കോന്നി ആനക്കൂട്ടിലെ മൂന്ന് മാസം മാത്രം പ്രായമുള്ള കുട്ടിക്കൊമ്പന്‍ ചരിഞ്ഞു

കോന്നി ആനക്കൂട്ടിലെ മൂന്ന് മാസം മാത്രം പ്രായമുള്ള കുട്ടിക്കൊമ്ബന്‍ ചരിഞ്ഞു. ദഹന സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒരു മാസം മുന്‍പ് നിലമ്പൂരില്‍ നിന്ന് കോന്നിയിലെത്തിച്ച കുട്ടിയാനയാണ് ചരിഞ്ഞത്.
ഇന്ന് ശസ്ത്രക്രിയ നടത്താനിരിക്കെയാണ് ചരിഞ്ഞത്. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ ഡിഎഫ്ഒയുടെ നേത്വത്തില്‍ പുരോഗമിക്കുകയാണ്.
ജൂനിയര്‍ സുരേന്ദ്രന്‍ എന്ന പേരാണ് ആനക്കുട്ടിക്ക് ജീവനക്കാര്‍ നല്‍കിയത്. മൂന്ന് മാസം മുന്‍പ് നിലമ്ബൂരില്‍ നിന്ന് കൂട്ടം തെറ്റിയാണ് കുട്ടിയാനയെ കണ്ടെത്തുന്നത്.
കാട്ടിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആനക്കൂട്ടം അടുപ്പിക്കാത്തതിനെ തുടര്‍ന്ന് വനംവകുപ്പ് കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്നാണ് കോന്നിയില്‍ എത്തിച്ചത്.
L
https://www.facebook.com/Malayalivartha
























