രണ്ടു മാസം മുമ്പ് കാൽവഴുതി കിണറ്റിൽവീണ് ഭർത്താവ് മരിച്ചു! അതെ കിണറ്റിൽ എല്ലാം അവസാനിപ്പിച്ച് പിഞ്ചുമകളെയും കൊണ്ട് ജീവനൊടുക്കി ഭാര്യ; നടുക്കം വിട്ടുമാറാതെ കുടുംബം

രണ്ടുമാസം മുന്‍പു കടക്കാവൂരിൽ കാല്‍വഴുതി കിണറ്റില്‍ വീണു മരിച്ച യുവാവിന്റെ ഭാര്യയേയും മകളേയും മരിച്ച നിലയിൽ അതെ കിണറ്റിൽ കണ്ടെത്തി. നിലയ്ക്കാമുക്ക് ശാസ്താംനട ക്ഷേത്രത്തിനു സമീപം വാണിയന്‍വിള വീട്ടില്‍ പ്രവീണിന്റെ ഭാര്യ ബിന്ദു(35) ഏകമകള്‍ ദേവയാനി (8) എന്നിവരാണ് മരണപ്പെട്ടിരിക്കുന്നത്...
പ്രവീണിന്റെ മരണത്തെത്തുടര്‍ന്ന് വിഷാദത്തിലായ ബിന്ദു മകളുമൊത്ത് ജീവനൊടുക്കിയെന്നാണ് ലഭിച്ചിരിക്കുന്ന പ്രാഥമിക നിഗമനം. സ്വകാര്യ കമ്പനിയില്‍ സെയില്‍സ് വിഭാഗം മാനേജരായിരുന്ന ഭര്‍ത്താവ് പ്രവീണ്‍(36) പിന്നീടു നിലയ്ക്കാമുക്കില്‍ സുഹൃത്തുക്കളുമായി ചേര്‍ന്നു മെഡിക്കല്‍ സ്റ്റോര്‍ നടത്തികൊണ്ടിരുന്നപ്പോഴായിരുന്നു ദുരന്തം തേടിയെത്തിയത്.
കിഴുവിലം കൊച്ചാലുംമൂട് പുതുവല്‍വിളവീട്ടില്‍ ഗോപി-വിജയകുമാരി ദതികളുടെ മകനാണ് പ്രവീണ്‍. തദ്ദേശഭരണ വകുപ്പില്‍ ക്ലാര്‍ക്കായിരുന്ന ബിന്ദു ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കേരള ഷോപ്സ് ആന്‍ഡ് എസ്റ്റബ്ളിഷ്മെന്റ് ക്ഷേമനിധി ബോര്‍ഡില്‍ ജോലി ചെയ്യുകയാണ്. പ്രണയ വിവാഹമായിരുന്നു.ദേവയാനി വക്കം ശിവഗിരി വിദ്യാനികേതന്‍ സ്കൂള്‍ വിദ്യാര്‍ഥിനിയും.
https://www.facebook.com/Malayalivartha
























