത് വയസുള്ള മൂന്ന് പെൺകുട്ടികളാണ് മൂന്നുവർഷത്തോളം അമ്മയുടെ പങ്കാളിയുടെ ലൈംഗിക അതിക്രമങ്ങൾക്കിരയായത്. ഇരയായ മൂത്തകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു അഭയ കേന്ദ്രത്തിലായിരുന്നു സഹോദരിമാർ കഴിഞ്ഞു വന്നിരുന്നത്. ആരോടും അധികം മിണ്ടാത്ത പ്രകൃതക്കാരായ കുട്ടികൾ ഈയടുത്ത് നടന്ന ഒരു കൗൺസിലിംഗ് സെഷനിലാണ് തങ്ങൾക്ക് നേരിടേണ്ടി വന്ന ക്രൂരതകൾ വെളിപ്പെടുത്തിയതെന്നാണ് പ്രമുഖ പത്രം റിപ്പോർട്ട് ചെയ്യുന്നത്.
മൂത്ത കുട്ടിയാണ് നടന്ന കാര്യങ്ങൾ വെളിപ്പെടുത്തിയത്. അമ്മയുടെ പങ്കാളി തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. ഇതിന് പുറമെ തന്റെ ഇളയ സഹോദരിമാരെ പലതവണ ബലാത്സംഗത്തിനും ഇരയാക്കി എന്നായിരുന്നു ഈ പെണ്കുട്ടി അറിയിച്ചത്.
https://www.facebook.com/Malayalivartha