ഞാന്‍ ആഗ്രഹിക്കുന്ന പോലെ മറ്റൊരാള്‍ ചെയ്താല്‍ അയാള്‍ എനിക്ക് പ്രിയപെട്ടവന്‍, അല്ലെങ്കില്‍ വെറുക്കപെട്ടവന്‍. ഇന്ന് പൊക്കിയവര്‍ നാളെ നിലത്തിട്ടു ചവിട്ടും... അത്രേ ഉള്ളു കാര്യം; ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം അറിയിച്ച് നടി സാധിക വേണുഗോപാൽ

മലയാള സിനിമയില്‍ ശ്രദ്ധേയമായ യുവ നായികയാണ് സാധിക വേണുഗോപാല്‍. ലക്ഷദ്വീപ് വിഷയത്തില്‍ പ്രശസ്തിയുള്ള വിഷയങ്ങളില്‍ മാത്രം താന്‍ അഭിപ്രായം പറയുന്നില്ല എന്ന നടിയുടെ പ്രസ്താവന വിവാദമായിരുന്നു. പൃഥ്വിരാജിനെ അപമാനിക്കുന്നതായിരുന്നു എന്ന ആക്ഷേപവും നടി നേരിട്ടിരുന്നു ഇതിനെക്കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് താരം.
സാധിക്കയുടെ കുറിപ്പിന്റെ പൂർണരൂപം:
“ഈ പോസ്റ്റില്‍ സഹപ്രവര്‍ത്തകന്റെ കുടുംബത്തെ അപമാനിച്ച വിഷയത്തില്‍ അഭിപ്രായം ചോദിച്ചവരോട്, തീര്‍ച്ചയായും ആ പ്രവണത മോശം ആണ്. ആരെയും വ്യക്തിഹത്യ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. പക്ഷെ പണ്ട് ഇതേ വ്യക്തിയെയും കുടുംബത്തെയും കാറിന്റെയും,
ഭാഷയുടെയും പേര് പറഞ്ഞു കളിയാക്കിയവരും അപമാനിച്ചവരും ഒക്കെ തന്നെ ആണ് ഇന്ന് അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ അദ്ദേഹം സംസാരിച്ചു എന്നുള്ളത് കൊണ്ടും, അവര്‍ക്കെതിരായ ഒരു ചാനല്‍ ആ വ്യക്തിയെ മോശം ആക്കി എന്നും പറഞ്ഞു ആ വ്യക്തിക്ക് വേണ്ടി നിലകൊള്ളുന്നത്. ചുരുക്കത്തില്‍ ഇത്രേ ഉള്ളു കാര്യം.
ഞാന്‍ ആഗ്രഹിക്കുന്ന പോലെ മറ്റൊരാള്‍ ചെയ്താല്‍ അയാള്‍ എനിക്ക് പ്രിയപെട്ടവന്‍, അല്ലെങ്കില്‍ വെറുക്കപെട്ടവന്‍. ഇന്ന് പൊക്കിയവര്‍ നാളെ നിലത്തിട്ടു ചവിട്ടും. അത്രേ ഉള്ളു കാര്യം. നാളെ ഏതെങ്കിലും കാര്യത്തില്‍ ഈ പറഞ്ഞ ചാനലിനെ രാജു ഒന്ന് സപ്പോര്‍ട് ചെയ്തോട്ടെ അപ്പോള്‍ ഇന്ന് ചാനല്‍ ചെയ്തു എന്ന് പറയുന്നത് നാളെ ഈ കൂട്ടര്‍ ചെയ്യും. സ്വാഭാവികം”
https://www.facebook.com/Malayalivartha
























