Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി: 'വ്യക്തിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ആകാം; സദാചാരപരമായും അതില്‍ തെറ്റില്ല! കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ മുന്‍കാല കുറ്റകൃത്യം പരിഗണിക്കാനാവില്ല: നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരം...


നഗരത്തിരക്കില്‍ നടുറോഡില്‍ നിസ്‌കാരവുമായി വീട്ടമ്മ..നടുറോഡില്‍ നിസ്‌കാരം തുടങ്ങിയതോടെ റോഡില്‍ ബ്ലോക്കായി.. സംഭവമെന്തെന്നറിയാതെ യാത്രക്കാരും സമീപത്തെ കച്ചവടക്കാരും..


2026-ലെ കേന്ദ്ര ബജറ്റ്..2026 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും...പതിവുപോലെ ബജറ്റ് പ്രസംഗം രാവിലെ 11:00 മണിക്ക് പാർലമെന്റിൽ ആരംഭിക്കും...


നേരെ പാലക്കാട്ടേക്കാണോ രാഹുൽ പോവുക? ‘രാഹുൽ ഇഫക്ടിന്’ പകരം യുഡിഎഫ് എന്ത് സ്ട്രാറ്റജി സ്വീകരിക്കും. മൂന്നാമത്തെ പീഡനക്കേസിൽ ജാമ്യം ലഭിച്ചതോടെ രാഹുൽ സ്വതന്ത്രനായി മത്സരിക്കുമോ..?


ദൃക്‌സാക്ഷികള്‍ പറയുന്നത്.. അടിയന്തര ലാന്‍ഡിംഗിനിടെ തകര്‍ന്നു വീണ ശേഷം നാലഞ്ച് തവണ പൊട്ടിത്തെറിച്ചു.. ഓടിച്ചെല്ലുമ്പോള്‍ വിമാനം പൂര്‍ണ്ണമായും കത്തുകയായിരുന്നു..തീയുടെ തീവ്രത കാരണം അടുത്തേക്ക് പോകാന്‍ പോലും കഴിഞ്ഞില്ല..

അടപടലം പെട്ട് പിണറായി... കൈവച്ചത് എല്ലാം ഉ​ഗ്രൻ പണി! യുവതീ പ്രവേശനം തിരിച്ചടിയായി... അടുത്ത നീക്കം എന്ത്?

29 MAY 2021 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

വിളപ്പില്‍ശാലയില്‍ ചികിത്സാ പിഴവില്ലെന്ന് ആരോഗ്യ മന്ത്രി; മന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

ഗവ. സൈബര്‍ പാര്‍ക്കില്‍ 77 മത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി: 'വ്യക്തിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ആകാം; സദാചാരപരമായും അതില്‍ തെറ്റില്ല! കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ മുന്‍കാല കുറ്റകൃത്യം പരിഗണിക്കാനാവില്ല: നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരം...

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബലാത്സംഗക്കേസ് ; ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതില്‍ തെറ്റെന്തെന്ന് കോടതി

കെഎസ് യുഎമ്മില്‍ ഇന്നൊവേഷന്‍ അംബാസഡര്‍മാര്‍: താല്പര്യപത്രം ക്ഷണിക്കുന്നു

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതിലൂടെ ത്രിശങ്കുവിലായത് ന്യൂനപക്ഷ വകുപ്പ് കൂടി ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണ്. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കണമെന്ന് മുസ്ലിം സംഘടനകള്‍ ഒന്നടങ്കം ആവശ്യവുമായി ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, വിധി സ്വാഗതം ചെയ്തും ഉടന്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടും ക്രൈസ്തവ സഭകളും സംഘടനകളും നിലയുറപ്പിച്ചു. ഇതോടെ, വിഷയത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണ് പിണറായി വിജയൻ സർക്കാർ ഇപ്പോൾ.

ശബരിമലയിലെ യുവതിപ്രവേശന വിധിയില്‍ മറിച്ചൊന്ന് ആലോചിക്കാതെ വിധി നടപ്പാക്കാനിറങ്ങിയ പിണറായി വിജയനെ മറ്റൊരു വിഷയത്തിലെ ഹൈക്കോടതി വിധി തിരിഞ്ഞു കൊത്തുന്നു എന്ന് വേണം പറയാൻ.

ഹൈന്ദവവിശ്വാസികളുടെ വികാരമായിരുന്ന ശബരിമലയില്‍ യുവതിപ്രവേശന വിധിയില്‍ അപ്പീല്‍ നല്‍കണമെന്ന് ഹിന്ദു സംഘടനകള്‍ ഒന്നാകെ ശക്തമായി ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളതിരുന്ന പിണറായി ആചാരലംഘത്തിന് യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ കൂട്ടുനിന്നെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

അതേ പിണറായി തന്നെയാണ് ഇപ്പോഴത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതിയിലെ ഹൈക്കോടതി വിധിയില്‍ അപ്പീല്‍ നല്‍കണെന്ന് മുസ്ലിം വിഭാഗവും വിധി നടപ്പാക്കണമെന്നും ക്രൈസ്തവരും സ്വീകരിച്ച നിലപാടില്‍ അന്തിമതീരുമാനം എടുക്കേണ്ടത്.

80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികൾ മുന്നോട്ട് പോയിരുന്നത്. ഈ അനുപാതമാണ് റദ്ദാക്കിയത്. ഇപ്പോഴത്തെ ജനസംഖ്യാ അനുസരിച്ച് ഈ അനുപാതം പുനർ നിശ്ചയിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിൽ പറയുന്നത്. നിലവിലെ അനുപാതം 2015ലാണ് നിലവിൽ വന്നത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഇപ്പോഴത്തെ വിധി.

ന്യൂനപക്ഷ ക്ഷേമപദ്ധതിയിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ഏറെ നാളായുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്നാണ് കെസിബിസിയും പറയുന്നത്. ജനസംഖ്യാനുപാതമായി ക്ഷേമ പദ്ധതികള്‍ നടപ്പാക്കണമെന്നത് ക്രൈസ്തവ സഭകളുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു.

യുഡിഎഫ് സർക്കാരിന്റെ നീക്കം ക്രിസ്ത്യൻ സമൂഹത്തെ വലിയ തോതിൽ രോഷാകുലരാക്കിയിരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്രൈസ്തവ വിഭാഗങ്ങൾ വലിയ വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിൽ കഴിഞ്ഞ കാലയളവിൽ സൈബർ പോരുകളിൽ ഈ വിഷയം വലിയ കാരണമായിരുന്നു.

അതേസമയം വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിവിധ മുസ്ലീം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് മുസ്ലി ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു. മുസ്ലീങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവും തൊഴില്‍പരവുമായ ഉന്നതിയാണ് ഈ ക്ഷേമപദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയുടെ വിധി മുസ്ലിം സമുദായത്തോടുള്ള അനീതിയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് പറഞ്ഞു. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലം മനസിലാക്കാതെയുള്ളതാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണം.

ഈ ആനൂകൂല്യം നൂറ് ശതമാനവും മുസ്ലീം സമുദായത്തിന് അവകാശപ്പെട്ടതാണ്. പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ജനസംഖ്യാനുപാതികമായി ക്ഷേമപദ്ധതികള്‍ വീതം വെക്കണമെന്ന വിധി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ വിധിയില്‍ ന്യൂനപക്ഷങ്ങള്‍ തന്നെ രണ്ടു തട്ടിലായതോടെ എന്തുചെയ്യാനാകുമെന്ന് അറിയാന്‍ നിയമോപദേശം അടക്കം തേടാനുള്ള നീക്കത്തിലാണ് പിണറായി. അതേസമയം, ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളണമെന്നതായിരുന്നു എല്‍.ഡി.എഫ്. നിലപാട്.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, നിലവില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കണമെന്നും സിപഎം നേതാവും മുന്‍മന്ത്രിയുമായി പാലോളി മുഹമ്മദ് കുട്ടിയുടെ പ്രതികരണവും പിണറായിക്ക് തലവേദനയാകും.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹായുദ്ധം തുടങ്ങി..! ഇറാന്റെ പാര്‍ച്ചിന്‍ കയറി അടിച്ച് അമേരിക്ക...ഉപഗ്രഹ ചിത്രം തെളിവ് ആണവ കേന്ദ്രം പിള്ളർത്തി  (37 minutes ago)

പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു  (45 minutes ago)

വിളപ്പില്‍ശാലയില്‍ ചികിത്സാ പിഴവില്ലെന്ന് ആരോഗ്യ മന്ത്രി; മന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി  (55 minutes ago)

ഗവ. സൈബര്‍ പാര്‍ക്കില്‍ 77 മത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു  (1 hour ago)

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി: 'വ്യക്തിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ആകാം; സദാചാരപരമായും അതില്‍  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബലാത്സംഗക്കേസ് ; ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതില്‍ തെറ്റെന്തെന്ന് കോടതി  (1 hour ago)

കെഎസ് യുഎമ്മില്‍ ഇന്നൊവേഷന്‍ അംബാസഡര്‍മാര്‍: താല്പര്യപത്രം ക്ഷണിക്കുന്നു  (1 hour ago)

സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും മാന്യനുമാണെന്ന് പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍  (1 hour ago)

വന്‍ മുന്നേറ്റം: 302 ആശുപത്രികള്‍ ദേശീയ ഗുണനിലവാര അംഗീകാരത്തില്‍: 17 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്.  (1 hour ago)

PALAKKAD മുസ്ലീം സ്ത്രീയുടെ നിസ്ക്കാരം  (1 hour ago)

2026-ലെ കേന്ദ്ര ബജറ്റ്  (1 hour ago)

ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പുകൾ അറിയാം  (1 hour ago)

അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി  (1 hour ago)

Rahul-Mamkootathil മാങ്കൂട്ടത്തലിന്റെ പകരക്കാരൻ ആര് ? ‘  (1 hour ago)

അജിത് പവാറിനും ഇതേ വിധി!  (2 hours ago)

Malayali Vartha Recommends