പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു

ഭാരതത്തിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ചും രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു. ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി, കേന്ദ്ര സര്‍ക്കാരിന്റെ അഴിമതിരഹിത ഭരണത്തെയും സുതാര്യമായ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചു.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ അടുത്തിടെ ഒപ്പുവെച്ച ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാറിനെ രാഷ്ട്രപതി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. രാജ്യത്തെ യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ കരാര്‍ വഴിയൊരുക്കുമെന്ന് അവര്‍ പ്രത്യാശിച്ചു.
ശ്രീനാരായണ ഗുരുവിന്റെ വിശ്വപ്രസിദ്ധമായ 'വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക' എന്ന വാക്കുകള്‍ ഉദ്ധരിച്ച രാഷ്ട്രപതി, ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ നടത്തുന്ന മാനുഷിക സേവനങ്ങളെ കുറിച്ച് പരാമര്‍ശിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha

























