ലക്ഷദ്വീപിന്റെ സുരക്ഷയിൽ വിട്ടു വീഴ്ച്ച ഇല്ലെന്ന് കേന്ദ്ര വിസർക്കാർ: സംശയാസ്പദ സാഹചര്യത്തില്‍ എന്തുകണ്ടാലും കേശനമായ നടപടി സ്വീകരിക്കും

ലക്ഷദ്വീപിനും പരിസരപ്രദേശങ്ങളിലുമടക്കം തീരസുരക്ഷ വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷ ലെവല്‍ 2 എന്ന തലത്തിലേക്കാണ് വര്‍ദ്ധിപ്പിച്ചത്. സംശയാസ്പദ സാഹചര്യത്തില്‍ എന്തുകണ്ടാലും അറിയിക്കാന്‍ ദ്വീപ് നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലെവല്‍ 2 സുരക്ഷയില്‍ പ്രദേശത്തിന്റെ സമ്ബൂര്‍ണ്ണ സുരക്ഷയാണ് ലക്ഷ്യമിടുന്നത്.
ലക്ഷദ്വീപിനെ ലക്ഷ്യമാക്കിയുള്ള അന്താരാഷ്ട്ര ഭീകരസംഘടനകളുടെ നീക്കത്തെ ചെറുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്.ദ്വീപുകളെ കേന്ദ്രീകരിച്ച് എല്ലാ സമുദ്രമേഖലകളിലും ഭീകരസംഘടനകള്‍ പിടിമുറുക്കുന്ന അവസ്ഥയാണ് ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും ഭീഷണിയാകുന്നത്. ലക്ഷദ്വീപിനെ കേന്ദ്രീകരിച്ച് പാകിസ്താന്‍ വഴിയുള്ള മയക്കുമരുന്ന് കടത്തല്‍ ഈയിടെയാണ് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാലിദ്വീപിലെ ഐ.എസ് ബന്ധമുള്ളവര്‍ നടത്തിയ ബോംബ് സ്‌ഫോടനം എന്നിവ കേന്ദ്രസര്‍ക്കാര്‍ അതീവഗൗരവത്തോടെയാണ് കാണുന്നത്. മാലിദ്വീപ് മറ്റൊരു രാജ്യമാണെങ്കിലും ഇന്ത്യന്‍ സൈന്യത്തിന്റെ സഹായത്താലാണ് ബാഹ്യസുരക്ഷാ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതേ സമയം ലക്ഷദ്വീപിലെ കൊവിഡ് പ്രോട്ടോക്കോള്‍ പരിഷ്ക്കാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ ദ്വീപിലേക്ക് വരാവു എന്ന വ്യവസ്ഥ എടുത്തുകളഞ്ഞതിന് എതിരെയായിരുന്നു ദ്വീപ് നിവാസികളുടെ ഹര്‍ജി. അഡ്മിനിസ്ട്രേറ്ററുടെ ഈ പരിഷ്കാരം രോഗവ്യാപനം വര്‍ധിപ്പിച്ചെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം.
അതേസമയം, ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ പുതിയ പരിഷ്‌കാരങ്ങളില്‍ തുടര്‍പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വീണ്ടും സര്‍വകക്ഷിയോഗം ചേരും. ദ്വീപിലെ ബി ജെ പി നേതാക്കാളെയടക്കം ഉള്‍പ്പെടുത്തി കോര്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ നേരില്‍ കാണാനാണ് നീക്കം.
അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡല്‍ഹിയിലേക്ക് പ്രതിഷേധം നീട്ടാനും തീരുമാനമുണ്ട്. നാളെ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെത്തുമെന്നാണ് സൂചന. ഇതോടെ സമരപരിപാടികള്‍ ശക്തമാകുന്ന രീതിയിലേക്ക് നീങ്ങും.
https://www.facebook.com/Malayalivartha
























