നടക്കാത്ത സംഭവങ്ങള്‍ പൊലിപ്പിച്ചു കാട്ടരുത്! ഫാം പൂട്ടിയെന്ന തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തരുത്... ലക്ഷദ്വീപില്‍ ഡയറി ഫാമുകള്‍ അടച്ചത് നഷ്ടത്തിലാണെന്ന് ലക്ഷദ്വീപ് സിപിഎം സ്റ്റേറ്റ് സെക്രട്ടറി: സിപിഎമ്മിന് മുട്ടൻ പണി

ലക്ഷദ്വീപില്‍ ഡയറി ഫാമുകള്‍ അടച്ചത് നഷ്ടത്തിലായത് കൊണ്ടാണെന്ന് അറിയിച്ച് ലക്ഷദീപ് സിപിഎം സ്റ്റേറ്റ് സെക്രട്ടറി. ലക്ഷദ്വീപില്‍ ആകെ പത്ത് പശുക്കളൊക്കെയേ ഉള്ളൂവെന്നും അദ്ദേഹം പറയുകയും ചെയ്തു.
അതിനെ തീറ്റിപോറ്റണമെങ്കില്‍ തന്നെ വലിയൊരു തുക ചിലവാകുന്നുണ്ടെന്നും, അമുല്‍ ഒക്കെ പണ്ടേ ലക്ഷദ്വീപില്‍ ഉണ്ടെന്നും സിപിഎം ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി ലുക്മാനുല്‍ ഹക്കീം കൂട്ടിച്ചേർത്തു.
ഒരു ചാനലിന്റെ ചര്‍ച്ചക്കിടെയാണ് സിപിഎം നിർത്താവ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇവിടുത്തെ പ്രശ്നം ടൂറിസം നടത്തുക എന്നതാണ്, അല്ലാതെ ജനങ്ങളുടെ ജീവനോപാധികളില്‍ അവര്‍ ഒന്നും ചെയ്തിട്ടില്ലെന്നുമുള്ള സൂചന നല്‍കിയിരിക്കുകയാണ് സിപിഎം സെക്രട്ടറി.
ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാതെ നടക്കാത്ത സംഭവങ്ങള്‍ പൊലിപ്പിച്ചു കാട്ടരുതെന്നും ഫാം പൂട്ടിയെന്ന തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം പറയുകയുണ്ടായി
അതേസമയം, ദ്വീപ് ജനതയ്ക്ക് പൂർണ പിന്തുണ നൽകാൻ സിപിഎം സെക്രട്ടറിയറ്റ് തീരുമാനിച്ചു. പ്രതിസഷേധങ്ങൾ വർധിപ്പിക്കും ലക്ഷദ്വീപിലേക്ക് എം.പിമാരെ അയക്കാനും സിപിഎം തീരുമാനിച്ചു.
സിപിഐ പ്രവർത്തകർ കഴിഞ്ഞ രാത്രി കൊച്ചിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. കിൽത്താൻ ദ്വീപിൽ കളക്ടർ അസ്‌ക്കർ അലിയുടെ കോലം കത്തിച്ചതിനെ തുടർന്ന് അറസ്റ്റിലായ 12 യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ 7 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
12 പേർക്കും എതിരെ കോവിഡ് പ്രോട്ടോകോൾ ലംഘനം, ക്രിമിനൽ ഗൂഢാലോചന, വ്യക്തിഹത്യ, തുടങ്ങിയ വകുപ്പ്കളൊക്കെ ചേർത്തു. ദ്വീപ് വിഷയത്തിൽ സർവകക്ഷി യോഗം ഇന്ന് വീണ്ടും ഓൺലൈനിൽ ചേരും. സമരവും മറ്റ് ഭാവി പരിപാടികളും തീരുമാനിക്കാനായി കോർ കമ്മറ്റിയെ യോഗത്തിൽ തിരഞ്ഞെടുക്കും..
https://www.facebook.com/Malayalivartha


























