ഹരിപ്പാട് വാഹനാപകടത്തില്‍ വമ്പന്‍ ട്വിസ്റ്റ്; അപകടത്തില്‍പ്പെട്ടത് കള്ളക്കടത്ത് സംഘം; കാറില്‍ നിന്നും കഞ്ചാവും ആയുധശേഖരവും കണ്ടെത്തി; കാപ്പ ചുമത്തിയ രണ്ടു പേര്‍ കാറിലുണ്ടായിരുന്നു; പൊലീസിന്റെ പരിശോധന ഒഴിവാക്കാന്‍ സ്ത്രീകളെ ഉപയോഗിച്ച് കഞ്ചാവ് കടത്ത്?

ഇന്ന് പുലര്‍ച്ചെ ഹരിപ്പാട് ദേശീയ പാതയിലുണ്ടായത് അതിദാരുണമായ അപകടമായിരുന്നു. അപകടത്തില്‍ അഞ്ചു വയസ്സുകാരനുള്‍പ്പെടെ നാലു പേരാണ് മരിച്ചത്. എന്നാല്‍ കാറില്‍ സഞ്ചരിച്ചത് കള്ളക്കടത്ത് സംഘമാണെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. പൊലീസ് വാഹനം കണ്ട് അമിത വേഗതയില്‍ പായുന്നതിനിടെയാണ് മണല്‍ ലോറിയില്‍ ഇടിച്ചതെന്നാണ് കരുതുന്നത്. കാറില്‍ നിന്നും കഞ്ചാവും കത്തി ഉള്‍പ്പെടെയുള്ള മാരക ആയുധങ്ങളും കണ്ടെടുത്തതോടെയാണ് ഇവര്‍ കള്ളക്കടത്ത് സംഘമാണെന്ന് പൊലീസിന് മനസിലാക്കുന്നത്. കൂടാതെ കാപ്പാ ചുമത്തിയ രണ്ടു പ്രതികളും വാഹനത്തില്‍ ഉണ്ടായിരുന്നു.
ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെയാണ്കായംകുളം പള്ളിക്കണക്ക് സ്വദേശി ഐഷ ഫാത്തിമ (27) മകന്‍ ബിലാല്‍ (5), പുള്ളിക്കണക്ക് സെമിന മന്‍സിലില്‍ റിയാസ് (27) കൊട്ടാരക്കര അവക്കോട്ടൂര്‍ വടക്കേക്കര വീട്ടില്‍ ഉണ്ണിക്കുട്ടന്‍ (26) എന്നിവര്‍ കാര്‍ അപകടത്തില്‍ മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അജ്മി(23), അന്‍ഷാദ് എന്നിവരെ പരിക്കേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അമിത വേഗതയില്‍ എറണാകുളം ഭാഗത്തേക്ക് പാഞ്ഞ കാര്‍ എതിരെ വരികയായിരുന്ന മണല്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ വരവ് കണ്ട് ലോറീ ഡ്രൈവര്‍ പരമാവധി റോഡിന്റെ വശത്തേക്ക് ഒതുക്കിയെങ്കിലും ഫലമുണ്ടായില്ല. അപകടത്തില്‍ ലോറി ഡ്രൈവര്‍ നൗഷാദ്, ക്ലീനര്‍ രാജേഷ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
അപകടത്തില്‍ മരിച്ച റിയാസും പരിക്കേറ്റ അന്‍ഷാദും പൊലീസ് കാപ്പാ ചുമത്തി നാടു കടത്തിയവരാണ്. ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ള ഇവര്‍ നിയമം ലംഘിച്ചാണ് ജില്ലയില്‍ പ്രവേശിച്ചത്. കൂടാതെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും കത്തിയും കഞ്ചാവും പൊലീസ് കണ്ടെടുത്തു. പരിക്കേറ്റ പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയതെന്നാണ് പൊലീസ് നല്‍കിയ വിവരം.
കാറില്‍ ഉണ്ടായിരുന്ന യുവതികളില്‍ ഒരാളുടെ ഭര്‍ത്താവ് നിലവില്‍ കഞ്ചാവ് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. ലോക്ക് ഡൗണിന്റെ മറവില്‍ കഞ്ചാവ് കടത്തുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കാറില്‍ ഉള്ളപ്പോള്‍ പൊലീസ് പരിശോധന ഉണ്ടാവില്ല എന്ന ഉറപ്പിലാവണം ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ടാണ് ലോറിയില്‍ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പൊലീസും ഫയര്‍ഫോഴ്‌സും ഹരിപ്പാട് എമര്‍ജന്‍സി റെസ്‌ക്യൂ ടീമംഗങ്ങളും സ്ഥലത്തെത്തിയാമ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മൂന്ന് മണിക്കൂറുകളോളം പണിപ്പെട്ടിട്ടാണ് കാര്‍ വെട്ടിപ്പൊളിച്ച് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്.
രണ്ടു പേര്‍ സംഭവ സ്ഥലത്തും രണ്ടു പേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരുടെ ആരോഗ്യ നില മോശമായതിനാല്‍ പൊലീസിന് ഇവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. രാവിലെ ഇവരുടെ ബന്ധുക്കള്‍ എത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റവര്‍ സാധാരണ നിലയിലായ ശേഷം ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
https://www.facebook.com/Malayalivartha
























