കോവിഡ് ബാധിച്ച് ചികിത്സക്ക് എത്തിച്ച യുവാവ് ആശുപത്രിയുടെ ഒന്നാംനിലയില്‍ നിന്ന് താഴേക്ക് ചാടി... ഒടുവില്‍ സംഭവിച്ചത്

കോവിഡ് ബാധിച്ച് ചികിത്സക്ക് എത്തിച്ച യുവാവ് ആശുപത്രിയുടെ ഒന്നാംനിലയില്‍നിന്ന് താഴേക്ക് ചാടി. നെയ്യാറ്റിന്‍കര മണലിവിള കിഴക്കെ തട്ടുവിളവീട്ടില്‍ ശരത് (31) ആണ് ചാടിയത്.
ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു വെള്ളറടയിലെ ദേവി നഴ്സിങ് കോളജിലെ കോവിഡ് സെന്ററില്‍ ചികിത്സക്കായി എത്തിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12ന് ആശുപത്രി വാര്‍ഡിന്റെ ഒന്നാംനിലയില്‍ നിന്ന് കാര്‍ ഷെഡിലേക്കും അവിടെ നിന്ന് താഴേക്കും ചാടുകയായിരുന്നു.
തുടര്‍ന്ന് കാലിന് പരിക്കേറ്റ ഇയാളെ പൊലീസിന്റെ സഹായത്തോടെ ബന്ധുക്കളെ അറിയിക്കുകയും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു.
രക്ഷപ്പെടാനുള്ള ശ്രമമായിരുന്നുവെന്നാണ് നിഗമനം. ഇതിനെക്കുറിച്ച് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha
























