ദൈവമേ എന്തൊരു കാലക്കേട്: ഹൈക്കോടതിയില്‍ നിന്നും ഇതാ വന്നു മറ്റൊരു ശബരിമല; തൊട്ടാല്‍ കൈപൊള്ളും.... ചെകുത്താനും കടലിനും ഇടയില്‍ പിണറായി വിജയന്‍

പിണറായി സര്‍ക്കാരിന്റെ ജാതകദോഷം അടുത്ത കാലത്തൊന്നും തീരുന്ന മട്ടില്ല. കോവിഡ് ഒന്ന് ഒതുങ്ങി വന്നപ്പോള്‍ അതാ വരുന്നു ന്യൂനപക്ഷ ക്ഷേമപദ്ധതി സംബന്ധിച്ച കോടതി വിധി. സത്യത്തില്‍ ചെകുത്താനും കടലിനുമിടയിലായിരിക്കുകയാണ് സര്‍ക്കാര്‍.
കോടതി വിധി നടപ്പാക്കിയാല്‍ അത് ശബരിമല വിധി നടപ്പാക്കിയ പോലെയാവും.ഇന്നലെ വരെ മുസ്ലീം സമുദായത്തിന് ലഭിച്ചുകൊണ്ടിരുന്ന നേട്ടങ്ങളാണ് ഒറ്റയടിക്ക് ഇല്ലാതാവാന്‍ പോകുന്നത്. അതവര്‍ സഹിക്കില്ല. കോടതി വിധി നടപ്പാക്കാതിരുന്നാല്‍ ക്രൈസ്തവരും ഹിന്ദുക്കളും സര്‍ക്കാരുമായി ഇടയും.
അതിനാല്‍ ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാനാണ് ആലോചിക്കുന്നത്. വിവിധ മുസ്ലീം സംഘടനകളുടെ ആവശ്യാനുസരണമാണ് അപ്പീലിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് നിയമ വകുപ്പു സെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും തമ്മില്‍ ചര്‍ച്ച നടത്തും.
അപ്പീല്‍ പോകരുതെന്നും വിധി അംഗീകരിക്കണമെന്നുമുള്ള ക്രൈസ്തവ സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കില്ല. അങ്ങനെ ചെയ്താല്‍ അത് രാഷ്ട്രീയപരമായി തങ്ങള്‍ക്ക് ദോഷമുണ്ടാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു. മുസ്ലീം ലീഗും അപ്പീല്‍ പോകാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ക്രൈസ്തവ സഭകളുമായി ചര്‍ച്ച നടത്തി അവരുമായി സമന്വയമുണ്ടാക്കാനാണ് നീക്കം.
മുസ്ലിം വിഭാഗത്തിന് 80 ശതമാനവും മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 20 ശതമാനവുമായി നിശ്ചയിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ വിധി . ഭരണഘടനാവിരുദ്ധമായ വിധി നില്‍നില്‍ക്കാത്തതിനാല്‍ റട്ടാക്കുകയും ചെയ്തു.
പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. നിലവിലുള്ള സ്‌കോളര്‍ഷിപ്പ് വിതരണ രീതി ഭരണഘടനാ വിരുദ്ധവും തുല്യത ഉറപ്പാക്കാത്തതുമാണെന്ന് ഹൈക്കോടതി കണ്ടെത്തി. 2008 മുതല്‍ 2015 വരെ മൂന്ന് ഉത്തരവുകള്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നു. ഇതില്‍ 2015ലെ അടക്കമുള്ള ഉത്തരവുകളില്‍ 80 ശതമാനവും മുസ്ലിം വിഭാഗത്തിന് നല്‍കാനായിരുന്നു തീരുമാനം.
ഇത് നിമയവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. 2011 ലെ സെന്‍സസ് പ്രകാരം 45.27 ശതമാനം പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. ഇതില്‍ 58.61 ശതമാനമാണ് മുസ്ലിങ്ങള്‍. 40.6 ശതമാനം ക്രിസ്ത്യാനികളാണ്. മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്നവര്‍ 0.73 ശതമാനമാണുള്ളത്. ഈ സ്ഥിതിക്ക് 80:20 എന്ന അനുപാതം നീതീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തികച്ചും ഭരണഘടനാപരമാണ് വിധിയെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നുണ്ട്.
ജനസംഖ്യാടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച് പുതിയ ഉത്തരവ് ഇറക്കാനും സംസ്ഥാനത്തോട് കോടതി നിര്‍ദേശിച്ചു. നിലവില്‍ 80 ശതമാനം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ മുസ്ലിം വിഭാഗത്തിന് ലഭിച്ചിരുന്നത് പുതിയ ഉത്തരവ് നടപ്പാക്കപ്പെടുന്നതോടെ അത് 58.67 ശതമാനമായി മാറും. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്നതിന്റെ ഇരട്ടിയായി മാറും.
എന്നാല്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിയെ അനുകൂലിച്ച് കെസിബിസി രംഗത്തെത്തി. അതേസമയം വിധിയെ എതിര്‍ത്ത് മുസ്ലിം സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നു. സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഏറെ നാളായുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്നായിരുന്നു കെസിബിസി നിലപാട്.
ന്യൂനപക്ഷ ക്ഷേമപദ്ധതി ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്തുകൊണ്ടായിരുന്നു കെസിബിസി പ്രതികരണം. ജനസംഖ്യാനുപാതികമായി ക്ഷേമ പദ്ധതികള്‍ നടപ്പാക്കണമെന്നത് ക്രൈസ്തവ സഭകളുടെ ഏറെ നാളായുള്ള ആവശ്യമാണെന്ന് കെസിബിസി വക്താവ് ഫാ ജേക്കബ് പാലക്കാപ്പള്ളി അഭിപ്രായപ്പെട്ടു.
ഹൈകോടതി വിധി വിഷയം ആഴത്തില്‍ മനസ്സിലാക്കാതെയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. ഐ എന്‍ എല്‍ ഇടതുപക്ഷത്തിന്റെ ഘടകകക്ഷിയാണ്. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലോളി കമ്മിറ്റി ശുപാര്‍ശ ചെയ്ത പ്രകാരമാണ് 2015ലെ ഒരു ഉത്തരവിലുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഇത് ലീഗാണ് നടപ്പിലാക്കിയത്. വിദ്യാഭ്യാസപരവും സാമൂഹികവും തൊഴില്‍പരവുമായ ഉന്നതിയാണ് അതിലൂടെ ലക്ഷ്യമിട്ടത്. ഇതര ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാവുന്നതേയുള്ളൂ. വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ വിധി മുസ്ലിം സമുദായത്തോടുള്ള അനീതിയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് പറഞ്ഞു. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലം മനസ്സിലാക്കാതെയുള്ളതാണ് ഹൈക്കോടതി വിധി. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും ജമാഅത്ത് അമീര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ദലിത് വിഭാഗങ്ങളേക്കാള്‍ പിന്നാക്കമാണെന്ന് സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയ മുസ്ലിം സമുദായത്തിന് ലഭ്യമായ ആനുകുല്യങ്ങള്‍ പോലും നിഷേധിക്കപ്പെടുമെന്നതിനാല്‍ അടിയന്തിര സ്വഭാവത്തില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും എംഐ അബ്ദുല്‍ അസീസ് ചൂണ്ടിക്കാട്ടി.
"
https://www.facebook.com/Malayalivartha


























